“ചതിയൻ”ചൈനീസ് ലോൺ ആപ്പുകളെ പൂട്ടിക്കെട്ടി ഇ.ഡി.

ബെംഗളൂരു: ചൈനീസ് കമ്പനികളുടെയും അവരുടെ ഇന്ത്യന്‍ ഘടകങ്ങളുടെയും  വിവിധ അകൗണ്ടുകളിലെ 76.67 കോടി രൂപ ബെംഗളൂരു ഇഡി കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ഇഡിയുടെ നടപടി. ലോക്ക്ഡൗണ്‍ കാലത്ത് തിരിച്ചടവ് മുടങ്ങിയവരെ ചൂഷണം ചെയ്യുകയും ചില ഉപഭോക്താക്കള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നാണ് ഏഴ് കമ്പനികള്‍ക്കെതിരെ നടപടിയെടുത്തത്. മൂന്ന് ചൈനീസ് ഫിന്‍ടെക് കമ്പനികളും ഇവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികളുമാണ് നടപടിക്ക് വിധേയമായത്. ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനമായ റാസര്‍പേക്കും പിഴ വിധിച്ചു. ബെംഗളൂരുവിലാണ് ചൈനീസ് കമ്പനികള്‍ക്കെതിരെ വ്യാപകമായി പരാതി ഉയര്‍ന്നത്.

Read More

നഗര ജില്ലയിൽ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു;ആകെ മരണം 9000 ന് മുകളിൽ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 35296 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.34057 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 27.64%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 34057 ആകെ ഡിസ്ചാര്‍ജ് : 1474678 ഇന്നത്തെ കേസുകള്‍ : 35297 ആകെ ആക്റ്റീവ് കേസുകള്‍ : 593078 ഇന്ന് കോവിഡ് മരണം : 344 ആകെ കോവിഡ് മരണം : 20712 ആകെ പോസിറ്റീവ് കേസുകള്‍ : 2088488 ഇന്നത്തെ പരിശോധനകൾ :…

Read More

രണ്ടാം തരംഗത്തിൽ  കോവിഡ് ബാധിച്ചത് നഗരത്തിലെ 1221 പോലീസുകാർക്ക്;11 മരണം.

ബെംഗളൂരു: കോവിഡ് പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിൽ നഗരത്തിലെ 1,221 പോലീസുകാർക്ക് കോവിഡ്19 ബാധിച്ചു. ഇതിൽ പേർ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട് എന്ന് ബെംഗളൂരു പോലീസ് അറിയിച്ചു. ചൊവ്വാഴ്ച 31 പോലീസുകാർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതിൽ 24 പേർ വാക്സിനേഷന്റെ രണ്ട്ഡോസുകളും നാലുപേർ ആദ്യ ഡോസും എടുത്തവരാണ്. നിലവിൽ നഗരത്തിലെ 803 പോലീസുകാർ അസുഖ ബാധിതരാണ്. ഇവരിൽ 755 പോലീസുകാർ വീടുകളിൽഐസൊലേഷനിൽ കഴിയുന്നു. 40 പേരെ തിങ്കളാഴ്ച വിവിധ ആശുപത്രികളിൽ നിന്നായി ഡിസ്ചാർജ് ചെയ്തു. ഇതുവരെ 407 പോലീസ് ഉദ്യോഗസ്ഥരെ ഡിസ്ചാർജ് ചെയ്തു, ” എന്ന്…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61%;കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കോവിഡ്.

സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂര്‍ 2261, പത്തനംതിട്ട 1301, ഇടുക്കി 1236, കാസര്‍ഗോഡ് 883, വയനാട് 787 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…

Read More

വിമാനത്താവളത്തിൽ ഓക്സിജൻ സൗകര്യത്തോട് കൂടിയ 150 കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം വരുന്നു.

ബെംഗളൂരു: ഓക്സിജൻ സൗകര്യത്തോട് കൂടിയ 150 കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം മെയ് 18 ന് കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പരിസരത്ത് സ്ഥാപിക്കുമെന്ന് ബെംഗളൂരു ഇന്റർനാഷണൽഎയർപോർട്ട് ലിമിറ്റഡ് (ബിയാൽ) ബുധനാഴ്ച പ്രഖ്യാപിച്ചു. ഡോ. നരേഷ് ഷെട്ടി, ഡോ. നന്ദകുമാർ ജയറാം, ഡോ. അലക്സാണ്ടർ തോമസ് എന്നിവരുൾപ്പെടെയുള്ള പ്രമുഖ ഡോക്ടർമാരുടെ സമിതി കേന്ദ്രത്തിന്റെ പ്രവർത്തനത്തിന് സാങ്കേതിക സഹായം നൽകും. ഡോക്ടർമാരും നഴ്സിംഗ് സ്റ്റാഫും ഉൾപ്പെടെ എല്ലാ ജീവനക്കാരെയും കർണാടക സർക്കാർ നൽകും.അടിയന്തിര സാഹചര്യങ്ങൾ നിറവേറ്റുന്നതിനായി 24 മണിക്കൂറും ആംബുലൻസ് സൗകര്യം ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങൾ ഇവിടെ ഒരുക്കും. കേന്ദ്രത്തിൽ ഒരു ഫാർമസി, പാത്തോളജി യൂണിറ്റ്, നഴ്‌സുമാരുടെ സ്റ്റേഷൻ, വിശ്രമമുറികൾ,…

Read More

കോവിഡ് രോഗിയുടെ മരണം; ഡോക്ടർക്കും മറ്റ് അഞ്ച് ജീവനക്കാർക്കുമെതിര എഫ്‌.ഐ.ആർ !

ബെംഗളൂരു: ചികിത്സയിലെ അശ്രദ്ധമൂലം ഒരു കോവിഡ് 19 രോഗി മരണമടഞ്ഞുവെന്നാരോപിച്ച് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർക്കും മറ്റ് അഞ്ച് ജീവനക്കാർക്കുമെതിരെ ബെംഗളൂരു പോലീസ് എഫ്‌ ഐ ആർ ഫയൽ ചെയ്തു. ഏപ്രിൽ 29 നാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗിയെ ഒരു ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്തതിനെ തുടർന്നാണ് മണിപ്പാൽ ആശുപത്രിയിലെ ജീവനക്കാർക്കെതിരെ നോഡൽ ഉദ്യോഗസ്ഥനും ബി ഡബ്ല്യു എസ് എസ്  ബി എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ രവീന്ദ്ര കുമാറിന്റെ പരാതിയിൽ എഫ് ഐ ആർ രെജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് ജീവൻഭീമ നഗർ പോലീസ് പറഞ്ഞു. കുമാറിന്റെ പരാതി പ്രകാരം ശരിയായ ചികിത്സ…

Read More

ലോക്ഡൗൺ സമയത്ത് ഓട്ടോറിക്ഷ സേവനം വിജയകരമായി മുന്നോട്ട്

ബെംഗളൂരു: ലോക്ഡൗൺ സമയത്ത് ഓട്ടോറിക്ഷ സേവനം വിജയകരമായി മുന്നോട്ട് പോകുന്നു. ബെംഗളൂരു റൂറൽ പ്രദേശങ്ങളിലാണ് ഓട്ടോറിക്ഷ സേവനം വൻ വിജയമായി പോകുന്നതെന്ന് പോലീസ് വെളിപ്പെടുത്തി. ഇവിടങ്ങളിൽ ആശുപത്രി ആവശ്യങ്ങൾക്കല്ലാതെ ഒരാള്പോലും വീടിന് പുറത്തിറങ്ങുന്നില്ല എന്നാണ് റിപ്പോർട്ട്. മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും ആളുകളുടെ വീട്ടിലെത്തിക്കാൻ എല്ലാ വാർഡുകളിലും ഓട്ടോറിക്ഷകൾ പോലീസ് വിന്യസിച്ചിട്ടുണ്ട്. ഇതിനാൽ തന്നെ ആർക്കും പുറത്തിറങ്ങേണ്ട അവസ്ഥ ഉണ്ടാവുന്നില്ല. കണ്ടൈനമന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഭക്ഷണ പൊതികളും പോലീസ് വീട്ടിലെത്തിച്ചു നൽകുന്നുമുണ്ട്. ദൊഡ്ഡബെല്ലപ്പൂർ ടൌൺ പോലീസ് തുടങ്ങിയ ഹെൽപ് ലൈൻ നമ്പറിൽ…

Read More

മലയാളികളിൽ നിന്നും പണം തട്ടി വ്യാജ സുഹൃത്തുക്കൾ

ബെംഗളൂരു: ഈ വാർത്തയുടെ ശീർഷകം കണ്ട് തെറ്റിദ്ധരിക്കേണ്ട, ഇത് തങ്ങളുടെ മലയാളി സുഹൃത്തുക്കൾക്ക് തന്നെ മുഴുത്ത കൗണ്ടർ പാര പണിയുന്ന മലയാളികളെ കുറിച്ചല്ല. മറിച്ച് കോവിഡ് വ്യാപനത്തിനിടയിലും സമൂഹമാധ്യമങ്ങളിലൂടെ നഗരത്തിലെ സഹായമനസ്കതയുള്ള ആളുകൾ പറ്റിക്കപ്പെടുന്ന സംഭവങ്ങളെക്കുറിച്ചാണ്. സമൂഹ മധ്യമങ്ങളിലൂടെയുള്ള തട്ടിപ്പാണ് ഇപ്പോൾ കൂടുതലും നടക്കുന്നത്. അതിനാൽ പ്രത്യേകിച്ച് ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് വരുമ്പോൾ ജാഗ്രത പാലിക്കുക. നമ്മളുടെ സുഹൃത്തുക്കളുടെ തന്നെ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. ആളുകളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത ശേഷം അവരുടെ ഫ്രണ്ട് ലിസ്റ്റിലുള്ള ആരുടെയെങ്കിലും പേരിൽ വ്യാജ അക്കൗണ്ടുണ്ടാക്കി…

Read More

നഗരത്തിലെ കോവിഡ് രോഗികൾക്ക് ഓക്സിജൻ ഇനി വീട്ടിലെത്തും

ബെംഗളൂരു: നഗരത്തിലെ കോവിഡ് രോഗികൾക്ക് ഓക്സിജൻ ഇനി വീട്ടിലെത്തും. ഓക്സിജൻ ആവശ്യമാകുന്ന രോഗികളുടെ വീട്ടിലേക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകൾ എത്തിച്ചു നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഓക്സിജൻ കോവിഡ് രോഗികളുടെ വീടുകളിലെത്തിക്കുന്നത് ഓൺ ലൈൻ ടാക്സി സർവീസായ ‘ഒല’യുടെ സഹകരണത്തോടെയാണ്. ഒലയുടെ ടാക്സിവാഹനങ്ങൾ ഇതിനുവേണ്ടി ഉപയോഗപ്പെടുത്തും. ഗിവ് ഇന്ത്യ ഫൗണ്ടേഷന്റെ സഹകരണവുമുണ്ട്. ഓക്‌സിജൻ ആവശ്യംവരുന്ന രോഗികൾക്ക് ഒല ആപ്പ് വഴി കോൺസൻട്രേറ്റർ വീടുകളിലേക്ക് വരുത്തിക്കാം. നഗരത്തിലെ മല്ലേശ്വരം, കോറമംഗല എന്നിവിടങ്ങൾ കേന്ദ്രമായി ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം ഉപമുഖ്യമന്ത്രി ഡോ. സി.എൻ. അശ്വത് നാരായൺ നിർവഹിച്ചു. പദ്ധതി…

Read More

നഗരത്തിൽ വാക്‌സിൻ ക്ഷാമം ഉണ്ടെന്ന് സമ്മതിച്ച് ബി.ബി.എം.പി ചീഫ് കമ്മീഷണർ;18-45 വയസുള്ളവരുടെ കുത്തിവെയ്പ് താൽക്കാലികമായി നിർത്തിവച്ചു.

ബെംഗളൂരു: നഗരത്തിൽ  കോവിഡ് വാക്‌സിനുകളുടെ കുറവ് നേരിടുന്നുണ്ടെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത ബുധനാഴ്ച അറിയിച്ചു. വാക്സിനുകളുടെ കുറവ് ഉള്ളത് കൊണ്ട് ഏറ്റവും ആവശ്യമുള്ളവർക്ക് പരിഗണന കൊടുത്തുകൊണ്ട് വാക്സിനേഷൻ നൽകാൻ ബി ബി എം പി  തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. “രണ്ടാമത്തെ ഡോസ് ലഭിക്കേണ്ടവർക്കും 45 വയസ്സിന് മുകളിലുള്ളവർക്കും മുൻഗണന നൽകുന്നു. മതിയായ ഡോസ്  വാക്സിൻ ലഭിച്ചു കഴിഞ്ഞാൽ 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകും,” എന്ന് ഗുപ്ത പറഞ്ഞു. എല്ലാ പൗരന്മാരും കോവിൻ പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും ഷെഡ്യൂൾ നിശ്ചയിച്ചതിനുശേഷം മാത്രമേ വാക്സിൻ കേന്ദ്രങ്ങൾ സന്ദർശിക്കാവൂ…

Read More
Click Here to Follow Us