ബെംഗളൂരു എൽ.ഡി.എഫ്. തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ.

ബെംഗളൂരു : 2021 ഏപ്രിൽ 6 ന് നടക്കുന്ന കേരള നിയമസഭ തിരെഞ്ഞെടുപ്പിൽ  ഇടതു മുന്നണിയെയും  ഇടതു മുന്നണി സ്ഥാനാർത്ഥികളെയും വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ  ഭാഗമായി സി പി ഐ (എം ) ബെംഗളൂരു ജില്ലാ കമ്മിറ്റികളുടെ  നേതൃത്വത്തിൽ  മൂന്നു  സ്ഥലങ്ങളിൽ  LDF  തെരെഞ്ഞെടുപ്പ്  കൺവെൻഷനുകൾ  നടത്തും. 2021  മാർച്ച്  28 ഞായറാഴ്ച  രാവിലെ 10 .30 ന് ടി. ദസറഹള്ളി മാർവാടി റോഡിലുള്ള  ജെയിൻ ഭവൻ ,3 PM ന് KR പുരം ഉദയ നഗറിലുള്ള  സൂര്യ ഭവൻ, 5 PM ന് ഇന്ദിര നഗർ…

Read More

കോവിഡ് ടെസ്റ്റ് ഇല്ലാതെ സംസ്ഥാനത്തേക്ക് ഇതുവഴി ആളുകളെത്തുന്നു

ബെംഗളൂരു: കേരളവും മഹാരാഷ്ട്രയുമായുള്ള അതിര്‍ത്തികളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ളവര്‍ കര്‍ശന നിയന്ത്രണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഗോവയെ ആശ്രയിക്കുന്നുവെന്ന് റിപ്പോർട്ട്. ഗോവയില്‍ നിന്ന് എത്തുന്നവര്‍ക്ക് നിയന്ത്രണങ്ങളില്ല. ഇതോടെ കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ള ആളുകൾ ഗോവയിലെത്തിയതിന് ശേഷം ഗോവയില്‍ നിന്ന് ടാക്‌സിയില്‍ കര്‍ണാടകത്തിലേക്ക് പ്രവേശിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയതോടെ ഗോവ അതിര്‍ത്തിയിലും പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആര്‍ടി-പിസിആര്‍ പരിശോധനാ ഫലം ഇല്ലാതെ എത്തുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. നഗരത്തിലെത്തി ഒരാഴ്ച കഴിഞ്ഞ യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഒരാഴ്ചയില്‍ കൂടുതല്‍ ഇവിടെ…

Read More

നഗരത്തിൽ കോവിഡ് വ്യാപനം കൂടുന്നത് ഇവിടങ്ങളിൽ

ബെംഗളൂരു: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളും മരണവും ബെംഗൂളരുവിലാണ്. കൂടുതൽ കോവിഡ് പരിശോധന നടക്കുന്നതും ഇവിടെയാണ്. നഗരത്തിൽ ഇന്നലെ 1490 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികൾ 4,24,349 ആയി. 632 പേർ രോഗമുക്തരായി. 13,327 പേരാണ് ചികിത്സയിലുള്ളത്. മൂന്നുപേർ മരിച്ചതോടെ ആകെ മരണം 4572 ആയി ഉയർന്നു. നഗരത്തിൽ കോവിഡ് വ്യാപനം കൂടുന്നത് ഇവിടങ്ങളിലാണ്: ബെലണ്ടൂർ എച്.എസ്.ആർ ലേഔട്ട് ശാന്തള നഗർ അരക്കരെ ഹാഗദുർ കോറമംഗല ബാനസവാഡി രാജരാജേശ്വരി നഗർ ഹൊറമാവ് ദൊഡ്ഡനെകുണ്ടി നഗരത്തിലെ വ്യാപനം കണക്കിലെടുത്ത് ബിബിഎംപി പരിധിയില്‍ കോവിഡ് ബാധിതരുടെ…

Read More

പ്രതിരോധ കുത്തിവെപ്പ് എടുത്തവർ ജാഗ്രതക്കുറവ് കാണിക്കരുത്.

ബെംഗളൂരു: കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആദ്യ ഡോസ് സ്വീകരിച്ച ആൾക്ക്  കോവിഡ് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞ മാർച്ച് ആദ്യവാരത്തിൽ പ്രതിരോധ കുത്തിവെപ്പ് ആദ്യ ഡോസ് സ്വീകരിച്ച 64 കാരി, രോഗബാധിതയായതിനെത്തുടർന്ന് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാഴ്ച മുൻപാണ് രോഗലക്ഷണങ്ങൾ കാണിച്ചത്. എന്നാൽ പ്രതിരോധ മരുന്ന് എടുത്തിരുന്നത് കൊണ്ട് കോവിഡ് ആകാൻ സാധ്യതയില്ല എന്ന നിലപാടിലായിരുന്നു വീട്ടുകാർ. രോഗാവസ്ഥ മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയിലുള്ള ഇവർ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പ്രതിരോധ കുത്തിവയ്പ്പ് രണ്ടു മാത്രകളും കൃത്യമായി എടുത്തവർക്കുതന്നെ രണ്ടാം…

Read More

ബെംഗളൂരു പോലീസിന്റെ ജനസമ്പർക്ക മീറ്റിങ് ഇന്ന്.

ബെംഗളൂരു: നഗരത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഈ മാസത്തെ ജനസമ്പർക്ക മീറ്റിങ് ശനിയാഴ്ചനടക്കുമെന്ന് ബെംഗളൂരു സിറ്റി പോലീസ് അറിയിച്ചു. പൊതു പരാതികൾ പരിഹരിക്കുന്നതിനായി എല്ലാ പോലീസ്ഇൻസ്പെക്ടർമാരോടും അവരുടെ സ്റ്റേഷനുകളിൽ ഇന്നത്തെ ദിവസം ഹാജരാകണമെന്ന് സിറ്റി പോലീസ്കമ്മീഷണർ കമൽ പന്ത് അറിയിച്ചു. പൊതു പരാതികൾ പരിഹരിക്കാനായുള്ള ഈ പ്രത്യേക പരിപാടിയെ  ‘മാസിക  ജനസമ്പർക്ക ദിവസ് ’എന്ന് വിളിക്കുന്നു. കാമാക്ഷിപാളയ  പോലീസ് സ്റ്റേഷനിൽ സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത്  തന്നെ പൊതുജനങ്ങളുമായി സംവദിക്കുന്നതാണ് . മറ്റ് ഉന്നതപോലീസുകാരും ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാരും (ഡിസിപി) അതാത് അധികാരപരിധിയിലുള്ള ഒരുപ്രധാന പോലീസ് സ്റ്റേഷനിൽ…

Read More

ഭാര്യയും കാമുകനും കിടക്കുന്ന കട്ടിലിനടിയിൽ 6 മണിക്കൂറോളം കാത്ത് കിടന്ന് ഭർത്താവ്; ഭാര്യ ശുചിമുറിയിൽ പോയ സമയത്ത് കാമുകനെ വകവരുത്തി.

ബെംഗളൂരു: ആറുമണിക്കൂറോളം കട്ടിലിനടിയില്‍ ഒളിച്ചിരുന്നശേഷം ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചിക്കമംഗളൂരു ഹൊസഹള്ളി താണ്ഡ്യ സ്വദേശിയായ 27കാരന്‍ ശിവകുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഭരത് കുമാറിനെ (31) പൊലീസ് അറസ്റ്റ് ചെയ്തു. എട്ടുവര്‍ഷം മുമ്പായിരുന്നു ഭരതിന്റെയും വിനുതയുടെയും വിവാഹം. ഇവര്‍ക്ക് രണ്ടുകുട്ടികളുമുണ്ട്. മൂന്നുവര്‍ഷം മുൻപ് ബംഗളൂരുവില്‍ ജോലി തേടിയെത്തിയ ശിവകുമാര്‍ മൂന്നുദിവസത്തോളം ദമ്പതികളുടെ വീട്ടില്‍ താമസിച്ചിരുന്നു. തുടര്‍ന്ന് വിനുത ശിവകുമാറിന് ജോലി സംഘടിപ്പിച്ച്‌ നല്‍കുകയും ചെയ്തു. അതിനുശേഷം ശിവകുമാര്‍ ഇടയ്ക്കിടെ ഇവരുടെ വീട്ടിലെത്തുന്നത് പതിവായിരുന്നു. ഇതിനിടെ ശിവകുമാര്‍ വിനുതയോട് പ്രണയാഭ്യര്‍ഥന നടത്തി. എന്നാല്‍…

Read More

കോവിഡ് 19 രോഗികളുടെ എണ്ണവുമായി ബന്ധപ്പെട്ട വസ്തുതകൾ മറച്ച് വെക്കുന്നില്ല:ആരോഗ്യമന്ത്രി.

ബെംഗളൂരു: കോവിഡ് -19 വൈറസ് രോഗബാധിതരുടെ എണ്ണത്തെ സംബന്ധിച്ച വിവരങ്ങളൊന്നും സർക്കാർ മറച്ചുവെക്കുന്നില്ലെന്ന് കർണാടക ആരോഗ്യ–മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ പറഞ്ഞു. “ഞങ്ങളുടെ സർക്കാർ വിശദാംശങ്ങൾ മറയ്ക്കാൻ ഉദ്ദേശിക്കുന്നുമില്ല ഇനി വിചാരിച്ചാലും അതിന് കഴിയില്ല , വസ്തുതാപരമായ ഡാറ്റ മാത്രമേ പരസ്യമാക്കൂ,” എന്ന് അദ്ദേഹം പറഞ്ഞു. പകർച്ചവ്യാധിയുടെ രണ്ടാം തരംഗം നിർദ്ദേശങ്ങൾ നൽകണമെന്ന് അദ്ദേഹംപ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. “കോവിഡിനെ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് തങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നൽകാൻ എല്ലാ പ്രതിപക്ഷ നേതാക്കളെയും സ്വാഗതം ചെയ്യുന്നു എന്നും സിസ്റ്റത്തിലെ എന്ത് പോരായ്മകൾ കണ്ടെത്താനും അവർക്ക് കഴിയും എന്നും അദ്ദേഹം പറഞ്ഞു . മുഖ്യമന്ത്രി എല്ലാ പാർട്ടികളുടെയും യോഗം…

Read More

ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.

ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം. കര്‍ണാടക കേരള ബെംഗളൂരു ഇന്ന് ഡിസ്ചാര്‍ജ് 1207 1917 632 ആകെ ഡിസ്ചാര്‍ജ് 948988 1084585 406449 ഇന്നത്തെ കേസുകള്‍ 2566 1925 1490 ആകെ ആക്റ്റീവ് കേസുകള്‍ 19553 24380 13327 ഇന്ന് കോവിഡ് മരണം 13 14 3 ആകെ കോവിഡ് മരണം 12484 4553 4572 ആകെ പോസിറ്റീവ് കേസുകള്‍ 981044 1113722 424349 ടെസ്റ്റ്‌ പോസിറ്റിവിറ്റി 2.28% 3.49% ഇന്നത്തെ പരിശോധനകൾ 112271 52252 ആകെ പരിശോധനകള്‍ 20894800 12913986

Read More

കോവിഡ് 19: സംസ്ഥാനത്ത് മാത്രം 34 ജനിതകമാറ്റ ശ്രേണികൾ കണ്ടെത്തി.

ബെംഗളൂരു: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കോവിഡ്-19 വ്യാപന പശ്ചാത്തലത്തിൽ, പുതിയതായി കണ്ടെത്തിയ വൈറസുകളുടെ സ്വഭാവവിശേഷങ്ങൾ പഠിക്കുന്ന സംഘം 34 ഇനം ജനിതകമാറ്റ ശ്രേണികൾ ആണ് കണ്ടെത്തിയിരിക്കുന്നത്. പുതുതായി കണ്ടെത്തിയ ജനിതകമാറ്റ ശ്രേണിയിലെ ചില വൈറസുകൾക്ക് പ്രതിരോധശേഷിയെ മറികടക്കാനുള്ള കരുത്ത് കിട്ടിയിട്ടുണ്ട് എന്നുള്ളത് പഠിതാക്കളിൽ  ആശ്ചര്യം ഉളവാക്കി. എന്നാൽ യുകെയിൽ കണ്ടെത്തിയ അതിതീവ്ര വ്യാപന ശേഷിയുള്ളതും ഭയാനകവുമായ വൈറസ് ഇതുവരെ കർണാടകയിൽ കണ്ടെത്തിയിട്ടില്ല. വിദേശ യാത്രക്കാരിൽ നിന്നും ശേഖരിച്ച 75 സാമ്പിളുകളും, നഗരത്തിൽ നിന്ന് ശേഖരിച്ച 103 സാമ്പിളുകളും, നോർത്ത് ബംഗളുരുവിലെ നഴ്സിംഗ് കോളേജിൽ നിന്ന് ശേഖരിച്ച…

Read More

ഹോളി-ഉഗാധി പൊതു ആഘോഷങ്ങളും സമ്മേളനങ്ങളും അനുവദനീയമല്ല

Covid Karnataka

കോവിഡ് 19 രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് കേസുകൾ വർദ്ധിച് വരുന്ന സാഹചര്യത്തിൽ വരാനിരിക്കുന്നഉഗാഡി, ഹോളി, ഷാബ്–ഇ–ബരാത്ത്, ഗുഡ് ഫ്രൈഡേ, ഈസ്റ്റർ തുടങ്ങിയ ഉത്സവങ്ങളിൽ പൊതുആഘോഷങ്ങൾ, സമ്മേളനങ്ങൾ, സഭകൾ എന്നിവ അനുവദിക്കരുതെന്ന് കർണാടക സർക്കാർ വ്യാഴാഴ്ചഉത്തരവ് പുറപ്പെടുവിച്ചു. വരാനിരിക്കുന്ന  ഉത്സവങ്ങളിൽ പൊതുസമ്മേളനങ്ങളും സഭകളും, പാർക്കുകളിലും മാർക്കറ്റുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും അനുവദിക്കാതിരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് സംസ്ഥാന ദുരന്ത നിവാരണഅതോറിറ്റിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർപേഴ്‌സൺ കൂടിയായ ചീഫ് സെക്രട്ടറി പി രവികുമാർ, നിർദേശം നൽകി. ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഇക്കാര്യത്തിൽ ഫീൽഡ് പ്രവർത്തകരെ വേണ്ടത്രഅറിയിക്കുകയും സംവേദനക്ഷമമാക്കുകയും…

Read More
Click Here to Follow Us