കോവിഡ് ടെസ്റ്റ് ഇല്ലാതെ സംസ്ഥാനത്തേക്ക് ഇതുവഴി ആളുകളെത്തുന്നു

ബെംഗളൂരു: കേരളവും മഹാരാഷ്ട്രയുമായുള്ള അതിര്‍ത്തികളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ളവര്‍ കര്‍ശന നിയന്ത്രണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഗോവയെ ആശ്രയിക്കുന്നുവെന്ന് റിപ്പോർട്ട്.

ഗോവയില്‍ നിന്ന് എത്തുന്നവര്‍ക്ക് നിയന്ത്രണങ്ങളില്ല. ഇതോടെ കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ള ആളുകൾ ഗോവയിലെത്തിയതിന് ശേഷം ഗോവയില്‍ നിന്ന് ടാക്‌സിയില്‍ കര്‍ണാടകത്തിലേക്ക് പ്രവേശിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

  മജസ്റ്റിക്ക് ബസ് സ്റ്റാൻഡ് രണ്ടര വയസ്സുകാരനെ വിറ്റതായി പരാതി; ഭാര്യക്കെതിരെ ഗുരുതര ആരോപണവുമായി ഭർത്താവ്

റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയതോടെ ഗോവ അതിര്‍ത്തിയിലും പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആര്‍ടി-പിസിആര്‍ പരിശോധനാ ഫലം ഇല്ലാതെ എത്തുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

നഗരത്തിലെത്തി ഒരാഴ്ച കഴിഞ്ഞ യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഒരാഴ്ചയില്‍ കൂടുതല്‍ ഇവിടെ താമസിക്കുന്നവര്‍ക്ക് മാത്രമേ ഇത് നിര്‍ബന്ധമാക്കുകയുള്ളുവെന്നും ആരോഗ്യമന്ത്രി കെ. സുധാകര്‍ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തണുപ്പ തേടി മൂന്നാറിലെത്തുന്നവർ ജാഗ്രതൈ! സഞ്ചരികൾക്ക് ഭീഷണിയായി ഈ കാര്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us