14 വയസുകാരി വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു

ബെംഗളൂരു : ബെംഗളൂരുവിനടുത്ത് തവരെകെരെയിൽ 14 വയസുകാരി വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ റായ്ചൂരു സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.

നിർമാണത്തൊഴിലാളിയായ യെല്ലപ്പ(25)യെയാണ് തവരകെരെ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

ബുധനാഴ്ച വൈകീട്ടാണ് പെൺകുട്ടിയെ വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കോലാറിലെ നിർമാണത്തൊഴിലാളികളായ ദമ്പതിമാരുടെ മകളാണ് കൊലചെയ്യപ്പെട്ടത്. പെൺകുട്ടിയുടെ വീട് യെല്ലപ്പക്ക് പരിചയമുണ്ടായിരുന്നു.

  രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ബൈക്കിനാണ് ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. പെൺകുട്ടി ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ ഇയാൾ വീട്ടിൽ അതിക്രമിച്ചു കടന്ന് അക്രമം നടത്തുകയായിരുന്നു. ചെറുത്തുനിന്ന പെൺകുട്ടി ബഹളമുണ്ടാക്കിയതോടെ ശാരീരികമായും ആക്രമിച്ചു.

പിന്നീട് സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് വീണു കിടക്കുന്ന പെൺകുട്ടിയെ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. വീടിനു സമീപത്തുള്ള സിസിടിവികളിൽനിന്ന് ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡികെ ശിവകുമാറിന്റെ മന്ത്രിസഭയിൽ 2 മലയാളികൾ മന്ത്രിസ്ഥാനം ഉറപ്പിച്ചു; കൂടെ സിദ്ധരാമയ്യയുടെ മകനും ഖർഗെയുടെ മകനും
[masterslider id="10"]

Related posts