മെട്രോ ടിക്കറ്റ് നിരക്ക് വർധിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ കുറവ്

ബെംഗളൂരു: മെട്രോ ടിക്കറ്റ് നിരക്ക് വർധനയെ തുടർന്നുള്ള യാത്രക്കാരുടെ എതിർപ്പു നിലനിൽക്കുന്നതിനിടെ നിരക്കു നിർണയ സമിതിയുടെ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം ശക്തമാകുന്നു.

നിരക്ക് കുത്തനെ കൂട്ടിയതിൽ സുതാര്യത കൊണ്ടുവരാൻ സർക്കാരിനും ബെംഗളൂരു മെട്രോ റെയിൽ കോർപറേഷനും (ബിഎംആർസി) സാധിച്ചില്ലെന്നാണ് ആരോപണം.

നിരക്കു വർധനയെ കുറിച്ച് പഠിക്കാൻ സമിതി അംഗങ്ങൾ വിദേശത്തു പോയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ 45% വരെ വർധിപ്പിച്ചെന്നാണ് ബിഎംആർസി പറയുന്നതെങ്കിലും ചില ഭാഗങ്ങളിൽ നിരക്ക് ഇതിൽ കൂടുതലാകുന്നുവെന്ന് യാത്രക്കാർ പറയുന്നു.

  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ടിക്കറ്റ് തുക ഏറിയതോടെ യാത്രക്കാരുടെ എണ്ണത്തിൽ കുറവു വന്നിട്ടുണ്ട്. അതേസമയം, നിരക്ക് വർധിപ്പിച്ചതിനാൽ വരുമാനം കൂടുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts