ആശുപത്രിയിലെ പ്രസവവാർഡിൽ സ്ത്രീവേഷത്തിലെത്തി നവജാതശിശുവിനെ മോഷ്ടിക്കാൻ ശ്രമം; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു : കർണാടകത്തിലെ രായ്ചൂർ ഗവ. ആശുപത്രിയിലെ പ്രസവവാർഡിൽ സ്ത്രീവേഷത്തിൽ കയറി നവജാതശിശുവിനെ മോഷ്ടിക്കാൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ. രണ്ടുപേർ രക്ഷപ്പെട്ടു. പിടിയിലായ ആളുടെ പേരുവിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

ബുധനാഴ്ച പുലർച്ചെ രോഗികളും കൂട്ടിരിപ്പുകാരും ഉറങ്ങുന്ന സമയത്താണ് സംഭവമെന്ന് പോലീസ് പറഞ്ഞു. സ്ത്രീയാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ സാരിയുടുത്തായിരുന്നു എത്തിയത്.

  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!

ഉറങ്ങിക്കിടന്നവർക്കിടയിൽനിന്ന് നവജാതശിശുവിനെ എടുത്തയാളാണ് പിടിയിലായത്. സമീപത്തുണ്ടായിരുന്ന കൂട്ടിരിപ്പുകാരിലൊരാൾക്ക് സംശയം തോന്നുകയും ബഹളമുണ്ടാക്കുകയുമായിരുന്നു.

തുടർന്ന് ഇയാളെ പിടികൂടി രായ്ചൂർ മാർക്കറ്റ് പോലീസിന് കൈമാറി. അപ്പോഴേക്കും ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ടുപേരും രക്ഷപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts