യുവതിയെ കൂട്ടബലാത്സംഗത്തിനിരയായ നാലുപേർ അറസ്റ്റിൽ

ബെംഗളൂരു : ബെംഗളുരുവിൽ 34-കാരി കൂട്ടബലാത്സംഗത്തിനിരയായതായി പരാതി. സംഭവത്തിൽ നാലുപേരെ പരപ്പന അഗ്രഹാര പോലീസ് അറസ്റ്റുചെയ്തു. കൂട്ടബലാത്സംഗത്തിന് കേസെടുത്ത പോലീസ് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

രഘു എന്ന അപ്പു (23), കെഞ്ചെഗൗഡ (26), മാദേഷ (27), ശശികുമാർ (24)എന്നിവരാണ് അറസ്റ്റിലായത്. സായി ലേ ഔട്ടിലുള്ള നാഗേഷ് എന്ന സുഹൃത്തിന്റെ വീട്ടിലാണ് അതിക്രമത്തിനിരയായതെന്ന് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി

യുവതിയെ പരിചയപ്പെടുത്താനായി നാഗേഷ് രഘുവിനെ വിളിച്ചുവരുത്തുകയായിരുന്നു. പക്ഷേ, രഘുവും സംഘവുമെത്തി വീടിനകത്ത് അതിക്രമിച്ചുകയറുകയായിരുന്നു.

സംഘത്തിലെ രണ്ടുപേർ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി. യുവതിയെയും നാഗേഷിനെയും ഭീഷണിപ്പെടുത്തി ഇവരുടെ അക്കൗണ്ടുകളിൽനിന്ന് 20,000 രൂപ ട്രാൻസ്ഫർ ചെയ്തു.

ഇരുവരുടെയും മൊബൈൽ ഫോണുകളും ഏതാനും വീട്ടുപകരണങ്ങളും സംഘം എടുത്തുകൊണ്ടുപോകുകയും ചെയ്തതായി യുവതി നൽകിയ പരാതിയിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം
[masterslider id="10"]

Related posts