കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങളുടെ എണ്ണം 12 മടങ്ങ് വർദ്ധിപ്പിക്കുന്നു.

ബെംഗളൂരു: നിലവിൽ നഗരത്തിൽ ഉള്ള 24 പ്രതിരോധ മരുന്ന് കുത്തിവെപ്പ് കേന്ദ്രങ്ങളാണ് ഉള്ളത്, ഒരാഴ്ച കൊണ്ട് ഇവയുടെ എണ്ണം 300 ആയി വർധിപ്പിക്കാൻ ബെംഗളൂരു കോർപ്പറേഷൻ തയ്യാറെടുക്കുകയാണ്. ദിനംപ്രതി 60,000 പേർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കുന്നത്. പുതുതായി 107 സ്വകാര്യ ആശുപത്രികളിലും കോർപ്പറേഷന്റെ കീഴിലുള്ള 141 ആശുപത്രികളിലും ഏതാനും റഫറൽ ആശുപത്രികളിലും വാക്സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങാനാണ് ബി.ബി.എം.പി.ലക്ഷ്യമിടുന്നത്. കോവിൻ പോർട്ടലിലൂടെയോ ആരോഗ്യസേതു ആപ്പിലൂടെയോ രജിസ്റ്റർ ചെയ്തവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുന്നത്. കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ വരുന്നതോടെ…

Read More

സുഖകരമായ ജീവിതം നയിക്കാൻ കഴിയുന്ന നഗരങ്ങളുടെ പട്ടികയിൽ പൂനെയെ പിൻതള്ളി നമ്മ ബെംഗളൂരു മുന്നിൽ.

ബെംഗളൂരു : സുഖകരമായ ജീവിതം നയിക്കാവുന്ന രാജ്യത്തെ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു ഒന്നാമത്. മുൻ പട്ടികയിൽ ഉണ്ടായിരുന്ന പുനെ യെ രണ്ടാം സ്ഥാനത്തേക്ക് തള്ളിമാറ്റിയാണ് ആരാമ നഗരി ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. 10 ലക്ഷത്തിന് മുകളിൽ ജനസംഖ്യ ഉളളതും താഴെ ജനസംഖ്യ ഉള്ളതുമായ രണ്ട് വിഭാഗങ്ങളിൽ 111 നഗരങ്ങൾ ആണ് പട്ടികയിൽ ഉള്ളത്. കോവിഡ് ലോക്ക് ഡൗണിന് മുൻപാണ് സർവേ നടത്തിയത്  അതിൻ്റെ ഫലം ഇന്നലെ കേന്ദ്ര മന്ത്രി ഹർദീപ് പുരി പുറത്ത് വിടുകയായിരുന്നു. അഹമ്മദാബാദ്, ചെന്നൈ, സൂറത്ത്, നവി മുംബൈ, കോയമ്പത്തൂർ, വഡോദര,…

Read More

ബൈക്കിൽ ഒറ്റച്ചക്ര പ്രകടനം;16 കാരനടക്കം 6 യുവാക്കളെ പൊക്കിയെടുത്ത് അകത്തിട്ട് പോലീസ്.

ബെംഗളൂരു: റോഡിൽ ബൈക്കഭ്യാസം നടത്തുന്നതും അപകടവും മരണവുമെല്ലാം നഗരത്തിൽ പലപ്പോഴും സംഭവിച്ച് കൊണ്ടിരിക്കുന്ന കാര്യമാണ്. പല സമയങ്ങളിലും പോലീസ് ഇടപെടുകയും ഉത്തരം പ്രകടനങ്ങളിൽ നിന്ന് യുവാക്കളെ പിൻ തിരിപ്പിക്കുകയാണ് പതിവ്. ഇത്തരം ഒരു സംഭവത്തിൽ നൈസ് റോഡിൽ അപകടകരമായ രീതിയിൽ ബൈക്കിൽ ഒറ്റച്ചക്ര അഭ്യാസപ്രകടനം നടത്തിയ ആറു യുവാക്കളെ പോലീസ് പിടിച്ചു. കെങ്കേരി, ബൈട്യരായനപുര, ബനശങ്കരി പോലീസ് സ്റ്റേഷനുകളിൽ ഇവർ ഉപയോഗിച്ച ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഒരു 16 കാരനോടൊപ്പം ഇട്ടുമാട് സ്വദേശി ജെ. ഭരത് (20), നാഗർഭാവി സ്വദേശി എസ്.എൽ. നന്ദ (19)ബൈട്യാരണ്യപുര…

Read More

നഗരത്തിൽ വൈദ്യുതി മുടങ്ങും.

ബെംഗളൂരു : ബനശങ്കരി 66/11 സബ്സ്സ്റ്റേഷനിൽ മുകളിലൂടെയുള്ള വൈദ്യുത ലൈൻ ഭൂമിക്കടിയിലൂടെ ആക്കി മാറ്റുന്ന പണി നടക്കുന്നതിനാൽ ബെംഗളൂരു സൗത്തിലെ ചില സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങുമെന്ന് നഗരത്തിലെ വൈദ്യുതി വിതരണ കമ്പനിയായ ബെസ് കോം (ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി) അറിയിച്ചു. രാവിലെ 10 മുതൽ വൈകീട്ട് 5:30 വരെയാണ് വൈദ്യുതി വിതരണത്തിൽ തടസം നേരിടുക. കുത്രിഗുപ്പെ വാട്ടർ ടാങ്ക്, പി.പി. ലേ ഔട്ട്, കെംപെഗൗഡ ലേ ഔട്ട്, വി.എച്ച് ബി.സി.എസ് ലേ ഔട്ട്, രാമറാവു ലേ ഔട്ട്, ശ്രീനിവാസ നഗര എന്നീ…

Read More
Click Here to Follow Us