കോവിഡ് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങളുടെ എണ്ണം 12 മടങ്ങ് വർദ്ധിപ്പിക്കുന്നു.

ബെംഗളൂരു: നിലവിൽ നഗരത്തിൽ ഉള്ള 24 പ്രതിരോധ മരുന്ന് കുത്തിവെപ്പ് കേന്ദ്രങ്ങളാണ് ഉള്ളത്, ഒരാഴ്ച കൊണ്ട് ഇവയുടെ എണ്ണം 300 ആയി വർധിപ്പിക്കാൻ ബെംഗളൂരു കോർപ്പറേഷൻ തയ്യാറെടുക്കുകയാണ്.

ദിനംപ്രതി 60,000 പേർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കുന്നത്.

  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'രുചിരഹസ്യം' ചീഞ്ഞ പച്ചക്കറികളും മാരക രാസവസ്തുക്കളും! ബെംഗളൂരുവിൽ ഞെട്ടിക്കുന്ന റെയ്ഡ്

പുതുതായി 107 സ്വകാര്യ ആശുപത്രികളിലും കോർപ്പറേഷന്റെ കീഴിലുള്ള 141 ആശുപത്രികളിലും ഏതാനും റഫറൽ ആശുപത്രികളിലും വാക്സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങാനാണ് ബി.ബി.എം.പി.ലക്ഷ്യമിടുന്നത്.

കോവിൻ പോർട്ടലിലൂടെയോ ആരോഗ്യസേതു ആപ്പിലൂടെയോ രജിസ്റ്റർ ചെയ്തവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുന്നത്.

കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ വരുന്നതോടെ ഗ്രാമീണ മേഖലയിലെ പോലെ നേരിട്ട് രജിസ്റ്റർ ചെയ്യാനുള്ള സംവിധാനവുമൊരുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആരോഗ്യവകുപ്പിന്റെ ക്യുആർ കോഡ് പരാതി പരിഹാര സംവിധാനത്തിന് വൻ പ്രതികരണം; 24 മണിക്കൂറിനുള്ളിൽ 504 പരാതികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts