സുഖകരമായ ജീവിതം നയിക്കാൻ കഴിയുന്ന നഗരങ്ങളുടെ പട്ടികയിൽ പൂനെയെ പിൻതള്ളി നമ്മ ബെംഗളൂരു മുന്നിൽ.

ബെംഗളൂരു : സുഖകരമായ ജീവിതം നയിക്കാവുന്ന രാജ്യത്തെ നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു ഒന്നാമത്.

മുൻ പട്ടികയിൽ ഉണ്ടായിരുന്ന പുനെ യെ രണ്ടാം സ്ഥാനത്തേക്ക് തള്ളിമാറ്റിയാണ് ആരാമ നഗരി ഒന്നാം സ്ഥാനം പിടിച്ചെടുത്തത്.

10 ലക്ഷത്തിന് മുകളിൽ ജനസംഖ്യ ഉളളതും താഴെ ജനസംഖ്യ ഉള്ളതുമായ രണ്ട് വിഭാഗങ്ങളിൽ 111 നഗരങ്ങൾ ആണ് പട്ടികയിൽ ഉള്ളത്.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

കോവിഡ് ലോക്ക് ഡൗണിന് മുൻപാണ് സർവേ നടത്തിയത്  അതിൻ്റെ ഫലം ഇന്നലെ കേന്ദ്ര മന്ത്രി ഹർദീപ് പുരി പുറത്ത് വിടുകയായിരുന്നു.

അഹമ്മദാബാദ്, ചെന്നൈ, സൂറത്ത്, നവി മുംബൈ, കോയമ്പത്തൂർ, വഡോദര, ഇൻഡോർ, ഗ്രേറ്റർ മുംബൈ എന്നിവയാണ് ആദ്യ പത്തിൽ ഇടം പിടിച്ച നഗരങ്ങൾ.

പത്ത് ലക്ഷത്തിന് താഴെ ജനസംഖ്യയുള്ള നഗരങ്ങളിൽ ഭുവനേശ്വറിനെ പിന്നിലാക്കി ഷിംല ഒന്നാം സ്ഥാനം നേടി.

സിൽവാസ, കാക്കിനാട, സേലം, വെല്ലൂർ, ഗാന്ധിനഗർ, ഗുരു ഗ്രാം ദാവനഗെരെ, തിരുച്ചിറപ്പള്ളി എന്നിവ ആദ്യ 10 ൽ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ
[masterslider id="10"]

Related posts