വനിതാ കോൺസ്റ്റബിൾമാർക്ക് നേരെ ലൈംഗികാതിക്രമം

ബെംഗളൂരു: വനിതാ കോൺസ്റ്റബിൾമാരെ ലൈംഗികമായി ഉപദ്രവിച്ചെന്ന് ആരോപണം. ചിക്കമംഗളൂരു കോപ്പ പിഎസ്ഐ ബസവരാജിനെതിരെയാണ് ഗുരുതര ആരോപണമുണ്ടായത്.

കോപ്പ ഡിവൈഎസ്പി ഓഫീസിൽ കൗൺസിലിംഗ് നടക്കുന്നതിനിടെയാണ് അഞ്ച് വനിതാ ജീവനക്കാർ ഡിവൈഎസ്പിക്ക് വിവരം നൽകുന്നത്.

വനിതാ ജീവനക്കാർ പിഎസ്ഐ ബസവരാജുവിന്റെ ഉപദ്രവങ്ങളിൽ മടുത്തതായും അവർ ആരോപിച്ചു.

  ബെംഗളൂരുവിൽ ഇബോള ? ഉഗാണ്ടയിൽ നിന്നെത്തിയ വിദേശ വനിത നിരീക്ഷണത്തിൽ

രണ്ട് ദിവസം മുമ്പ് വനിതാ കോൺസ്റ്റബിൾ മരണക്കുറിപ്പെഴുതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

ഈ സമയം ജീവനക്കാരും സംരക്ഷണം നൽകി. മരണക്കുറിപ്പ് മേലുദ്യോഗസ്ഥർ നശിപ്പിച്ചതായും ഇപ്പോൾ ആക്ഷേപമുണ്ട്. നേരത്തെ ജോലി ചെയ്തിരുന്ന പല സ്റ്റേഷനുകളിലും ബസവരാജ് കീഴുദ്യോഗസ്ഥരെ മർദിച്ചതായി ആരോപണമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts