ബെംഗളൂരു: പ്രതിരോധ മരുന്നിനെക്കുറിച്ച് അനാവശ്യമായി തെറ്റിദ്ധാരണ പടർത്തുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ എല്ലാ സംസ്ഥാന സർക്കാറുകൾക്കും ആയി പുറത്തിറക്കിയ നിർദ്ദേശമനുസരിച്ച് പ്രതിരോധം മരുന്നിനെതിരെ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശം ഉണ്ടായിരുന്നു. കേന്ദ്ര നിർദ്ദേശത്തിന് അടിസ്ഥാനത്തിൽ ഇതുസംബന്ധിച്ച് ബന്ധപ്പെട്ട പോലീസ് അധികാരികൾക്ക് നിയമനടപടികളുമായി മുന്നോട്ടു പോകാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി. ഇന്ത്യയിൽ രണ്ടും മൂന്നും ഘട്ട പ്രതിരോധ മരുന്ന് വിതരണ തയ്യാറെടുപ്പുകളുടെ പശ്ചാത്തലത്തിൽ മരുന്നുകൾ ക്കെതിരെ നടത്തുന്ന വ്യാജ പ്രചാരണങ്ങൾ പ്രവർത്തനങ്ങളെ…
Read MoreMonth: January 2021
കഴിഞ്ഞ വർഷം നഗരത്തിലെ വാഹനാപകട മരണ നിരക്കിൽ വൻ കുറവ്.
ബെംഗളൂരു : കഴിഞ്ഞ വർഷം നഗരത്തിലെ വാഹനാപകട മരണങ്ങളുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് വൻ കുറവ് രേഖപ്പെടുത്തി. മുൻ വർഷത്തെ അപേക്ഷിച്ച് 32 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 2019-ൽ 832 പേരുടെ ജീവൻ നിരത്തുകളിൽ പൊലിഞ്ഞിരുന്നു. 2020-ൽ 657 പേരാണ് വാഹനാപകടത്തെ തുടർന്ന് നഗരത്തിൽ മരിച്ചത്. 632 വാഹനാപകടകങ്ങളാണ് കഴിഞ്ഞവർഷം നഗരത്തിൽ രജിസ്റ്റർ ചെയ്തത്. നിയമം ലംഘിച്ച ഡ്രൈവർമാരിൽനിന്ന് പിഴയായി ഈടാക്കിയ തുകയിൽ കഴിഞ്ഞവർഷം 11 ശതമാനത്തോളം വർധനയുണ്ടായി. അപകടത്തിൽപെട്ടവരിൽ അധികവും ഇരുചക്ര വാഹനയാത്രക്കാരാണ്. കാൽനടയാത്രക്കാർ വാഹനമിടിച്ച് മരിച്ച സംഭവങ്ങളും നിരവധിയാണ്. കോവിഡും…
Read Moreഇന്ന് 529 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു;738 പേര്‍ക്ക് ഡിസ്ചാര്‍ജ്.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 529 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.738 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.80 % കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 738 ആകെ ഡിസ്ചാര്‍ജ് : 918099 ഇന്നത്തെ കേസുകള്‍ : 529 ആകെ ആക്റ്റീവ് കേസുകള്‍ : 6633 ഇന്ന് കോവിഡ് മരണം : 4 ആകെ കോവിഡ് മരണം : 12204 ആകെ പോസിറ്റീവ് കേസുകള്‍ : 936955 തീവ്ര പരിചരണ…
Read Moreബാരിക്കേഡുകൾ തകർത്ത് കർഷകരുടെ ട്രാക്ടർ മാർച്ച് ഡൽഹിയിൽ പ്രവേശിച്ചു (വീഡിയോ)
ന്യൂഡൽഹി: ബാരിക്കേഡുകൾ തകർത്ത് കർഷകരുടെ ട്രാക്ടർ മാർച്ച് ഡൽഹിയിൽ പ്രവേശിച്ചു. റിപ്പബ്ലിക്ക് ദിനത്തിൽ കാർഷിക നിയമങ്ങൾക്കെതിരായ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള കർഷകരുടെ ട്രാക്ടർ മാർച്ച് നൂറുകണക്കിന് ട്രാക്ടറുകളിലായാണ് നടത്തുന്നത്. #WATCH Protesting farmers break police barricading at Delhi-Haryana Tikri border Farmers are holding tractor rally today in protest against Centre's three Farm Laws#RepublicDay pic.twitter.com/3tI7uKSSRM — ANI (@ANI) January 26, 2021 സിംഘു ത്രിക്രി അതിർത്തികളിലൂടെയാണ് കർഷകർ നഗരത്തിലേക്ക് പ്രവേശിച്ചത്. മാർച്ച് തടയാനായി…
Read Moreസ്കൂളുകളിൽ പൂർണതോതിൽ ക്ലാസുകൾ തുടങ്ങണമെന്ന് വിദ്യാഭ്യാസവിദഗ്ധരും ഡോക്ടർമാരും
ബെംഗളൂരു: സംസ്ഥാനത്തെ സ്കൂളുകളിൽ ഫെബ്രുവരി മുതൽ പൂർണതോതിൽ ക്ലാസുകൾ തുടങ്ങണമെന്ന് വിദ്യാഭ്യാസവിദഗ്ധരും ഡോക്ടർമാരും നിർദ്ദേശിച്ചു. വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്ത് പ്രാഥമിക വിദ്യാലയങ്ങളും ഹൈസ്കൂളുകളും പ്രവർത്തനം തുടങ്ങണമെന്നാണ് ആവശ്യമുയരുന്നത്. കോവിഡ് നിയന്ത്രണ വിധേയമായ സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. സ്കൂൾ അടച്ചിടുമ്പോൾ അധ്യയനം മുടങ്ങുന്നതോടൊപ്പം വിദ്യാർഥികളുടെ സാമൂഹിക വിദ്യാഭ്യാസവും നഷ്ടപ്പെടുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സെന്റർ ഫോർ ചൈൽഡ് ആൻഡ് ലോ, സ്കൂൾ ഡെവലപ്‌മെന്റ് മോണിറ്ററിങ്ങ് കമ്മിറ്റി കോ-ഓർഡിനേഷൻ ഫോറം തുടങ്ങിയ സംഘടനകളാണ് സ്കൂളുകൾ തുറക്കണമെന്ന ആവശ്യമുന്നയിക്കുന്നത്. നിലവിൽ പത്താംക്ലാസ് വിദ്യാർഥികൾക്ക് സ്കൂളിൽ നേരിട്ടും ആറാം ക്ലാസ് മുതൽ ഒമ്പതാം…
Read Moreറിപ്പബ്ലിക് ദിനാഘോഷം: നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
ബെംഗളൂരു: കർശന നിയന്ത്രണങ്ങളോടെ മനേക് ഷാ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പതാകയുയർത്തൽ ചടങ്ങിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. സാധാരണയായി നടത്താറുള്ള കലാപരിപാടികളും ഒഴിവാക്കി. ഒമ്പതിന് ഗവർണർ വാജുഭായ് വാല പതാകയുയർത്തും. കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചാണ് ചടങ്ങിനെത്തുന്നവർക്ക് ഇരിപ്പിടം തയ്യാറാക്കിയിരിക്കുന്നത്. മനേക്ഷാ പരഡേ് ഗ്രൗണ്ടിനുസമീപം രാവിലെ 8.30 മുതൽ 10.30 വരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. ഇൻഫന്ററി റോഡിൽ നിന്ന് മണിപ്പാൽ സെന്ററിന് സമീപത്തേക്ക് വരുന്ന വാഹനങ്ങൾ മെയിൻ ഗാർഡ് ക്രോസ് റോഡ് വഴി ഡിക്‌സൺ റോഡ് ജംഗ്ഷനിലൂടെ മണിപ്പാൾ സെന്ററിലേക്ക് പോകണം. മണിപ്പാൽ ജംഗ്ഷനിൽ നിന്ന് ബി.…
Read Moreസംസ്ഥാനത്ത് ഇന്ന് 375 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു;1036 പേര്‍ക്ക് ഡിസ്ചാര്‍ജ്.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 375 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1036 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി .0.63 % കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1036 ആകെ ഡിസ്ചാര്‍ജ് : 917361 ഇന്നത്തെ കേസുകള്‍ : 375 ആകെ ആക്റ്റീവ് കേസുകള്‍ : 6846 ഇന്ന് കോവിഡ് മരണം : 3 ആകെ കോവിഡ് മരണം : 12200 ആകെ പോസിറ്റീവ് കേസുകള്‍ : 936426 തീവ്ര പരിചരണ…
Read Moreഎസ്.പി.ബാല സുബ്രഹ്മണ്യം,ഡോ:ബി.എം.ഹെഗ്‌ഡേ എന്നിവർക്ക് പദ്മ വിഭൂഷൻ; കെ.എസ്.ചിത്രക്ക് പദ്മ ഭൂഷൻ…
ന്യൂഡൽഹി: രാജ്യം 72-ാം റിപബ്ളിക് ദിനം ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെ ഈ വർഷത്തെ പദ്മ പുരസ്കാര ജേതാക്കളുടെ പേരുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. മുൻജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബേ, സുദർശൻ സാഹു, എസ്.പി.ബാലസുബ്രഹ്മണ്യം, സുദർശൻ റാവു, ബി.ബി.ലാൽ, ബിഎം ഹെഗ്ഡേ എന്നിങ്ങനെ ഏഴ് പേർക്കാണ് പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രശസ്ത കന്നഡ എഴുത്തുകാരനായ ചന്ദ്രശേഖര കമ്പാർ,ഗായിക കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷൺ ലഭിച്ചു. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീയും ലഭിച്ചു. കെ.എസ്.ചിത്ര, മുൻസ്പീക്കർ സുമിത്രാ മഹാജൻ, പ്രധാനമന്ത്രിയുടെ മുൻപ്രിൻസിപ്പൾ സെക്രട്ടറി നിപേന്ദ്ര മിശ്ര, അന്തരിച്ച കേന്ദ്രമന്ത്രി രാം…
Read Moreരാജ്യത്ത് 2 ലക്ഷം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയ ആദ്യ സംസ്ഥാനമായി കർണാടക
ബെംഗളൂരു: ഇതുവരെ രാജ്യത്ത് 2 ലക്ഷം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയ ആദ്യ സംസ്ഥാനമെന്ന പദവി കര്‍ണാടക്ക് സ്വന്തം. ഇന്ന് ഉച്ചയോടെ 2,06,577 പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞതായി ആരോഗ്യവകുപ്പ് അറിയിച്ചു. ജനുവരി 16 മുതലാണ് രാജ്യവ്യാപകമായി കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ തുടങ്ങിയത്. രാജ്യത്ത് ഇതുവരെ 16 ലക്ഷം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. 28,613 കേന്ദ്രങ്ങളിലായാണ് വാക്‌സിന്‍ നല്‍കിയത്. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 13,203 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 13,298 പേര്‍ രോഗമുക്തരായി. 131 പേര്‍ മരിച്ചു. ഇതുവരെ രാജ്യത്ത് 1,06,67,736 പേര്‍ക്കാണ് കൊവിഡ്…
Read Moreകന്നഡ നടി ജയശ്രീ രാമയ്യയെ മരിച്ച നിലയിൽ കണ്ടെത്തി.
ബെംഗളൂരു : കന്നഡ സിനിമാ താരവും ബിഗ് ബോസ് മൽസരാർത്ഥിയുമായിരുന്ന ജയശ്രീ രാമയ്യയെ മരിച്ച നിലയിൽ കണ്ടെത്തി. വിഷാദ രോഗം ഉണ്ടായിരുന്ന ജയശ്രിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചകഴിഞ്ഞ് ഒരു പുനരധിവാസ കേന്ദ്രത്തിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. താൻ വിഷാദത്തിലാണെന്നും ആത്മഹത്യ ചെയ്യുമെന്നും മറ്റും മുൻപ് നടി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. തനിക്ക് സാമ്പത്തിക പ്രശ്നമില്ല എന്നാൽ വ്യക്തിപരമായ പ്രശ്നങ്ങളിലൂടെ കടന്നു പോകുകയാണ് എന്നും നടി മുൻപ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. യുവനടിയുടെ മരണം കന്നഡ ചലച്ചിത്ര മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്,…
Read More