റിപ്പബ്ലിക് ദിനാഘോഷം: നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ബെംഗളൂരു: കർശന നിയന്ത്രണങ്ങളോടെ മനേക് ഷാ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പതാകയുയർത്തൽ ചടങ്ങിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. സാധാരണയായി നടത്താറുള്ള കലാപരിപാടികളും ഒഴിവാക്കി.

ഒമ്പതിന് ഗവർണർ വാജുഭായ് വാല പതാകയുയർത്തും. കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചാണ് ചടങ്ങിനെത്തുന്നവർക്ക് ഇരിപ്പിടം തയ്യാറാക്കിയിരിക്കുന്നത്.

മനേക്ഷാ പരഡേ് ഗ്രൗണ്ടിനുസമീപം രാവിലെ 8.30 മുതൽ 10.30 വരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. ഇൻഫന്ററി റോഡിൽ നിന്ന് മണിപ്പാൽ സെന്ററിന് സമീപത്തേക്ക് വരുന്ന വാഹനങ്ങൾ മെയിൻ ഗാർഡ് ക്രോസ് റോഡ് വഴി ഡിക്‌സൺ റോഡ് ജംഗ്ഷനിലൂടെ മണിപ്പാൾ സെന്ററിലേക്ക് പോകണം.

  ഓൾഡ് മദ്രാസ് റോഡിനെയും ഇലക്ട്രോണിക് സിറ്റിയെയും ബന്ധിപ്പിച്ച് 852 കോടിയുടെ പുതിയ മേൽപ്പാലം വരുന്നു

മണിപ്പാൽ ജംഗ്ഷനിൽ നിന്ന് ബി. ആർ. വി. ജംഗ്ഷനിലേക്ക് പോകുന്ന വാഹനങ്ങൾ വെബ്‌സ് റോഡ് ജംഗ്ഷനിലൂടെ എം.ജി. റോഡ്, മയോഹാൾ, ആർട്ട് ആൻഡ് ക്രാഫ്റ്റ് റോഡിലൂടെ അനിൽ കുംബ്ലെ സർക്കിളിലെത്തി വലത്തോട്ട് തിരിയണം.

അനിൽ കുംബ്ലെ സർക്കിളിൽ നിന്ന് വരുന്ന വാഹനങ്ങൾ സെൻട്രൽ സീറ്റ് വഴി സഫീന പ്ലാസയിലൂടെ ഡിസ്‌പെൻസറി റോഡ് വഴി പോകണം.

  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!

റിപ്പബ്ലിക് ചടങ്ങുകളോടനുബന്ധിച്ച് നഗരത്തിൽ കനത്തസുരക്ഷയും ഒരുക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യ ഒളിച്ചോടിയ സംഭവത്തിൽ പ്രതികരണവുമായി അഖിൽ എൻആർഡി; 'പോയവർ പോയി, അവരെ ആരും കുറ്റപ്പെടുത്തരുത്'
[masterslider id="10"]

Related posts