ഇന്ന് 529 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു;738 പേര്‍ക്ക് ഡിസ്ചാര്‍ജ്.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 529 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.738 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.80 % കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 738 ആകെ ഡിസ്ചാര്‍ജ് : 918099 ഇന്നത്തെ കേസുകള്‍ : 529 ആകെ ആക്റ്റീവ് കേസുകള്‍ : 6633 ഇന്ന് കോവിഡ് മരണം : 4 ആകെ കോവിഡ് മരണം : 12204 ആകെ പോസിറ്റീവ് കേസുകള്‍ : 936955 തീവ്ര പരിചരണ…

Read More

ബാരിക്കേഡുകൾ തകർത്ത് കർഷകരുടെ ട്രാക്ടർ മാർച്ച് ഡൽഹിയിൽ പ്രവേശിച്ചു (വീഡിയോ)

ന്യൂഡൽഹി: ബാരിക്കേഡുകൾ തകർത്ത് കർഷകരുടെ ട്രാക്ടർ മാർച്ച് ഡൽഹിയിൽ പ്രവേശിച്ചു. റിപ്പബ്ലിക്ക് ദിനത്തിൽ കാർഷിക നിയമങ്ങൾക്കെതിരായ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള കർഷകരുടെ ട്രാക്ടർ മാർച്ച് നൂറുകണക്കിന് ട്രാക്ടറുകളിലായാണ് നടത്തുന്നത്. #WATCH Protesting farmers break police barricading at Delhi-Haryana Tikri border Farmers are holding tractor rally today in protest against Centre's three Farm Laws#RepublicDay pic.twitter.com/3tI7uKSSRM — ANI (@ANI) January 26, 2021 സിംഘു ത്രിക്രി അതിർത്തികളിലൂടെയാണ് കർഷകർ നഗരത്തിലേക്ക് പ്രവേശിച്ചത്. മാർച്ച് തടയാനായി…

Read More

സ്കൂളുകളിൽ പൂർണതോതിൽ ക്ലാസുകൾ തുടങ്ങണമെന്ന് വിദ്യാഭ്യാസവിദഗ്ധരും ഡോക്ടർമാരും

ബെംഗളൂരു: സംസ്ഥാനത്തെ സ്കൂളുകളിൽ ഫെബ്രുവരി മുതൽ പൂർണതോതിൽ ക്ലാസുകൾ തുടങ്ങണമെന്ന് വിദ്യാഭ്യാസവിദഗ്ധരും ഡോക്ടർമാരും നിർദ്ദേശിച്ചു. വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്ത് പ്രാഥമിക വിദ്യാലയങ്ങളും ഹൈസ്കൂളുകളും പ്രവർത്തനം തുടങ്ങണമെന്നാണ് ആവശ്യമുയരുന്നത്. കോവിഡ് നിയന്ത്രണ വിധേയമായ സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. സ്കൂൾ അടച്ചിടുമ്പോൾ അധ്യയനം മുടങ്ങുന്നതോടൊപ്പം വിദ്യാർഥികളുടെ സാമൂഹിക വിദ്യാഭ്യാസവും നഷ്ടപ്പെടുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സെന്റർ ഫോർ ചൈൽഡ് ആൻഡ് ലോ, സ്കൂൾ ഡെവലപ്‌മെന്റ് മോണിറ്ററിങ്ങ് കമ്മിറ്റി കോ-ഓർഡിനേഷൻ ഫോറം തുടങ്ങിയ സംഘടനകളാണ് സ്കൂളുകൾ തുറക്കണമെന്ന ആവശ്യമുന്നയിക്കുന്നത്. നിലവിൽ പത്താംക്ലാസ് വിദ്യാർഥികൾക്ക് സ്കൂളിൽ നേരിട്ടും ആറാം ക്ലാസ് മുതൽ ഒമ്പതാം…

Read More

റിപ്പബ്ലിക് ദിനാഘോഷം: നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ബെംഗളൂരു: കർശന നിയന്ത്രണങ്ങളോടെ മനേക് ഷാ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പതാകയുയർത്തൽ ചടങ്ങിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. സാധാരണയായി നടത്താറുള്ള കലാപരിപാടികളും ഒഴിവാക്കി. ഒമ്പതിന് ഗവർണർ വാജുഭായ് വാല പതാകയുയർത്തും. കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചാണ് ചടങ്ങിനെത്തുന്നവർക്ക് ഇരിപ്പിടം തയ്യാറാക്കിയിരിക്കുന്നത്. മനേക്ഷാ പരഡേ് ഗ്രൗണ്ടിനുസമീപം രാവിലെ 8.30 മുതൽ 10.30 വരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. ഇൻഫന്ററി റോഡിൽ നിന്ന് മണിപ്പാൽ സെന്ററിന് സമീപത്തേക്ക് വരുന്ന വാഹനങ്ങൾ മെയിൻ ഗാർഡ് ക്രോസ് റോഡ് വഴി ഡിക്‌സൺ റോഡ് ജംഗ്ഷനിലൂടെ മണിപ്പാൾ സെന്ററിലേക്ക് പോകണം. മണിപ്പാൽ ജംഗ്ഷനിൽ നിന്ന് ബി.…

Read More
Click Here to Follow Us