കാത്തിരിപ്പിന് ഒടുവില്‍ പേടിഎം-ഫോണ്‍ പെയില്‍ നമ്മ മെട്രോ കാര്‍ഡ്‌ റീചാര്‍ജ് ചെയ്യാം.

ബെംഗളൂരു : നമ്മ മെട്രോ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും റീ ചാര്‍ജ് കാര്യത്തില്‍ കൌണ്ടറിനെ തന്നെ ആശ്രയിക്കേണ്ട വിധിയായിരുന്നു കുറേക്കാലം യാത്രക്കാര്‍ക്ക്.പിന്നീട് മെട്രോ ആപ് തുടങ്ങിയെങ്കിലും അത് വഴി റീ ചാര്‍ജ് ആകാന്‍ ചുരുങ്ങിയത് ഒരു മണിക്കൂര്‍ എങ്കിലും എടുക്കുമായിരുന്നു. ഡല്‍ഹി,മുംബൈ മെട്രോകളുടെ റീ ചാര്‍ജ് ഒരു വിധപ്പെട്ട എല്ലാ പെയ്മെന്റ് പ്ലാറ്റ് ഫോര്‍മുകളിലും തുടങ്ങിയിരുന്നു എങ്കിലും നമ്മ മെട്രോയില്‍ മാത്രം ഈ സൌകര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാത്രമാണ്  പേടിഎം-ഫോണ്‍ പെ തുടങ്ങിയ പ്ലാറ്റ് ഫോമുകളില്‍ നമ്മ മെട്രോ റീ ചാര്‍ജ് തുടങ്ങിയത്.…

Read More

ആക്റ്റീവ് കോവിഡ് കേസുകൾ 8000 ന് താഴെ; ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 645 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.807 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി .0.79 % കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 807 ആകെ ഡിസ്ചാര്‍ജ് : 913012 ഇന്നത്തെ കേസുകള്‍ : 645 ആകെ ആക്റ്റീവ് കേസുകള്‍ : 7865 ഇന്ന് കോവിഡ് മരണം : 6 ആകെ കോവിഡ് മരണം : 12181 ആകെ പോസിറ്റീവ് കേസുകള്‍ : 933077 തീവ്ര പരിചരണ…

Read More

മലയാളിയെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേർ പിടിയിൽ

ബെംഗളൂരു: മലയാളിയെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേർ പിടിയിൽ. സ്വ​കാ​ര്യ ട്രാ​ന്‍സ്‌​പോ​ര്‍ട്ട് കമ്പനി ഉ​ട​മ​യാ​യ മലയാളിയെയാണ് ഹ​ണി​ട്രാ​പ്പി​ല്‍ കു​ടു​ക്കി പണം ത​ട്ടി​യത്. ര​ണ്ടു സ്ത്രീ​ക​ള്‍ ഉ​ള്‍പ്പെ​ടെ നാ​ലു​പേ​രാണ് മം​ഗ​ളൂ​രു​വി​ല്‍ പി​ടി​യി​ലായത്. രേ​ഷ്​​മ എ​ന്ന നീ​ലി​മ, സീ​ന​ത്ത്, ഇ​ഖ്ബാ​ല്‍, അ​ബ്​​ദു​ല്‍ ഖാ​ദ​ര്‍ ന​സീ​ഫ് എ​ന്നി​വ​രെ​യാ​ണ്​ സൂ​റ​ത്ത്ക​ല്‍ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ജ​നു​വ​രി 14നാ​ണ്​ കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. മ​ല​യാ​ളി​യാ​യ ട്രാ​ന്‍സ്‌​പോ​ര്‍ട്ട് ക​മ്ബ​നി ഉ​ട​മ​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ രേ​ഷ്​​മ​യും സീ​ന​ത്തും ഇ​യാ​ളെ സൂ​റ​ത്ത്ക​ല്ലി​ലെ ഫ്ലാ​റ്റി​ലേ​ക്ക്​ വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​​വ​ച്ച്‌ ഇ​ഖ്ബാ​ലും അ​ബ്​​ദു​ല്‍ ഖാ​ദ​റും ചേ​ര്‍ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. അ​ഞ്ചു ല​ക്ഷം…

Read More

കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നഗരത്തിൽ നാളെ കോൺഗ്രസ്സിന്റെ പ്രതിഷേധ സമരം

ബെംഗളൂരു: ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധത്തിലുള്ള കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രാജ്ഭവനിലേക്ക് ബുധനാഴ്ച കോൺഗ്രസ് പ്രതിഷേധമാർച്ച് നടത്തും. ഞങ്ങൾ കർഷകർക്ക് വേണ്ടി നിലകൊള്ളും. സുപ്രീംകോടതി കാർഷിക നിയമം സ്റ്റേ ചെയ്തു. എന്നാൽ നിയമം പിൻവലിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. കർഷകരുടെ ആവശ്യം തികച്ചും ന്യായമാണ്. അതിനാൽ അവർക്ക് ആക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ഗ്രെസ്സ് നാളെ വൻ പ്രതിഷേധ സമരം നടത്തുമെന്ന് ഡി.കെ. ശിവകുമാർ വെളിപ്പെടുത്തി. We stand by farmers of this country. Supreme Court has stayed the laws. They shouldn't…

Read More

ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ

deadbody BABY

ബെംഗളൂരു: ഒരു കുടുംബത്തിലെ നാല് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സംസ്ഥാനത്ത് ബെൽഗാവി ജില്ലയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നിരിക്കുന്നത്. പ്രവീൺ ഷെട്ടർ (37), ഭാര്യ രാജേശ്വരി (27), മക്കളായ അമൃത (8), അദ്വൈത് (6) എന്നിവരെയാണ് കീടനാശിനി കുടിച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്. ഗൃഹനാഥനായ പ്രവീൺ രാമദുർഗയിൽ ഒരു കട നടത്തുകയായിരുന്നു. എന്നാൽ കുടുംബത്തോടെ ജീവനൊടുക്കിയതിന്റെ പിന്നിലുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് വെളിപ്പെടുത്തി.

Read More

കംഗാരുക്കളുടെ അഹങ്കാരത്തെ തച്ചുടച്ച് ഇന്ത്യൻ യുവനിര ബോർഡർ – ഗവാസ്കർ ട്രോഫി നിലനിർത്തി.

ന്യൂഡൽഹി : ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യൻ യുവനിര ബോർഡർ – ഗവാസ്കർ ട്രോഫി നിലനിർത്തി. വി​രാ​ട് കോ​ഹ്‌ലി, ​ആ​ര്‍.​അ​ശ്വി​ന്‍, ജ​സ്പ്രീ​ത് ബും​റ, മു​ഹ​മ്മ​ദ് ഷ​മി, ര​വീ​ന്ദ്ര ജ​ഡേ​ജ തു​ട​ങ്ങി​യ മു​ന്‍​നി​ര താ​ര​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തെ​യാ​ണ് അ​വ​സാ​ന ടെ​സ്റ്റി​ല്‍ ഇ​ന്ത്യ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ​ത്. യു​വ​താ​ര​ങ്ങ​ളു​ടെ മി​ക​ച്ച പോ​രാ​ട്ട​വീ​ര്യ​മാ​ണ് ഐ​തി​ഹാ​സി​ക പ​ര​മ്പര ജ​യം ഇ​ന്ത്യ​യ്ക്ക് സ​മ്മാ​നി​ച്ച​ത്. അ​ഞ്ചാം ദി​നം തു​ട​ക്ക​ത്തി​ല്‍ ത​ന്നെ രോ​ഹി​ത് ശ​ര്‍​മ​യെ (7) ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യി​രു​ന്നു. എ​ന്നാ​ല്‍ പ​തി​വ് പോ​ലെ മൂ​ന്നാ​മ​നാ​യി ക്രീ​സി​ലെ​ത്തി​യ പൂ​ജാ​ര ന​ങ്കൂ​ര​മി​ട്ട​തോ​ടെ ഒ​രു​വ​ശം ഉ​റ​ച്ചു. മ​റു​വ​ശ​ത്ത് ഓ​സീ​സ് പേ​സ് പ​ട​യെ പേ​ടി​യി​ല്ലാ​തെ നേ​രി​ട്ട യു​വ​താ​രം…

Read More

ഉദ്ദവ് താക്കറെയെ കടന്നാക്രമിച്ച് സംസ്ഥാന നേതാക്കൾ.

ബെംഗളൂരു : മറാഠി സംസാരിക്കുന്നവർ താമസിക്കുന്ന കർണാടകയിലെ പ്രദേശങ്ങൾ മഹാരാഷ്ട്രയോട് കൂട്ടിച്ചേർക്കണമെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ വിവാദ പരാമർശത്തിനെതിരെ സംസ്ഥാന നേതാക്കൾ. താക്കറെ രാഷ്ട്രീയം കളിക്കരുത് മഹാരാഷ്ട്രയിലെ കന്നഡികരും കർണാടകയിലെ മറാഠികളും വർഷങ്ങളായി സൗഹൃദത്തോടെയാണ് ജീവിക്കുന്നത്, ഇരു സംസ്ഥാനങ്ങളും തമ്മിൽ നല്ല സൗഹൃദത്തിലാണ് അത് തകർക്കരുതെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞു. മഹാജൻ കമ്മിറ്റി റിപ്പോർട്ട് അന്തിമമാണ് അതിൽ കൂടുതൽ ചർച്ച ആവശ്യമില്ല, താക്കറെ ശിവസേന നേതാവ് മാത്രമല്ല ഒരു സംസ്ഥാന മുഖ്യമന്ത്രി കൂടിയാണ് ആ ഉത്തരവാദിത്തം കൂടി കാണിക്കണമെന്ന് മഹാരാഷ്ട്രയിൽ ശിവസേനയെ പിൻതുണക്കുന്ന…

Read More

റിപ്പബ്ലിക് ദിന പുഷ്പ പ്രദർശനം റദ്ദാക്കി.

ബെംഗളൂരു: ലാൽബാഗിലെ റിപ്പബ്ലിക് ദിന പുഷ്പ പ്രദർശനം റദ്ദാക്കായതായി ഹോട്ടികൾചർ വകുപ്പ് അറിയിച്ചു. 2 ദിവസം മുൻപേ പുഷ്പമേള നടത്താൻ മുഖ്യമന്ത്രി യെദിയൂരപ്പ അനുമതി നൽകിയിരുന്നു, എന്നാൽ കോവിഡ് ഭീതി ഈ സമയത്ത് പ്രദർശനം നടത്തുന്നത് വിജയകരമാകില്ല എന്ന സൂചന ലഭിച്ചതോടെയാണ് 22 മുതൽ 28 വരെ നിശ്ചയിച്ചിരുന്ന പരിപാടിയിൽ നിന്ന് പിൻമാറാൻ തീരുമാനിച്ചത്. കോവിഡ് കാരണം കഴിഞ്ഞ സ്വാതന്ത്ര്യ ദിന പുഷ്പമേളയും റദ്ദാക്കായിരുന്നു. അടുത്ത പുഷ്പമേള ആഗസ്റ്റ് വളരെ വിപുലമായ രീതിയിൽ നടത്തുമെന്ന് ഹോൾട്ടി കൾചർ വകുപ്പ് അറിയിച്ചു.

Read More

യാത്രക്കാർ കയറിത്തുടങ്ങി;കേരളത്തിലേക്കുള്ള പ്രത്യേക തീവണ്ടികൾ മാർച്ച് 31 വരെ നീട്ടി.

ബെംഗളൂരു : നഗരത്തിൽ നിന്ന് കേരളത്തിലേക്ക് അനുവദിച്ച 3 സ്പെഷ്യൽ തീവണ്ടികൾ മാർച്ച് 31 വരെ നീട്ടി റെയിൽവേ. ബെംഗളൂരു-എറണാകുളം (02677- 78), യെശ്വന്ത് പുര -കണ്ണൂർ (06537-38), ബെംഗളുരു – കന്യാകുമാരി (06525-26) എന്നീ തീവണ്ടികൾ ആണ് മാർച്ച് 31 വരെ നീട്ടിയത്. അതേ സമയം കൊച്ചുവേളി സ്പെഷ്യൽ (06315-16) ൻ്റെ കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. നഗരത്തിൽ നിന്ന് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്കുള്ള 36 തീവണ്ടികൾ മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്. കന്യാകുമാരി എക്സ്പ്രസ് ദിവസവും രാത്രി 8.10 ന് കെ.എസ്.ആറിൽ…

Read More

നാട്ടിലേക്ക് യാത്രക്കാർ കുറഞ്ഞതിനാൽ സർവീസുകൾ വെട്ടികുറച്ച് കെ.എസ്.ആർ.ടി.സി

ബെംഗളൂരു: നഗരത്തിൽ നിന്ന് നാട്ടിലേക്ക് യാത്രക്കാർ കുറഞ്ഞതിനാൽ സർവീസുകൾ വെട്ടിക്കുറച്ച് കർണാടക ആർ.ടി.സി. ക്രിസ്മസ്-പുതുവത്സരാവധിയോടനുബന്ധിച്ച് കുറച്ച് തിരക്കുണ്ടായിരുന്നെങ്കിലും ഇപ്പോൾ ചില സർവീസുകളിൽ യാത്രക്കാർ കുറവായതിനാൽ വെട്ടിക്കുറച്ചിരിക്കുകയാണ്. ബസിൽ യാത്രക്കാർ കുറവാണെങ്കിൽ സർവീസ് റദ്ദാക്കി ഈ ഭാഗത്തേക്കുള്ള മറ്റു ബസുകളിൽ കയറ്റിവിടുകയാണ് ചെയ്യുന്നതെന്ന് കർണാടക ആർ.ടി.സി. അധികൃതർ പറഞ്ഞു. വാരാന്ത്യങ്ങളിലെ എ.സി. സർവീസുകളിൽനിന്ന് മികച്ച വരുമാനമായിരുന്നു കർണാടക ആർ.ടി.സി.ക്ക് ലഭിച്ചിരുന്നത്. ടെക്കികൾ, വിനോദസഞ്ചാരികൾ, തീർഥാടകർ എന്നിവരായിരുന്നു വാരാന്ത്യങ്ങളിലെ പ്രധാന യാത്രക്കാർ. എന്നാൽ ആളുകൾ ഇപ്പോൾ അടിയന്തര ആവശ്യങ്ങൾക്കുമാത്രമാണ് യാത്രചെയ്യുന്നത്. രണ്ടുവർഷംമുമ്പ് പുറത്തിറക്കിയ 48 അംബാരി ഡ്രീം ക്ലാസ് ബസുകളിൽ…

Read More
Click Here to Follow Us