ഉദ്ദവ് താക്കറെയെ കടന്നാക്രമിച്ച് സംസ്ഥാന നേതാക്കൾ.

ബെംഗളൂരു : മറാഠി സംസാരിക്കുന്നവർ താമസിക്കുന്ന കർണാടകയിലെ പ്രദേശങ്ങൾ മഹാരാഷ്ട്രയോട് കൂട്ടിച്ചേർക്കണമെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ വിവാദ പരാമർശത്തിനെതിരെ സംസ്ഥാന നേതാക്കൾ.

താക്കറെ രാഷ്ട്രീയം കളിക്കരുത് മഹാരാഷ്ട്രയിലെ കന്നഡികരും കർണാടകയിലെ മറാഠികളും വർഷങ്ങളായി സൗഹൃദത്തോടെയാണ് ജീവിക്കുന്നത്, ഇരു സംസ്ഥാനങ്ങളും തമ്മിൽ നല്ല സൗഹൃദത്തിലാണ് അത് തകർക്കരുതെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞു.

മഹാജൻ കമ്മിറ്റി റിപ്പോർട്ട് അന്തിമമാണ് അതിൽ കൂടുതൽ ചർച്ച ആവശ്യമില്ല, താക്കറെ ശിവസേന നേതാവ് മാത്രമല്ല ഒരു സംസ്ഥാന മുഖ്യമന്ത്രി കൂടിയാണ് ആ ഉത്തരവാദിത്തം കൂടി കാണിക്കണമെന്ന് മഹാരാഷ്ട്രയിൽ ശിവസേനയെ പിൻതുണക്കുന്ന കോൺഗ്രസിൻ്റെ സംസ്ഥാന നേതാവ് സിദ്ധരാമയ്യ പറഞ്ഞു.

  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

കന്നഡ രാജാക്കൻമാർ ഒരു സമയത്ത് മഹാരാഷ്ട്ര കൂടി ഭരിച്ചിട്ടുണ്ട്, ആരാണ് കയ്യേറ്റം നടത്തിയത് എന്ന് ഉദ്ദവ് താക്കറെ ഓർമിക്കുന്നത് നല്ലതാണെന്ന് മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ്.നേതാവുമായ എച്ച്.ഡി. കുമാരസ്വാമി  പറഞ്ഞു.

  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ

മഹാരാഷ്ട്ര മുഖ്യമന്ത്രിക്കെതിരെ കോലം കത്തിക്കുന്നതടക്കം പ്രതിഷേധ പരിപാടികൾ ഇന്നലെ സംസ്ഥാനത്ത് ഉടനീളം അരങ്ങേറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
[masterslider id="10"]

Related posts