ഇന്നത്തെ കോവിഡ് റിപ്പോർട്ട്….

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 435 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.973 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി .0.62 % കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 973 ആകെ ഡിസ്ചാര്‍ജ് : 92205 ഇന്നത്തെ കേസുകള്‍ : 435 ആകെ ആക്റ്റീവ് കേസുകള്‍ : 8033 ഇന്ന് കോവിഡ് മരണം : 9 ആകെ കോവിഡ് മരണം : 12175 ആകെ പോസിറ്റീവ് കേസുകള്‍ : 932432 തീവ്ര പരിചരണ…

Read More

സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ചയാൾ മരിച്ചു

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ച 43കാരൻ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് വൈകുന്നേരം ബെള്ളാരിയിലാണ് സംഭവം നടന്നത്. Highest level of treatment was provided, but he couldn't be saved.None of the other health care workers who took the vaccine from the same vial had any adverse events.The dist. level AEFI Committee met and had detailed discussions. — K'taka Health Dept…

Read More

സർഗ്ഗധാര”ഓർമ്മകളിലെ പവിഴമല്ലി”

ബെംഗളൂരു : സർഗ്ഗധാര സുഗതകുമാരി ടീച്ചറുടെ ജീവിതവും സംഭാവനയും വിലയിരുത്തി, “ഓർമ്മകളിലെ പവിഴമല്ലി”എന്ന പരിപാടി നടത്തി. പ്രസിഡന്റ് ശാന്താമേനോൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി ശ്രീജേഷ് സ്വാഗതം പറഞ്ഞു. എഴുത്തുകാരൻ സുധാകരൻ രാമന്തളി മുഖ്യ പ്രഭാഷണം നടത്തി. വിഷ്ണുമംഗലം കുമാർ, പി.കൃഷ്ണകുമാർ, ഷാജി അക്കിത്തടം,സഹദേവൻ എന്നിവർ പ്രസംഗിച്ചു. അനിതാപ്രേംകുമാർ, രുഗ്മിണി രാമന്തളി, ലതാ നമ്പൂതിരി എന്നിവർ കവിതകൾ ആലപിച്ചു. സർഗ്ഗധാര അംഗങ്ങൾ അഭിപ്രായപ്രകടനം നടത്തി.9964352148.

Read More

സുഗതകുമാരി ആത്മാലാപങ്ങളുടെ കവയിത്രി:പുകസ ബെംഗളൂരു

വാക്കിന്റെ തീവ്രതയിൽ സ്വന്തം സാംസ്കാരിക സ്വത്വമെഴുതുന്ന കാവ്യവഴിയായിരുന്നു സുഗതകുമാരിയുടേതെന്നും ആത്മഭാവത്തിന്റെ ലാവണ്യം അവയിലെ ഓർമയുടെ മണ്ഡലത്തെ ജീവനുള്ള ലോകപാഠമായി നിലനിർത്തുകയായിരുന്നുവെന്നും ബെംഗളൂരു പുരോഗമന കലാസാഹിത്യസംഘം വെബിനാർ അഭിപ്രായപ്പെട്ടു. ‘കവിതയുടെ കാവൽ’ എന്ന ശീർഷകത്തിൽ പുകസ ബെംഗളൂരു മേഖലാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓൺലൈൻ അനുസ്മരണം സുഗതകുമാരിയുടെ കവിതകളെയും സാമൂഹ്യ ഇടപെടലുകളെയും ആഴത്തിൽ വിലയിരുത്തിയ നിരീക്ഷണങ്ങൾ കൊണ്ടും കവിതകളുടെ ആർദ്രമായ ഈണപ്പകർച്ചകൾ കൊണ്ടും അനന്യമായ സാംസ്കാരികാനുഭവമായി. പ്രകൃതിമാനവികതയുടെ ജാഗ്രതയെ കവിതയിലും സാമൂഹ്യബോധത്തിലും ഉൾക്കൊണ്ട ഒറ്റയാൾ പ്രസ്ഥാനമായിരുന്നു സുഗതകുമാരിയെന്ന് സിപിഐഎം പിബി അംഗവും മുൻ വിദ്യാഭ്യാസമന്ത്രിയുമായ എം…

Read More

കോവിഡ് വ്യാപനം; പുകവലിക്കുന്നവരും ‘ഒ’ രക്ത ഗ്രൂപ്പ്‌ ഉള്ളവരും സുരക്ഷിതര്‍!!

ന്യൂഡൽഹി: പുകവലിക്കാർക്കും സസ്യാഹാരികള്‍ക്കും കൊറോണ വൈറസ്‌ പകരാന്‍ താരതമ്യേന സാധ്യത കുറവാണെന്ന്‌ പുതിയ പഠനം. കൗണ്‍സില്‍ ഒഫ്‌ സൈന്റിഫിക്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയല്‍ റിസര്‍ച്ചും 40 മറ്റ്‌ ഇന്‍സ്റ്റ്യൂട്ടുകളും ചേര്‍ന്ന്‌ നടത്തിയ പഠനത്തിലാണ്‌ ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്‌. ഒ ഗ്രൂപ്പ്‌ രക്ത ഗ്രൂപ്പ്‌ ഉള്ളവര്‍ക്കും കൊറോണ വൈറസ്‌ പകരാന്‍ സാധ്യത കുറവാണെന്നും ബി, എബി രക്ത ഗ്രൂപ്പുകളുള്ളവരില്‍ കൊറോണ വൈറസ്‌ വേഗത്തില്‍ പകരുന്നതായും പഠനം വ്യക്തമാക്കുന്നു. പഠനത്തിനായി വിവിധ ഇന്‍സ്റ്റിറ്റിയൂഷനുകള്‍, ലബോറട്ടറികള്‍, കുടുബങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായി 10247 സാമ്പിളികളാണ്‌ സിഎസ്‌ഐആര്‍ ശേഖരിച്ചത്‌. ശേഖരിച്ച 10427 സാമ്പിളികളില്‍…

Read More

ക്ലാസ്സിൽ നേരിട്ടെത്താൻ നിർബന്ധിക്കുന്നു; സ്വകാര്യ സ്കൂളുകൾക്കെതിരെ പരാതിയുമായി രക്ഷിതാക്കൾ

ബെംഗളൂരു: സ്വകാര്യ സ്കൂളുകൾക്കെതിരെ പരാതിയുമായി രക്ഷിതാക്കൾ. നേരിട്ടെത്തണമെന്ന് സർക്കാർ നിർദേശമില്ലെങ്കിലും ചില സ്വകാര്യ സ്‌കൂളുകൾ വിദ്യാർഥികളെ ക്ലാസിലെത്താൻ നിർബന്ധിക്കുന്നതായി പരാതി. സ്റ്റുഡന്റ്‌സ് ആൻഡ് പേരന്റ്‌സ് അസോസിയേഷന് ഇതുസംബന്ധിച്ച് നൂറുകണക്കിന് പരാതികളാണ് ലഭിച്ചിട്ടുള്ളത്. സി.ബി.എസ്.ഇ. സ്‌കൂളുകളും വിദ്യാർഥികളെ ക്ലാസിലെത്താൻ നിർബന്ധിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ചില സ്‌കൂളുകൾ ഓൺലൈൻ ക്ലാസുകൾ ഉടൻ നിർത്തുമെന്നും വിദ്യാർഥികൾ ക്ലാസിൽ നേരിട്ട് പങ്കെടുക്കുന്നത് നിർബന്ധമാക്കുമെന്നും രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. മിക്ക രക്ഷിതാക്കളും രണ്ടാംഘട്ട ഫീസ് കൊടുക്കാൻ വിസമ്മതിക്കുന്നുണ്ട്. അതേസമയം, ക്ലാസുകളിൽ നേരിട്ടെത്തണമെന്ന് നിർബന്ധമില്ലെന്നും സ്‌കൂളുകൾ കുട്ടികളെ നിർബന്ധിച്ചാൽ ബന്ധപ്പെട്ട ബ്ലോക്ക് വിദ്യാഭ്യാസ ഉദ്യോഗസ്ഥർക്ക്…

Read More

പ്രതിരോധ മരുന്ന് എടുത്തവരും, എടുക്കാൻ പോകുന്നവരും നിശ്ചിത കാലത്തേക്ക് മദ്യം ഉപയോഗിക്കരുത്: ആരോഗ്യ വിദഗ്ധർ.

ബെംഗളൂരു : രാജ്യത്ത്ലോകത്തിലെ ഏറ്റവും വലിയ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടക്കുകയാണല്ലോ. സംസ്ഥാനത്തും കുത്തിവെപ്പ് പ്രവർത്തനങ്ങൾ തുടരുകയാണ്. കോവിഡ് വാക്സിൻ എടുത്തവരും എടുക്കാൻ പോകുന്നവരും 45 ദിവസത്തേക്ക് മദ്യം ഉപയോഗിക്കരുത് എന്നാണ് വിദഗ്ധർ പറയുന്നത്. പ്രതിരോധ ശേഷിയെ ബാധിക്കും എന്നതിനാലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കോവി ഷീൽഡ് ആയാലും ഭാരത് ബയോടെക്കിൻ്റെ കോ വാക്സിൻ എടുക്കുന്നവരും മദ്യം ഉപയോഗിക്കരുത് എന്ന് കോവിഡ് സാങ്കേതിക ഉപദേശക സമിതി ചെയർമാൻ എം.കെ.സുദർശൻ അറിയിച്ചത്.

Read More
Click Here to Follow Us