വിദ്യാര്‍ത്ഥികളെ കയറ്റാതെ മുന്നോട്ട് പോയ കെ.എസ്.ആര്‍.ടി.സി.ബസ് സിനിമ സ്റ്റൈലില്‍ പിന്തുടര്‍ന്ന് പിടിച്ച് വിദ്യാഭ്യാസ മന്ത്രി.

ബെംഗളൂരു: ഇന്ന് രാവിലെ തുമക്കുരുവിലെ മധുഗിരിയിലേക്ക് തന്റെ ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്നു പ്രൈമറി-സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് മന്ത്രി എസ്.സുരേഷ് കുമാര്‍. കൊരട്ടഗരെ താലൂക്കിലെ ഒരു ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ,സ്കൂള്‍ കുട്ടികളെ കയറ്റാതെ ഒരു കെ.എസ്.ആര്‍.ടി.സി ബസ് മുന്നോട്ട് പോകുന്നത് മന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടു.കുട്ടികള്‍ കൈകാണിച്ചിട്ടും ബസ് നിര്‍ത്താതെ പോകുകയായിരുന്നു. ഒട്ടും വൈകിച്ചില്ല മന്ത്രിയുടെ വാഹനം ബസിന് പിന്നാലെ പാഞ്ഞു,നീല ഗോണ്ടണ ഹള്ളിക്ക് സമീപം ഐ .കെ.കോളനിയില്‍ സംസ്ഥാന പാതയില്‍ വച്ച് ബസ് നിര്‍ത്തിച്ചു. കണ്ടക്ടറെയും ഡ്രൈവറെയും പുറത്തിറക്കി വിശദീകരണം ആവശ്യപ്പെട്ടു,തീര്‍ന്നില്ല ഇനി ഇത്…

Read More

എയറോ ഇന്ത്യ പ്രദര്‍ശനത്തിനിടെ 300 ല്‍ അധികം കാറുകള്‍ കത്തി നശിച്ച സംഭവത്തില്‍ പുതിയ വിവരവുമായി പോലീസ്.

ബെംഗളൂരു:ഏകദേശം രണ്ട് വര്‍ഷം മുന്‍പ് നഗരത്തിലെ എയറോ ഇന്ത്യ പ്രദര്‍ശനത്തിനിടെ പാര്‍ക്ക് ചെയ്തിരുന്ന 300 ല്‍ അധികം കാറുകള്‍ കത്തി നശിച്ച സംഭവത്തിന്റെ കാരണം വെളിപ്പെടുത്തി യെലഹങ്ക പോലീസ്. ഗ്രൌണ്ടിലെ തീപിടുത്തത്തിനു കാരണം ഒരു കാറിലെ എഞ്ചിന്‍ അമിതമായി ചൂടായത് ആണ് എന്ന് യെലഹങ്ക പോലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. അഗ്നിബാധ അന്വേഷിക്കാന്‍ ജുഡിഷ്യല്‍ കമ്മിഷണറെ വക്കണം എന്നാവശ്യപ്പെട്ട് റിട്ടയര്‍ വിംഗ് കമാണ്ടര്‍ ജി.ബി.അത്രിയും അഡ്വ: ഗീത മിശ്രയും സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 2019 ഫെബ്രുവരി 23 ന് നടന്ന തീപിടുത്തത്തില്‍…

Read More

കര്‍ണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം..

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 899 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.872 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി .0.72% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 872 ആകെ ഡിസ്ചാര്‍ജ് : 905158 ഇന്നത്തെ കേസുകള്‍ : 899 ആകെ ആക്റ്റീവ് കേസുകള്‍ : 9452 ഇന്ന് കോവിഡ് മരണം : 4 ആകെ കോവിഡ് മരണം : 12138 ആകെ പോസിറ്റീവ് കേസുകള്‍ : 926767 തീവ്ര പരിചരണ വിഭാഗത്തില്‍…

Read More

വനിതാ ജീവനക്കാരുടെ സമ്പൂർണ നിയന്ത്രണത്തിൽ സാൻഫ്രാൻസിസ്‌കോ- ബെംഗളൂരു റൂട്ടിലെ ആദ്യ വിമാനം ഇന്ന് ടേക്ക് ഓഫ് ചെയ്യും

ബെംഗളൂരു: വനിതാ ജീവനക്കാരുടെ സമ്പൂർണ നിയന്ത്രണത്തിൽ സാൻഫ്രാൻസിസ്‌കോ- ബെംഗളൂരു റൂട്ടിലെ ആദ്യ വിമാനം ഇന്ന് ടേക്ക് ഓഫ് ചെയ്യും. സാൻഫ്രാൻസിസ്‌കോയിൽ നിന്ന് ബംഗളൂരുവിലേക്കുള്ള ആദ്യ സർവീസ് ഇന്ന് രാത്രി 8.30ന് പുറപ്പെടും. വിമാനം അതിസങ്കീർണമായ ഉത്തരധ്രുവത്തിലൂടെ സഞ്ചരിച്ച് തിങ്കളാഴ്ച പുലർച്ചെ 2.30 ഓടെ ബം​ഗളൂരുവിൽ എത്തും. നോൺ സ്‌റ്റോപ്പായി 14000 കിലോമീറ്ററിലധികമാണ് യാത്രയിൽ പിന്നിടുന്നത്. ലോകത്തിലെതന്നെ ഏറ്റവും വലിയ വ്യോമപാതകളിൽ ഒന്നാണ് ഇത്. എയർ ഇന്ത്യ ക്യാപ്റ്റൻ സോയ അഗർവാൾ ആണ് ഫ്‌ളൈറ്റിന്റെ കമാൻഡിംഗ് ഓഫീസർ. ക്രൂ അംഗങ്ങളും വനിതകളാണ്. സോയയ്‌ക്കൊപ്പം ക്യാപ്റ്റൻമാരായ തൻമയ്…

Read More

യു.കെ വൈറസിനെക്കാള്‍ വ്യാപന ശേഷിയുള്ള വൈറസ് അമേരിക്കയിൽ

വാഷിങ്ടൺ: വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്ക് ഫോഴ്സിന്റെ മുന്നറിയിപ്പ് പ്രകാരം വ്യാപന ശേഷി കൂടിയ കോവിഡ് വൈറസിന്റെ പുതിയൊരു വകഭേദം അമേരിക്കയിൽ പടരാൻ സാധ്യത. യു.കെയിൽ പടർന്നുപിടിക്കുന്ന അതിതീവ്ര കോവിഡ് വകഭേദത്തെക്കാൾ കൂടുതൽ വ്യാപന ശേഷിയുള്ള പുതിയ വകഭേദം അമേരിക്കയിൽ കണ്ടെത്തിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇതിനോടകം തന്നെ വൈറസിന്റെ യു.എസ് വകഭേദം രാജ്യത്ത് പടർന്നുകൊണ്ടിരിക്കുകയാണെന്നും അമേരിക്കൻ മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. കഴിഞ്ഞ വസന്തകാലത്തും വേനൽകാലത്തും റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളെക്കാൾ ഇരട്ടിയോളം വർധനവാണ് അടുത്തിടെ അമേരിക്കയിലുണ്ടായത്. ഈ വർധനവ് കോവിഡിന്റെ പുതിയ വകഭേദം രൂപപ്പെട്ടുവെന്നതിന്റെ…

Read More

നഗരത്തിൽ ഇനി റോഡ് ഗതാഗത നികുതിയും നൽകണം

ബെംഗളൂരു: ഏപ്രിൽ മുതൽ വസ്തുനികുതിയോടൊപ്പം റോഡ് ഗതാഗത സെസ് കൂടി പിരിക്കാൻ തീരുമാനിച്ച് ബി.ബി.എം.പി. വസ്തുനികുതിയുടെ രണ്ടുശതമാനമാണ് സെസ്സായി പിരിക്കുക. കോർപ്പറേഷന്റെ തീരുമാനത്തിന് നഗരവികസനവകുപ്പിന്റെ അനുമതി ലഭിച്ചു. നഗരത്തിലെ റോഡുകളിൽ കാൽനടക്കാർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കാൻ ഈ തുക ഉപയോഗിക്കും. വർഷത്തിൽ ചുരുങ്ങിയത് 150 കോടിയെങ്കിലും സെസ്സായി പിരിച്ചെടുക്കാൻ കഴിയുമെന്നാണ് കോർപ്പറേഷന്റെ പ്രതീക്ഷ. രണ്ടുവർഷം മുമ്പാണ് സെസ് ഏർപ്പെടുത്താനുള്ള ആലോചന കോർപ്പറേഷൻ തുടങ്ങിയത്. എന്നാൽ ജനവികാരം എതിരാകുമെന്ന് ഭയന്ന് നഗരവികസനവകുപ്പ് ഇതിന് അനുമതി നൽകിയിരുന്നില്ല. മൂന്നുമാസങ്ങൾക്ക് മുമ്പ് വീണ്ടും അനുമതിതേടി കോർപ്പറേഷൻ നഗരവികസനവകുപ്പിനെ സമീപിക്കുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തിലെ സാമ്പത്തികപ്രതിസന്ധിയും കോർപ്പറേഷൻ…

Read More

താനിതുവരെ ബീഫ് കഴിച്ചിട്ടില്ല, ഇനി കഴിക്കുകയുമില്ല; വാക്കുകൾ വളച്ചൊടിച്ചു : സിദ്ധരാമയ്യ.

ബെംഗളൂരു : താനിതുവരെ ബീഫ് കഴിച്ചിട്ടില്ല, ഇനി ഭാവിയിൽ കഴിക്കാനും ഉദ്ദേശിക്കുന്നില്ല എന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നിയമസഭാ കക്ഷി നേതാവുമായ സിദ്ധരാമയ്യ. http://88t.8a2.myftpupload.com/archives/61573 എന്നാൽ ജനങ്ങളുടെ ഭക്ഷണകാര്യങ്ങളിൽ ഇടപെടുന്നതിനെയും നിയന്ത്രണം ,നിരോധനം ഏർപ്പെടുത്തുന്നതിനെയും എതിർക്കുക തന്നെ ചെയ്യും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇഷ്ടം തോന്നിയാൽ ബീഫ് കഴിക്കും തടയാൻ ബി.ജെ.പിക്ക് എന്തവകാശം എന്നാണ് ഞാൻ ചോദിച്ചത്, എന്നാൽ ബിജെപിയും ജെ.ഡി.എ.സും ചേർന്ന് വാക്കുകൾ വളച്ചൊടിച്ച് വിവാദത്തിൽ എത്തിക്കുകയായിരുന്നു” മുൻ മന്ത്രി പറഞ്ഞു.

Read More

വാഹനങ്ങൾ വഴിയിൽ തടഞ്ഞ് പിഴ ഈടക്കുന്ന പരിപാടി ഇനിയില്ല ?

ബെംഗളൂരു : റോഡിൽ തടഞ്ഞു നിർത്തി പിഴ ഈടാക്കുന്ന പരിപാടി നിർത്തി വക്കാൻ ട്രാഫിക് പോലീസിന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ കർശ്ശന നിർദ്ദേശം. സമീപകാലത്ത് സിറ്റി പോലീസ് കമ്മീഷണർ നടത്തിയ ട്വിറ്റർ ജനസമ്പർക്ക പരിപാടിയിൽ ലഭിച്ച പ്രതികരണങ്ങളുടെ ഫലമായാണ് ഈ തീരുമാനം എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഗതാഗത തടസ്സം കുറക്കാൻ കഴിയും. ജോലിയിൽ ഉള്ള പോലീസുകാരുടെ എണ്ണം കുറക്കാൻ കഴിയും. വാഹന ഉടമയുടെ അഡ്രസിലേക്ക് നോട്ടീസ് അയച്ച് പിഴ ഈടാക്കണം. ക്യാമറയിൽ തെളിവായി ചട്ടലംഘനത്തിൻ്റെ ദൃശ്യം പകർത്തണം. നോ പാർക്കിംഗ് പിഴ ഈടാക്കുന്നതിന് മുമ്പ് റജിസ്ട്രേഷൻ നമ്പർ…

Read More

ജോയിന്റ് സെക്രട്ടറി ആയി വിരമിച്ചയാൾ 30 വർഷം മുൻപ് സർക്കാർ ജോലി സമ്പാദിച്ചത് വ്യാജരേഖ ചമച്ച്!!!

ബെംഗളൂരു: നിയമ ബിരുദധാരിയാണ് എന്ന് കാണിച്ച് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 1991 ൽ സർക്കാർ ജോലിയിൽ പ്രവേശിച്ച അസീസ് അഹമ്മദ് ഖാൻ 2020 ജൂണിലാണ് ജോലിയിൽ നിന്നും വിരമിച്ചത്. 30 വർഷത്തെ സർക്കാർ സേവനത്തിനിടയിൽ നിരവധി ഉദ്യോഗ കയറ്റങ്ങൾ സമ്പാദിച്ച ഇദ്ദേഹം അസംബ്ലി സെക്രട്ടറിയേറ്റ് ഓഫീസിൽ ഡെപ്യൂട്ടി സെക്രട്ടറി പദവിയിൽ നിന്നും ജോയിന്റ്സെ ക്രട്ടറി പദവിയിൽ എത്തിയ ശേഷമാണ് വിരമിച്ചത്. ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് ഇദ്ദേഹം വളരെ കുറച്ച് രേഖകൾ മാത്രമാണ് നൽകിയിരുന്നത് എന്നതിനാൽ ഡെപ്യൂട്ടി സെക്രട്ടറി പദവിയിൽനിന്ന് ജോയിന്റ് സെക്രട്ടറി പദവിയിലേക്കുള്ള സ്ഥാനക്കയറ്റത്തിന്റെഭാഗമായി…

Read More

ബിരുദ കോളേജുകൾ സജീവമാകുന്നു: തുറന്നു പ്രവർത്തനം സങ്ക്രാന്തിക്ക് ശേഷം.

ബെംഗളൂരു: സംസ്ഥാനത്തെ ബിരുദ കോളേജുകൾ പൂർണമായും തുറന്നു പ്രവർത്തിക്കാൻ സർക്കാർ തീരുമാനം. ഇതിന്റെ മുന്നോടിയായി വൈസ് ചാൻസലർ മാരോട് റിപ്പോർട്ട് നൽകാൻ സർക്കാർ ആവശ്യപ്പെട്ടു. കോളേജുകൾ തുറക്കാനുള്ള തീയതി ജനുവരി 14ന് തീരുമാനിക്കും എന്ന് സർക്കാർ വക്താവ് അറിയിച്ചു. ഒന്നും രണ്ടും വർഷ ബിരുദ വിദ്യാർഥികൾക്കായി കോളേജുകൾ തുറന്നു പ്രവർത്തനം ആരംഭിക്കുന്ന തോടുകൂടി നഗരപരിധിയിൽ മാത്രം ഏകദേശം മൂന്നു ലക്ഷത്തോളം വിദ്യാർത്ഥികളാണ് കോളേജിൽ എത്താൻ തയ്യാറെടുക്കുന്നത്. അവസാന വർഷ വിദ്യാർഥികൾക്കായി കോളേജ് പ്രവർത്തനമാരംഭിച്ചത് വിജയകരമായി നടന്നു വരികയാണെന്നും ബാക്കിയുള്ള വിദ്യാർത്ഥികൾക്ക് കൂടി കോളേജുകളിൽ എത്തി…

Read More
Click Here to Follow Us