വിദ്യാര്‍ത്ഥികളെ കയറ്റാതെ മുന്നോട്ട് പോയ കെ.എസ്.ആര്‍.ടി.സി.ബസ് സിനിമ സ്റ്റൈലില്‍ പിന്തുടര്‍ന്ന് പിടിച്ച് വിദ്യാഭ്യാസ മന്ത്രി.

ബെംഗളൂരു: ഇന്ന് രാവിലെ തുമക്കുരുവിലെ മധുഗിരിയിലേക്ക് തന്റെ ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്നു പ്രൈമറി-സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് മന്ത്രി എസ്.സുരേഷ് കുമാര്‍.

കൊരട്ടഗരെ താലൂക്കിലെ ഒരു ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ,സ്കൂള്‍ കുട്ടികളെ കയറ്റാതെ ഒരു കെ.എസ്.ആര്‍.ടി.സി ബസ് മുന്നോട്ട് പോകുന്നത് മന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടു.കുട്ടികള്‍ കൈകാണിച്ചിട്ടും ബസ് നിര്‍ത്താതെ പോകുകയായിരുന്നു.

  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ

ഒട്ടും വൈകിച്ചില്ല മന്ത്രിയുടെ വാഹനം ബസിന് പിന്നാലെ പാഞ്ഞു,നീല ഗോണ്ടണ ഹള്ളിക്ക് സമീപം ഐ .കെ.കോളനിയില്‍ സംസ്ഥാന പാതയില്‍ വച്ച് ബസ് നിര്‍ത്തിച്ചു.

കണ്ടക്ടറെയും ഡ്രൈവറെയും പുറത്തിറക്കി വിശദീകരണം ആവശ്യപ്പെട്ടു,തീര്‍ന്നില്ല ഇനി ഇത് ആവര്‍ത്തിക്കരുത് എന്നും താക്കീത് ചെയ്തു.

ഈ വിഷയം ഞങ്ങള്‍ അന്വേഷിച്ചു വരികയാണ്‌ എന്ന് കെ.എസ്.ആര്‍.ടി.സി മാനേജ്‌മന്റ്‌ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts