ബെംഗളൂരു: കര്‍ണാടക മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ കോവിഡ് രോഗമുക്തി നേടി ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി. Leader of opposition & former Karnataka CM Siddaramaiah is being discharged in accordance with guidelines.His vital parameters were stable & at discharge,he was comfortable & asymptomatic. He has been advised follow-up& home quarantine as per guidelines:Chairman,Manipal Hospitals pic.twitter.com/rNnwFoIo5P — ANI (@ANI) August 13, 2020 സിദ്ധരാമയ്യയുടെ തുടര്‍ച്ചയായ രണ്ടു പരിശോധനാ…
Read MoreYear: 2020
കോവിഡ് വാക്സിൻ റിസർച്ച് സെന്റർ ഇനി ബെംഗളൂരുവിലും
ബെംഗളൂരു: സംസ്ഥാന സർക്കാർ അമേരിക്കയിലെ സ്വകാര്യ കമ്പനിയുമായി ചേർന്ന് നഗരത്തിൽ കോവിഡ് വാക്സിൻ റിസർച്ച് സെന്റർ സ്ഥാപിക്കാൻ ഒരുങ്ങുന്നു. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള ഗവേഷണവും വാക്സിൽ വികസിപ്പിക്കാനുള്ള ഗവേഷണവുമാണ് ഈ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്. അമേരിക്കയിലെ അറ്റ്‌ലാന്റ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇമോറി വാക്സിൻ സെന്ററുമായി സഹകരിച്ചാണ് കേന്ദ്രം സ്ഥാപിക്കുക. കോവിഡ് പ്രതിരോധരംഗത്ത് ഗവേഷണകേന്ദ്രം സംസ്ഥാനത്തിന് നേട്ടമാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ചെലവുകുറഞ്ഞ രീതിയിലുള്ള കോവിഡ് പരിശോധന സംവിധാനം ഉൾപ്പെടെ കണ്ടെത്തിയ കമ്പനിയാണ് ഇമോറി വാക്സിൽ സെന്റർ. സജീവമായ ചില വാക്സിൻ പരീക്ഷണങ്ങളുമായും കമ്പനി സഹകരിക്കുന്നുണ്ട്. അർബുദ ചികിത്സയ്ക്കുള്ള നൂതനമാർഗങ്ങളുൾപ്പെടെ…
Read More40000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പു നടത്തിയ ഐ.എം.എ.ഗ്രൂപ്പിൻ്റെ സ്വത്ത് വകകൾ സർക്കാർ കണ്ടുകെട്ടി.
ബെംഗളൂരു: നഗരത്തെ പിടിച്ച് കുലുക്കിയ വൻ നിക്ഷേപ തട്ടിപ്പ് കേസിലെ ഭാഗമായ ഐ.എം.എ ജ്വല്ലറി ഗ്രൂപ്പിൻ്റെ സ്വത്ത് വകകൾ റവന്യൂ വകുപ്പ് കണ്ട് കെട്ടി. പതിനായിരക്കണക്കിന് ആളുകളുടേതടക്കം 40000 കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് തടന്നതായാണ് കണക്കാക്കുന്നത്. ആദ്യം അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘവും (എസ്ഐടി), സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയ ഉദ്യാഗസ്ഥനും സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത് സ്വത്ത് കണ്ട് കെട്ടിയത്. ഐഎംഎ ഗ്രൂപ്പ് കെട്ടിടങ്ങളിലെ മേശ, കസേര തുടങ്ങിയ ഉപകരണങ്ങളും സെക്യൂരിറ്റി നിക്ഷേപങ്ങളും ഉൾപ്പെടെ 7.5 കോടി രൂപയുടെ സ്ഥാവരജംഗമ വസ്തുക്കളാണ് കണ്ടുകെട്ടിയത്. നേരത്തെ എൻഫോഴ്സ്മെന്റ്…
Read Moreകോവിഡ് ബാധിതരായ സ്ത്രീകളിൽനിന്ന് നഗരത്തിൽ പിറന്നത് 200 കുഞ്ഞുങ്ങൾ
ബെംഗളൂരു: നഗരത്തിൽ കോവിഡ് ബാധിതരായ സ്ത്രീകളിൽനിന്ന് ഇതുവരെ പിറന്നത് 200 കുഞ്ഞുങ്ങൾ; എല്ലാവരും കോവിഡ് നെഗറ്റീവ്. കഴിഞ്ഞദിവസം വിക്ടോറിയ ആശുപത്രിയിലായിരുന്നു 200-മത്തെ കുഞ്ഞിന്റെ ജനനം. കോവിഡ് രോഗികളായ ഗർഭിണികൾക്കു വേണ്ടി മാത്രം ഗൈനക്കോളജി വിഭാഗം മാറ്റിവെച്ച വിക്ടോറിയ ആശുപത്രിയിലും വാണിവിലാസ് ആശുപത്രിയിലുമാണ് കുഞ്ഞുങ്ങൾ പിറന്നത്. സ്വകാര്യ ആശുപത്രികൾ കോവിഡ് കാലത്ത് ഗർഭിണികളെ പ്രവേശിപ്പിക്കാൻ വിസമ്മതിക്കുന്നതായി പരാതിയുയർന്ന സാഹചര്യത്തിലാണ് സർക്കാർ ആശുപത്രികളിൽ ഇവർക്ക് പ്രത്യേക സൗകര്യമൊരുക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. പ്രസവസമയത്ത് അതീവ സുരക്ഷാസംവിധാനങ്ങളാണ് ജീവനക്കാർ സ്വീകരിക്കുന്നത്. പ്രസവശേഷവും അമ്മയിൽനിന്ന് കുഞ്ഞിലേക്ക് ഒരുതരത്തിലും രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകളും…
Read Moreജയനഗറിൽ പ്രവർത്തിക്കുന്ന സ്ഥാപനം വ്യാജ ഒപ്പുകൾ നിർമിച്ച് ലക്ഷങ്ങൾ തട്ടി
ബെംഗളൂരു: ജയനഗറിൽ പ്രവർത്തിക്കുന്ന ഓഹരി ബ്രോക്കർ സ്ഥാപനം വ്യാജ ഒപ്പുകൾ നിർമിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. ആർ.എം.വി. എക്സ്റ്റൻഷൻ സ്വദേശിയായ ഹേമന്ത് കുമാറാണ് തന്റെ 80 ലക്ഷം രൂപ തട്ടിയെടുത്തതായി പോലീസിൽ പരാതി നൽകിയത്. കൃഷിവകുപ്പിൽനിന്ന് വിരമിച്ചപ്പോൾ ലഭിച്ച 80 ലക്ഷം രൂപയാണ് 2017ൽ സ്ഥാപനത്തെ വിശ്വസിച്ച് നിക്ഷേപിച്ചത്. അന്ന് ചില പേപ്പറുകളിൽ ഒപ്പിട്ടുനൽകുകയും ചെയ്തിരുന്നു. വിരമിച്ചതിനുശേഷം സ്ഥാപനത്തിലെ ജീവനക്കാരുടെ നിരന്തര സമ്മർദത്തെത്തുടർന്നാണ് പണംനിക്ഷേപിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. രണ്ടുവർഷത്തിന് ശേഷം അന്വേഷണം നടത്തിയപ്പോഴാണ് വ്യാജ ഒപ്പുകളിട്ട് തന്റെ പേരിൽ ചില ഇടപാടുകൾ നടന്നതായി അറിഞ്ഞതെന്ന്…
Read Moreവെടിവെപ്പിൽ മരിച്ച 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ബെംഗളൂരു : ഇന്നലെ പുലർച്ചയോടെ നഗരത്തിൽ നടന്ന പോലീസ് വെടിവെപ്പിൽ മരിച്ച 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനാൽ ഇവരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതെ കോവിഡ് മാനദണ്ഡപ്രകാരം ബി.ബി.എം.പി.നേരിട്ട് സംസ്കരിക്കാനാണ് സാദ്ധ്യത. http://h4k.d79.myftpupload.com/archives/55240 പുലികേശി നഗർ എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ മരുമകൻ നവീൻ പുറത്തുവിട്ടു ഫേസ് ബുക്ക് സന്ദേശത്തെ തുടർന്നാണ് ഒരു വിഭാഗം നഗരത്തിൽ ആളുകൾ അക്രമണ പരമ്പരകൾ അഴിച്ചു വിടുകയായിരുന്നു. http://h4k.d79.myftpupload.com/archives/55255 പോലീസുകാരെയും വാഹനങ്ങളേയും അക്രമിച്ചതോടെ പോലീസ് ലാത്തിചാർജ്ജിന് ശേഷം അക്രമണം നിയന്ത്രണ വിധേയമാക്കാൻ വെടി ഉതിർക്കുകയായിരുന്നു. പോലീസ് വെടിവെപ്പിൽ ഇതുവരെ…
Read Moreനോർക്ക ഇൻഷുറൻസ് ,തിരിച്ചറിയൽ കാർഡ് അപേക്ഷ സമർപ്പിച്ചു.
ബെംഗളൂരു : പ്രവാസി മലയാളികൾക്കായുള്ള നോർക്ക ഇൻഷുറൻസ് ,തിരിച്ചറിയൽ കാർഡ് എന്നിവക്കുള്ള പൂരിപ്പിച്ച അപേക്ഷകൾ ഹൊങസാന്ദ്ര ആദർശ റെസിഡൻറ്റ് വെൽഫേർ അസോസിയേഷൻ കോഓർഡിനേറ്റർ വിനയൻ എ .ആർ. നോർക്ക ഓഫിസിൽ സമർപ്പിച്ചു . 18 മുതൽ 70 വയസ്സുവരെയുള്ള പ്രവാസി മലയാളികൾക്ക് 315 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ മൂന്നു വർഷത്തേക്ക് രണ്ട് ലക്ഷം രൂപ വരെ ഇൻഷുറൻസ് കവറേജും പ്രവാസി മലയാളി തിരിച്ചറിയൽ കാർഡും നൽകുന്ന പദ്ധതിക്കാണ് അപേക്ഷ സമർപ്പിച്ചത് . പ്രവാസി മലയാളികൾക്ക് നേരിട്ടോ ഓൺലൈനിലൂടെയോ മലയാളി സംഘടനകൾ വഴിയോ പദ്ധതിയിൽ അപേക്ഷിക്കാമെന്ന് നോർക്ക റൂട്സ് ബെംഗളൂരു ഓഫീസർ റീസ രഞ്ജിത് അറിയിച്ചു. ഫോൺ : 25585090
Read Moreമഴക്കടുതിയിൽ മരണം16 ആയി; 4 പേരെ കാണാനില്ല.
ബെംഗളൂരു : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായ കടുത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഉരുൾ പൊട്ടലിലുമായി 16 പേർ മരണപ്പെട്ടു. നാല് പേരെ കാണാതായി, ഇത് വരെ കണ്ടെത്തിയിട്ടില്ല. സംസ്ഥാന ഗവൺമെന്റിന്റെ ഔദ്യോഗിക രേഖകൾ പ്രകാരം സംസ്ഥാനത്തെ 12 ജില്ലകളിലാണ് ഈ വർഷം മഴക്കെടുതി ഉണ്ടായത്. സംസ്ഥാനത്ത് മരിച്ച 16 പേരിൽ നാല് പേർ വീതം ചിക്കമഗളൂരു ജില്ലയിൽ നിന്നും ദക്ഷിണ കന്നഡ ജില്ലയിൽ നിന്നും ഉള്ളവരാണ്. മരിച്ചവരിൽ രണ്ട് പേർ കുടകിൽ നിന്നും ഉള്ളവരാണ്. ധാർവാട്, ഹാസൻ, ഉത്തര കന്നഡ, മൈസൂര്, ഹാവേരി, ഉഡുപ്പി…
Read More113 മരണം;7883 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു;7034 പേര്‍ ആശുപത്രി വിട്ടു.
ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 7883 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :113 ആകെ കോവിഡ് മരണം : 3510 ഇന്നത്തെ കേസുകള്‍ : 7883 ആകെ പോസിറ്റീവ് കേസുകള്‍ : 196494 ആകെ ആക്റ്റീവ് കേസുകള്‍ : 80343 ഇന്ന് ഡിസ്ചാര്‍ജ് : 7034 ആകെ ഡിസ്ചാര്‍ജ് : 112633 തീവ്ര…
Read Moreതലക്കാവേരിയില്‍ ഒഴുക്കില്‍ പെട്ട് പോയ;മുഖ്യപൂജാരിയുടെ മൃതദേഹം കണ്ടെടുത്തു;
ബെംഗളൂരു: കഴിഞ്ഞ 5 നു തലക്കാവേരി ക്ഷേത്രത്തിനു സമീപത്ത് ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മുഖ്യപൂജാരി ടി.എസ്. നാരായണ് ആചാരുടെ (80) മൃതദേഹം കണ്ടെത്തി,വീട് ഇരുന്ന സ്ഥലത്തു നിന്ന് 2 കിലോമീറ്റർ അകലെയാണ് ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ ദുരന്തനിവാരണ സേന മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യ ശാന്ത ആചാർ (78), സഹപൂജാരിമാരായ 2 പേർ എന്നിവരെ ഇനിയും കണ്ടെത്താനായിട്ടില്ല. നാരായണആചാരുടെ സഹോദരൻ ആനന്ദ തീർഥയുടെ മൃതദേഹം നേരത്തെകണ്ടെത്തിയിരുന്നു. മടിക്കേരി കലക്ടർ ആനീസ് കൺമണി ജോയ്,ജില്ലാ പൊലീസ് മേധാവി ക്ഷമ മിശ്ര എന്നിവരാണു തിരച്ചിലിനു നേതൃത്വം…
Read More