ബെംഗളൂരു: നഗരത്തിൽ വീണ്ടും കവർച്ച സംഘത്തിന്റെ വിളയാട്ടം. ഇത്തവണ കവർച്ചയ്ക്കിരയായത് യശ്വന്ത്പുര സ്റ്റേഷനിലെ ലോക്കോപൈലറ്റ്. ടാക്സിഡ്രൈവറും സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയി കവർച്ചയ്ക്കിരയാക്കിയതായാണ് ലോക്കോപൈലറ്റ് പരാതി നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെയോടെ ബെംഗളൂരു വിമാനത്താവളത്തിന് സമീപത്താണ് സംഭവം. പണവും മൊബൈൽ ഫോണുകളും തട്ടിയെടുത്തശേഷം അക്രമിസംഘം ഇയാളെ ചിക്കമഗളൂരുവിലെ കാഡൂരിലേക്ക് കൊണ്ടുപോയി. ഇവിടെനിന്ന് ഒരുവിധം രക്ഷപ്പെട്ട് ഇയാൾ പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പട്നയിൽനിന്ന് വിമാനത്തിലെത്തിയ സോനുകുമാർ സിങ് കെ.ആർ. പുരത്തെ വീട്ടിലെത്താനാണ് വിമാനത്താവളത്തിൽനിന്ന് ടാക്സി വിളിച്ചത്. അല്പസമയം കഴിഞ്ഞപ്പോൾ ഡ്രൈവറുടെ സുഹൃത്തും ഇയാൾക്കൊപ്പം കയറി. സോനുകുമാർ എതിർത്തപ്പോൾ തൊട്ടടുത്ത് ഇയാൾ ഇറങ്ങുമെന്നാണ് ഡ്രൈവർ അറിയിച്ചത്.…
Read MoreYear: 2020
പ്രധാനപ്പെട്ട 13 അണക്കെട്ടുകളിലും ജലനിരപ്പ് കുത്തനെ ഉയർന്നു; പ്രളയ സാധ്യത
ബെംഗളൂരു: സംസ്ഥാനത്തെ പ്രധാനപ്പെട്ട 13 അണക്കെട്ടുകളിലും ജലനിരപ്പ് കുത്തനെ ഉയർന്നു. മഴ ശക്തമായി തുടരുകയാണെങ്കിൽ പ്രളയസാധ്യത അധികൃതർ തള്ളിക്കളയുന്നില്ല. കഴിഞ്ഞവർഷം അണക്കെട്ടുകൾ തുറന്നുവിടുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് പ്രളയത്തിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്. ചില അണക്കെട്ടുകളുടെ ഷട്ടറുകൾ ഇതിനോടകം തുറക്കുകയും ചെയ്തിട്ടുണ്ട്. ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന കെ.ആർ.എസ്., കബനി അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കഴിഞ്ഞദിവസങ്ങളിൽ ഷട്ടർ തുറന്നിരുന്നു. ബെലഗാവിയിലെ ഗാഥപ്രഭ, മാലപ്രഭ അണക്കെട്ടുകളുടെയും ഷട്ടറുകൾ തുറന്നിരുന്നു. ജില്ലയിലെ കൃഷിയിടങ്ങളിൽ വെള്ളമെത്തിക്കുന്നതിന് ഈ അണക്കെട്ടുകൾ പ്രധാനപങ്കാണ് വഹിക്കുന്നത്. സാധാരണയായി സെപ്റ്റംബറോടെയാണ് സംസ്ഥാനത്തെ അണക്കെട്ടുകളിൽ ആവശ്യത്തിന് വെള്ളമെത്തുന്നത്.…
Read Moreമലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
ബെംഗളൂരു : നഗരത്തിൽ മലയാളി യുവാവിനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ജില്ലയിലെ തളിക്കുളം തമ്പാൻ കടവ് ടി.എം.അബ്ദുൾ അസീസിൻ്റെ മകൻ അഥിത് (23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഫോണിൽ ബന്ധപ്പെട്ടപ്പോൾ മറുപടി ഒന്നും ലഭിക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ താമസ സ്ഥലത്ത് എത്തുകയും വീട് അകത്ത് നിന്ന് പൂട്ടിയതായി മനസ്സിലാക്കുകയും ചെയ്തു. വീട്ടുടമസ്ഥൻ്റെ സഹായത്തോടെ വീടു തുറന്നപ്പോൾ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സെൻ്റ് ജോൺസ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി. നഗരത്തിൽ വീഡിയോ…
Read Moreകോവിഡ് പരിശോധനക്ക് ശേഷം തെറ്റായ മേൽവിലാസം നൽകി മുങ്ങിയ 18% പേരെ ഇനിയും കണ്ടെത്താനായിട്ടില്ല !
ബെംഗളുരു : സ്രവം പരിശോധനയ്ക്കു നൽകിയ ശേഷം വ്യാജവിലാസവും മൊബൈൽ നമ്പറും നൽകി കടന്നുകളഞ്ഞ ബെംഗളുരുവിലെ കോവിഡ് ബാധിതരിൽ 18% പേരെയും ഇനിയും കണ്ടത്താനായില്ല. കഴിഞ്ഞ 27നും ഈ മാസം ഏഴിനുമിടയിൽ കോവിഡ് സ്ഥിരീകരിച്ച 4327 പേരാണ് ആരോഗ്യവകുപ്പ് അധികൃതരെ കബളിപ്പിച്ച് മുങ്ങിയത്. ഇതിൽ 3303 പേരെ ബിബിഎംപിയും പൊലീസും ചേർന്നു കണ്ടെത്തി. 255 പേരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നു. ശേഷിച്ച 769 പേരെക്കുറിച്ചു യാതൊരു വിവരവുമില്ല. കണ്ടെത്താനായില്ല ബെംഗളുരുവിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയർന്നതിനെ തുടർന്നു ജൂൺ അവസാന വാരം മുതൽ സ്രവ…
Read Moreആംബുലൻസുകൾ തൽസമയം നിരീക്ഷിക്കാൻ സംവിധാനമൊരുക്കി ബി.ബി.എം.പി.
ബെംഗളുരു :കോവിഡ് ബാധിതരെ ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ, ആംബുലൻസുകൾ തൽസമയം നിരീക്ഷിക്കാൻ സംവിധാനം. നഗരസഭയുടെ 8 സോണിലുമായുള്ള 700 ആംബുലൻസുകൾ നിയന്ത്രിക്കുന്നതിനായി ബിബിഎംപി ആംബുലൻസ് കൺട്രോൾ സെന്റർ സജ്ജമാക്കി. ആപ്പിന്റെ സഹായത്തോടെ ആംബുലൻസിനെ തൽസമയം നിരീക്ഷിക്കാനും ഡ്രൈവർമാർക്ക് ആവശ്യമായ നിർദേശം നൽകാനും സാധിക്കും. കോവിഡ് പോസിറ്റീവായവരെ ആംബുലൻസിൽ കയറ്റുന്നതു മുതൽ ആശുപത്രിയിൽ എത്തിക്കുന്നതു വരെ സെന്ററിൽ നിന്നു വിലയിരുത്താനുമാകും.
Read Moreനിക്കി ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു.
ചെന്നൈ : തെന്നിന്ത്യൻ നടി നിക്കി ഗൽ റാണിക്ക് കോവിഡ് സ്ഥിരീകരിച്ചു. തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ നടി തന്നെ അറിയിച്ചതാണ് ഇക്കാര്യം. “കഴിഞ്ഞ ആഴ്ച്ച പരിശോധനയിൽ എനിക്ക് കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു. തൊണ്ടവേദന, പനി, രുചിയില്ലായ്മ തുടങ്ങിയ ചെറിയ ലക്ഷണങ്ങളായിരുന്നു. രോഗം ഭേദപ്പെട്ടു ഭേദപ്പെട്ടു വരുന്നു. ഇപ്പോൾ നല്ല സുഖം തോന്നുന്നു. എന്നെ ശുശ്രൂഷിച്ച അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നിർദേശങ്ങൾ തന്നു പിന്തുണച്ച ആരോഗ്യപ്രവർത്തകർക്കും നന്ദി പറയുന്നു”, നിക്കി ട്വീറ്റില്‍ കുറിച്ചു. I was tested Positive for #COVID-19 last week. I’m…
Read More2 ലക്ഷം കടന്ന് കോവിഡ് രോഗ ബാധിതരുടെ എണ്ണം;കര്‍ണാടകയിലെ സമ്പൂര്‍ണ പ്രതിദിന കോവിഡ് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം…
ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 6706 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :103 ആകെ കോവിഡ് മരണം : 3613 ഇന്നത്തെ കേസുകള്‍ : 6706 ആകെ പോസിറ്റീവ് കേസുകള്‍ : 203200 ആകെ ആക്റ്റീവ് കേസുകള്‍ : 78337 ഇന്ന് ഡിസ്ചാര്‍ജ് : 8609 ആകെ ഡിസ്ചാര്‍ജ് : 121242 തീവ്ര…
Read Moreനാട്ടുകാർ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുമ്പോൾ ഖജനാവിലേക്ക് വരുന്നത് കോടികൾ !
ബെംഗളൂരു : മാസ്ക് ധരിക്കാതെയും അകലം പാലിക്കാതെയുമെല്ലാം പുറത്തിറങ്ങിയവരിൽ നിന്നായി പിഴയിനത്തിൽ ഇതുവരെ സർക്കാർ പിരിച്ചെടുത്തത് 6.65 കോടി രൂപ. ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ 1,12000 വാഹനങ്ങളാണ് സംസ്ഥാനത്ത് പിടിച്ചെടുത്തത്. ചട്ടലംഘനങ്ങളുമായി ബന്ധപ്പെട്ട് 12000 പേർ അറസ്റ്റിലാവുകയും ചെയ്തതായി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു. ക്വാറന്റീൻ ലംഘിച്ച 5.7 ലക്ഷം പേർക്കു താക്കീത് നൽകി. തെറ്റ് ആവർത്തിച്ച 5821 പേർക്കെതിരെ കേസെടുക്കുകയും 3246 പേരെ പൊതു ക്വാറന്റീനിലേക്കു മാറ്റുകയും ചെയ്തതായി മന്ത്രി പറഞ്ഞു.
Read Moreനിരോധനാജ്ഞ നീട്ടി…
ബെംഗളൂരു: രണ്ട് ദിവസങ്ങളിലായി ഉണ്ടായ അക്രമണങ്ങളോട് അനുബന്ധിച്ച് നഗരത്തിലെ ഡി.ജെ.ഹള്ളി,കെ.ജി.ഹള്ളി പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ പ്രഖ്യാപിച്ച സി ആർ പി സി (കോഡ് ഓഫ് ക്രിമിനൽ പ്രൊസീജർ )സെക്ഷൻ 144 ഓഗസ്റ്റ് 15, 6 മണി വരെ നീട്ടി. ബുധനാഴ്ചയാണ് നഗരത്തിൽ 144 പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റിനെ സംബന്ധിച് ബുധനാഴ്ച നഗരത്തിൽ വിവിധ ഭാഗങ്ങളിൽ ഉണ്ടായ സംഘർഷങ്ങളെ തുടർന്നാണ് നാലിൽ കൂടുതൽ പേർ ഒരുമിച്ച് ഒരു സ്ഥലത്ത് കൂട്ടം കൂടുന്നത് തടയുന്ന സെക്ഷൻ 144 നഗരത്തിൽ പ്രഖ്യാപിച്ചത്. നഗരത്തിലെ ഡി…
Read Moreതലക്കാവേരിയിൽ ഉരുള്‍ പൊട്ടലിൽ മരിച്ച മുഖ്യപൂജാരിയെ സംസ്‌കരിച്ചു; മൂന്നുപേരുടെ മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ തുടരുന്നു
ബെംഗളൂരു: തലക്കാവേരിയിൽ ഉരുള്‍ പൊട്ടലിൽ മരിച്ച മുഖ്യപൂജാരിയെ സംസ്‌കരിച്ചു. ഉരുള്‍ പൊട്ടി മണ്ണിനടിയിലായ ക്ഷേത്രാധിപതിയും മുഖ്യ പൂജാരിയുമായിരുന്ന ടിഎസ് നാരായണ ആചാര്യരുടെ മൃതദേഹം അദ്ദേഹത്തിന്‍റെ ഇഷ്ടമണ്ണിലാണ് സംസ്‌കരിച്ചത്. മുഖ്യ പൂജാരിയുമായിരുന്ന ടിഎസ് നാരായണ ആചാര്‍ താമസിച്ച പുരാതന ഭവനത്തില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ നാഗതീര്‍ത്ഥയില്‍ ചീഞ്ഞളിഞ്ഞ നിലയിലാണ് ചൊവ്വാഴ്ച ഉച്ചയോടെ കേന്ദ്ര ദുരന്ത നിവാരണ സേന മൃതദേഹം പുറത്തെടുത്തത്. ഭാഗമണ്ഡല ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കഴിഞ്ഞ ദിവസം വൈകീട്ട് മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് കൈമാറി. അവസാന കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ മക്കളെത്തിയിരുന്നു. മൂന്നുപേരുടെ മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ തുടരുന്നു.…
Read More