ലോക്കോ പൈലെറ്റിനെ കൊള്ളയടിച്ച് 2 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ഓല ഡ്രൈവറും കൂട്ടാളിയും പിടിയില്‍.

ബെംഗളൂരു: റെയില്‍വേ ലോക്കോ പൈലെറ്റിനെ തട്ടിക്കൊണ്ട് പോയി 1.8 ലക്ഷത്തോളം രൂപ കൊള്ളയടിച്ച ഓല ടാക്സി ഡ്രൈവറും സഹായിയും പോലീസിന്റെ പിടിയിലായി. പട്നയില്‍ നിന്ന് വിമാനമാര്‍ഗം നഗരത്തില്‍ എത്തിയ സോനു കുമാര്‍ സിംഗിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ ഡ്രൈവര്‍ മണികണ്ടനും കൂട്ടാളിയും ശിവമോഗ്ഗയില്‍ ആണ് പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെയോടെ ബെംഗളൂരു വിമാനത്താവളത്തിന് സമീപത്താണ് സംഭവം. പണവും മൊബൈൽ ഫോണുകളും തട്ടിയെടുത്തശേഷം അക്രമിസംഘം ഇയാളെ ചിക്കമഗളൂരുവിലെ കാഡൂരിലേക്ക് കൊണ്ടുപോയി. ഇവിടെനിന്ന് ഒരുവിധം രക്ഷപ്പെട്ട് ഇയാൾ പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പട്നയിൽനിന്ന് വിമാനത്തിലെത്തിയ സോനുകുമാർ സിങ്‌ കെ.ആർ. പുരത്തെ…

Read More

അച്ഛന്റെ ജീവൻ രക്ഷിക്കാൻ കരളിന്റെ 65% പകുത്തു നൽകി 24 കാരിയായ മകൾ

ബെംഗളൂരു: ലിവർ സിറോസിസ് ബധിച അച്ഛന്റെ ജീവൻ രക്ഷിക്കാൻ മകൾ കരളിന്റെ 65 ശതമാനവും ദാനം ചെയ്തു. 24 വയസായ പെൺകുട്ടിയാണ് അച്ഛന് കരൾ പകുത്തു നൽകിയത്.  മുംബൈ സ്വദേശിയായ കോട്ടൻ മിൽ ഉടമ ഒരു വർഷമായി ലിവർ സിറോസിസ് ബധിച് ചികിത്സയിൽ അയിരുന്നു. അദ്ദേഹത്തിന്റെ കരളിന്റെ 80 ശതമാനത്തോളവും നഷ്ടപ്പെട്ടിരുന്നു. ജുൺ മാസത്തിൽ അവയവമാറ്റ ശസ്ത്ര ക്രിയക്ക് വിധേയനാകാൻ തീരുമാനിച്ച രമേശ് കർണാടകയിലെ അപ്പോളോ ആശുപത്രിയാണ് അതിനായി തിരഞ്ഞെടുത്തത്. അപ്പോളോ ആശുപത്രിയിൽ മകളോടൊപ്പം ശസ്ത്രക്രിയക്ക് എത്തി അവയവ മാറ്റത്തിനായി കാത്തിരുന്നു എങ്കിലും വെയ്റ്റിംഗ്…

Read More

മലയാളി എസ്.പി ദിവ്യ സാറ തോമസ് ക്ഷേത്രത്തില്‍ യേശുവിന് പൂജയര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടെന്ന് നുണപ്രചാരണം

ബെംഗളൂരു: കേരളത്തോട് അതിര്‍ത്തി പങ്കിടുന്ന ചാമരാജ് നഗറിലെ മലയാളി എസ്.പി ദിവ്യ സാറ തോമസ് ചാമരാജ് നഗര്‍ ജില്ലയിലെ വീരാഞ്ജനേയ ക്ഷേത്രത്തില്‍ യേശുവിന് പൂജയര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടെന്ന പ്രചാരണം നുണയാണെന്ന് വ്യക്തമാക്കി കര്‍ണാടക പൊലീസ്. എസ്.പി. ദിവ്യ സാറാ തോമസ് ക്ഷേത്രത്തിലെത്തിയപ്പോഴാണ് വിവാദത്തിന് കാരണമായ സംഭവമുണ്ടായത്. ദിവ്യയുടെ നിർബന്ധത്തെത്തുടർന്നാണ് പൂജാരി ചിത്രത്തിൽ പൂജനടത്താൻ തയ്യാറായതെന്ന് ആരോപണമുയർന്നിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇതുസംബന്ധിച്ച ചിത്രങ്ങളും പ്രചരിച്ചു. ഇതേത്തുടർന്നാണ് സംസ്ഥാന പോലീസ് വിശദീകരണവുമായി രംഗത്തെത്തിയത്. അയോധ്യയിൽ രാമക്ഷേത്രത്തിന് ഭൂമിപൂജ നടത്തിയ ഓഗസ്റ്റ് അഞ്ചിനാണ് കൊല്ലഗലിലെ ആഞ്ജനേയസ്വാമി ക്ഷേത്രത്തിൽ വിവാദമുയർത്തിയ സംഭവമുണ്ടായത്. ക്ഷേത്രത്തിൽ പ്രത്യേക പൂജ ഇതിന്റെ…

Read More

പനി ക്ലിനിക്കുകൾ എവിടെയെന്നറിയാൻ ഹെൽപ്പ് ലൈൻ നമ്പർ.

ബെംഗളൂരു : കോവിഡ് പരിശോധനയ്ക്കും മറ്റുമായി വീടിനു സമീപത്തെ പനി ക്ലിനിക് എവിടെയെന്ന് അറിയാൻ ഹെൽപ്പ് ലൈൻ സംവിധാനം ഏർപ്പെടുത്തി ബിബിഎംപി. ജലദോഷം, പനി, ചുമ തുടങ്ങിയ അസുഖങ്ങൾ ഉള്ളവർക്ക് പനി ക്ലിനിക്കിൽ പരിശോധന നടത്താം. 14410 എന്ന ഹെൽപ്പ് ലൈനിൽ സമീപത്തെ പനി ക്ലിനിക് എവിടെയെന്ന് അറിയാം. ബി.ബി.എം.പി പരിധിയിൽ 149 പനി ക്ലിനിക്കും സംസ്ഥാനത്താകെ 596 പനി ക്ലിനിക്കുകളുമാണ് ഉള്ളത്.

Read More

നിരോധനാജ്ഞ വീണ്ടും നീട്ടി.

ബെംഗളൂരു: രണ്ട് ദിവസങ്ങളിലായി ഉണ്ടായ അക്രമണങ്ങളോട് അനുബന്ധിച്ച് നഗരത്തിലെ ഡി.ജെ.ഹള്ളി,കെ.ജി.ഹള്ളി പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ പ്രഖ്യാപിച്ച സി ആർ പി സി (കോഡ് ഓഫ് ക്രിമിനൽ പ്രൊസീജർ )സെക്ഷൻ 144 ഓഗസ്റ്റ് 16, രാവിലെ 6 മണി വരെ നീട്ടി. ബുധനാഴ്ചയാണ് നഗരത്തിൽ 144 പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റിനെ സംബന്ധിച്ച് ബുധനാഴ്ച നഗരത്തിൽ വിവിധ ഭാഗങ്ങളിൽ ഉണ്ടായ സംഘർഷങ്ങളെ തുടർന്നാണ് നാലിൽ കൂടുതൽ പേർ ഒരുമിച്ച് ഒരു സ്ഥലത്ത് കൂട്ടം കൂടുന്നത് തടയുന്ന സെക്ഷൻ 144 നഗരത്തിൽ പ്രഖ്യാപിച്ചത്. Bengaluru:…

Read More

ആക്റ്റീവ് കേസുകൾ 80000 കടന്നു; കർണാടകയിലെ സമ്പൂർണ പ്രതിദിന കോവിഡ് റിപ്പോർട്ട്.

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കര്‍ണാടകയില്‍ വീണ്ടും തുടരുന്നു. ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 7908 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :104 ആകെ കോവിഡ് മരണം : 3717 ഇന്നത്തെ കേസുകള്‍ : 7908 ആകെ പോസിറ്റീവ് കേസുകള്‍ : 211108 ആകെ ആക്റ്റീവ് കേസുകള്‍ : 80884 ഇന്ന് ഡിസ്ചാര്‍ജ് : 5257 ആകെ ഡിസ്ചാര്‍ജ് : 126499 തീവ്ര…

Read More

ബെംഗളൂരു കലാപത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ ചിത്രങ്ങളോ?

ബെംഗളൂരു: രണ്ട് ദിവസം മുൻപാണ് സാമൂഹികമാധ്യമങ്ങളിൽ വിദ്വേഷം പരത്തുന്ന പോസ്റ്റ് ഇട്ടതിന്റെ പേരിൽ പുലികേശിനഗറിൽ സഘർഷാവസ്ഥ ഉണ്ടായത്. മൂന്ന് പേർ മരിക്കുകയും, പ്രതിഷേധക്കാർ കോൺഗ്രസ് എം.എൽ.എ.യുടെ വീട് തകർക്കുകയും, റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ, കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്ക്-കിഴക്കന്‍ ദല്‍ഹിയില്‍ നടന്ന കലാപത്തിന്റെ ദൃശ്യങ്ങളാണ് ബെംഗളൂരു കലാപത്തിന്റേതെന്ന പേരിൽ പ്രചരിക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍. ദല്‍ഹി കലാപത്തിലെ രണ്ട് ചിത്രങ്ങളാണ് ബംഗളൂരു ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ എന്ന നിലയില്‍ പ്രചരിക്കുന്നത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍ ഈ…

Read More

ബി.ബി.എം.പി.കോര്‍പറേറ്ററുടെ ഭര്‍ത്താവും മുന്‍മന്ത്രിയുടെ അനുയായിയുമടക്കം 206 പേര്‍ ഇതുവരെ അറസ്റ്റിലായി;7 എഫ്.ഐ.ആറുകള്‍ റെജിസ്റ്റര്‍ ചെയ്തു;എസ്.ഡി.പി.ഐയെ നിരോധിച്ചേക്കും.

ബെംഗളൂരു: നഗരത്തില്‍ കഴിഞ്ഞ 11 നടന്ന ആക്രമണ പരമ്പരയുമായി ബന്ധപ്പെട്ട് ബി ബി എം പി നാഗവാര വാര്‍ഡിലെ കോര്‍പറേറ്റര്‍ ഇര്‍ഷാദ് ബീഗമിന്റെ ഭര്‍ത്താവ് ആയ കലീം പാഷയെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ അഭ്യന്തര മന്ത്രിയും മലയാളിയുമായ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് കെ.ജെ.ജോര്‍ജിന്റെ അനുയായി ആണ് ഇദ്ധേഹം എന്നും ആരോപണമുണ്ട്. എനിക്ക് പോലീസില്‍ വിശ്വാസമുണ്ട്‌,അന്വേഷണം പൂര്‍ത്തിയാകാതെ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയില്ല എന്ന് ജോര്‍ജ് പ്രതികരിച്ചു. It is an action of miscreants who attacked police officers. I…

Read More

നഗരത്തിൽ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവതിയുടെ പേരിൽ വാട്‌സാപ്പ് അക്കൗണ്ടുണ്ടാക്കി പണം തട്ടിയ യുവാവ് കുടുങ്ങി

ബെംഗളൂരു: നഗരത്തിൽ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവതിയുടെ പേരിൽ വാട്‌സാപ്പ് അക്കൗണ്ടുണ്ടാക്കി പണം തട്ടിയ യുവാവ് കുടുങ്ങി. പശ്ചിമബംഗാൾ സ്വദേശിയായ ഷമീർ കുമാർ ഷാ (26) ആണ് യുവതിയുടെ പേരിൽ വാട്‌സാപ്പ് അക്കൗണ്ടാക്കി ചികിത്സാ സഹായമാവശ്യപ്പെട്ട് പണം തട്ടിയ കേസിൽ അറസ്റ്റിലായത്. സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്ന യുവതിയുടെ കമ്പനിയിൽ ഇയാൾ അഭിമുഖത്തിനെത്തിയിരുന്നു. ഈ സമയം സ്ഥാപനം കംപ്യൂട്ടറിൽ പരീക്ഷയും നടത്തി. പരീക്ഷയിൽ പങ്കെടുക്കാൻ നൽകിയ കംപ്യൂട്ടറിൽനിന്നാണ് ഇയാൾ സ്ഥാപനത്തിലെ ജീവനക്കാരുടെ ഫോട്ടോയും ഫോൺ നമ്പറുകളും സംഘടിപ്പിച്ചത്. ഇതിന് ശേഷം പശ്ചിമ ബംഗാളിൽ തിരിച്ചെത്തിയ ഷമീർ കുമാർ പുതിയ…

Read More

കോവിഡ് മുക്തനായി തിരിച്ചെത്തിയ മലയാളിയെ താമസസ്ഥലത്തുനിന്നും ഇറക്കിവിട്ടു

ബെംഗളൂരു: കോവിഡ് മുക്തമായതിനുശേഷമുള്ള ഒറ്റപ്പെടലും മാനസിക സമ്മർദവും വലിയ പ്രതിസന്ധിയാണ് പലരിലും സൃഷ്ടിക്കുന്നത്. ഇത്തരം ഒരു ദുരനുഭവമാണ് മലപ്പുറം കുണ്ടുപറമ്പ് സ്വദേശിയായ ഡോ. അഭയ് കൃഷ്ണന് നേരിടേണ്ടിവന്നത്. മജെസ്റ്റിക്കിലെ സ്വകാര്യ ഡെന്റൽ ക്ലിനിക്കിൽ ഡോക്ടറായ അഭയ് കൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിച്ചത്. ഒരാഴ്ചയിലേറെ നീണ്ട ആശുപത്രി വാസത്തിന് ശേഷം ഡിസ്ചാർജ് ചെയ്ത്  തിരിച്ചെത്തിയപ്പോളാണ് യഥാർഥത്തിൽ ദുരനുഭവങ്ങൾ തുടങ്ങുന്നത്. രാജാജിനഗറിലെ പി.ജി. യിലായിരുന്നു അഭയ് കൃഷ്ണൻ താമസിച്ചിരുന്നതെങ്കിലും ആശുപത്രിയിൽനിന്ന് തിരിച്ചെത്തിയപ്പോൾ ഉടമ ഇവിടേക്ക് പ്രവേശിപ്പിക്കാൻ വിസമ്മതിക്കുകയായിരുന്നു. മുറിയിൽനിന്ന് സാധനങ്ങളെടുക്കാൻപോലും പി.ജി. ഉടമ അനുവദിച്ചില്ല എന്ന് അഭയ് കൃഷ്ണൻ പറയുന്നു. കോവിഡ് ബാധിച്ചതിന്റെ അവശതകൾ…

Read More
Click Here to Follow Us