കെ.ആർ.മാർക്കറ്റും കലാശിപ്പാളയം മാർക്കറ്റും ഉടൻ തുറക്കും.

ബെംഗളൂരു : കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട കെആർ മാർക്ക്റ്റ്, കലാശിപാളയം എന്നിവ ഈ ആഴ്ച തുറന്നേക്കുമെന്നു മേയർഗൗതം കുമാർ അറിയിച്ചു. ഈ മാസമാദ്യം നിബന്ധനകളോടെ ഭാഗികമായി പ്രവർത്തനം തുടങ്ങിയ ചികപേട്ട് മാർക്കറ്റും പൂർണതോതിൽ തുറന്നു പ്രവർത്തിക്കാൻ അവസരം ഒരുക്കും. ലോക്ഡൗണിനെ തുടർന്നു മാർച്ച് 24 നാണ് ബെംഗളൂരുവിലെ പ്രധാന മാർക്കറ്റുകളായ കലാശി പാളയവും കെ.ആർ.മാർക്കറ്റും അടച്ചിട്ടത്. പിന്നീട് ഘട്ടം ഘട്ടമായി ഇളവ് ഏർപ്പെടുത്തിയപ്പോഴും കോവിഡ് വ്യാപനം ഒഴിവാക്കാൻ മാർക്കറ്റുകൾ തുറക്കേേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. മാർക്കറ്റുകൾ തുറക്കണമെന്നു വ്യാപാരി സംഘടനകൾ ഒട്ടേറെ തവണ ആവശ്യപ്പെട്ടെങ്കിലും സർക്കാരും…

Read More

ഐഫോണിൻ്റെ ഏറ്റവും പുതിയ മോഡൽ നമ്മ ബെംഗളൂരുവിൽ നിർമ്മാണമാരംഭിച്ചു.

ബെംഗളൂരു : ഇന്ത്യക്കാരായ ഐ ഫോൺ ആരാധകർക്ക് ഒരു സന്തോഷ വാർത്ത, ആപ്പിളിൻ്റെ ഏറ്റവും പുതിയ ഐ.ഫോൺ എസ്.ഇ – 2 ഇന്ത്യയിൽ അസംബ്ലിങ് ആരംഭിച്ചു. അതും നമ്മുടെ ബെംഗളൂരുവിലെ പീനിയയിലെ വിസ്ട്രോൺ പ്ലാൻ്റിലാണ് പ്രവൃത്തികൾ നടക്കുന്നത്. ഐ ഫോൺ 7, 6 ,എസ് ഇ യുടെ ആദ്യ വേർഷൻ എന്നിവ ഈ പ്ലാൻറിൽ മുൻപ് അസംബിൾ ചെയ്തിരുന്നു. കസ്റ്റംസ് നികുതി ഒഴിവാകുമെന്നതിനാൽ 42500 രൂപ രാജ്യാന്തര വിപണിയിൽ വിലയുള്ള ഈ മോഡൻ കുറഞ്ഞ വിലക്ക് ലഭ്യമാകും എന്ന് പ്രതീക്ഷിക്കാം. ആപ്പിളിൻ്റെ നിർമ്മാണ പങ്കാളിയായ…

Read More

മയക്കുമരുന്ന് കേസിൽ പിടിയിലായ മലയാളി യുവാവിന്റെ കൂട്ടാളികളെ തേടി നാർകോട്ടിക്സ് സെൽ

ബെംഗളൂരു: വിദേശത്തുനിന്ന് മയക്കുമരുന്ന് ഓൺലൈനിൽ വാങ്ങിയ സംഭവത്തിൽ പിടിയിലായ കെ. റഹ്‌മാനെ അന്വേഷണസംഘം ചോദ്യംചെയ്തുവരുകയാണ്. മലയാളിയായ ഇയാൾ മുമ്പ് നടത്തിയ ഇടപാടുകളും അന്വേഷണപരിധിയിലാണ്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന് ബെംഗളൂരു നാർകോട്ടിക്സ് സെൽ. നഗരത്തിലെ ചില കോളേജ് വിദ്യാർഥികൾക്കും വിവിധ ഡാൻസ് പാർട്ടികൾക്കും ഇയാൾ എം.ഡി.എം.എ.യെന്ന മയക്കുമരുന്ന് എത്തിച്ചു നൽകിയിരുന്നതായാണ് വിവരം. ജർമനിയിൽനിന്ന് കഴിഞ്ഞ ജൂലായിലാണ് ഇയാൾ മയക്കുമരുന്നായ എം.ഡി.എം.എ. ഓർഡർ ചെയ്തത്. ബിറ്റ് കോയിനുകൾ ഉപയോഗിച്ചായിരുന്നു ഇടപാട്. നഗരത്തിലെ ഫോറിൻ പോസ്റ്റ് ഓഫീസിൽ വ്യാജവിലാസത്തിലുള്ള കവർ എത്തുകയായിരുന്നു. സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇത്…

Read More

പാസ്സ് എടുക്കുമ്പോളുള്ള ആശയക്കുഴപ്പം പരിഹരിച്ച് കേരള ആർ.ടി.സി.

ബെംഗളൂരു: ഇന്ന് മുതൽ കേരള ആർ.ടി.സി.യുടെ അന്തസ്സംസ്ഥാന ബസ് സർവീസ് പുനരാരംഭിക്കും. ഓണം സ്പെഷ്യലുകളായി സൂപ്പർ എക്സ്പ്രസ്, ഡീലക്സ് ബസുകളാണ് സർവീസ് നടത്തുക. നാട്ടിലേക്ക് പോകുന്നവർക്ക് കോവിഡ്-19 ജാഗ്രതാ പോർട്ടലിൽനിന്ന് പാസെടുക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പം കേരള ആർ.ടി.സി. പരിഹരിച്ചു. പാസെടുക്കുമ്പോൾ വാഹന നമ്പർ രേഖപ്പെടുത്തുന്നതിന് പകരം സംവിധാനം നിലവിൽവന്നു. രജിസ്റ്റർ ചെയ്യുമ്പോൾ സെലക്ട് വെഹിക്കിൾ എന്ന വിഭാഗത്തിൽ ഗവൺമെന്റ് വെഹിക്കിൾ/കേരള എസ്. ആർ.ടി.സി. എന്ന ഓപ്ഷൻ ഇനി മുതൽ തിരഞ്ഞെടുക്കാം. നേരത്തേ വാഹനം തിരഞ്ഞെടുത്തശേഷം വാഹന നമ്പർകൂടി നൽകേണ്ടിയിരുന്നു. ഇതിനെതിരേ ഒട്ടേറെ യാത്രക്കാർ രംഗത്തെത്തിയിരുന്നു. ഓൺലൈനായി എടുത്ത…

Read More

യാത്രകളെയും ഭക്ഷണങ്ങളെയും സ്നേഹിക്കുന്നവർക്കായി മലയാളി ട്രാവൽ ക്ലബ്‌ എന്ന ഫേസ്ബുക് കൂട്ടായ്മ.

MTC Onam 2020

ബെംഗളൂരു : ഇത് സമൂഹ മാധ്യമങ്ങളുടെ കാലഘട്ടം , ഭൂമിയിൽ നടക്കുന്നതും ആകാശത്തു നടക്കാൻ പോവുന്നതുമടക്കം ഇപ്പോൾ നമ്മൾ ചർച്ച ചെയുന്നത് ഈ മാധ്യമങ്ങളിലൂടെയാണ് , കോവിഡ് പോലത്തെ ഒരു മഹാമാരി നമ്മെ ജീവിതത്തിൽ ഒരിക്കലും പഠിക്കാത്ത പാഠങ്ങൾ ഒകെ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ നമുക്കും നമ്മുടെ മാനസിക ആരോഗ്യത്തിനും സമാധാനം താരനും അതെ പോലെ തളർത്താനും ഈ സമൂഹ മാധ്യമങ്ങൾക്കാവുന്നുടെന്നു പറയാം. ഫേസ്ബുക് , ട്വിറ്റെർ, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രം ഇവയെല്ലാം തന്നെയാണ് മുന്നിട്ടു നിൽക്കുന്ന സമൂഹ മാധ്യമങ്ങൾ അതിൽ മുൻപന്തിയിൽ ഫേസ്ബുക് തന്നെ നില്കുന്നു…

Read More

മലയാളി യുവതി താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ

ബെംഗളൂരു: മലയാളി യുവതിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി അനഘ(24)യെയാണ് ബൊമ്മസാന്ദ്രയിലെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഒരുവർഷംമുമ്പാണ് അനഘയുടെ വിവാഹം കഴിഞ്ഞത്. ഭക്ഷണം വാങ്ങാൻ പുറത്തുപോയ ഭർത്താവ് തിരിച്ചെത്തിയപ്പോൾ വീടിന്റെ വാതിൽ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ഏറെനേരം വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെത്തുടർന്ന് വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സൂര്യനഗർ പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ബെംഗളൂരു കെ.എം.സി.സി. പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചു. കണ്ണൂർ കൂത്തുപറമ്പ് പാച്ചംപൊയ് ‘അനാമിക’യിൽ മനോഹരന്റെയും കാഞ്ചനയുടെയും മകളാണ് അനഘ. ഭർത്താവ്: പിണറായി വടക്കുമ്പാട് സ്വദേശി സരീഷ്. ശവസംസ്കാരം ഇന്ന്…

Read More

ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 2.8 ലക്ഷത്തിന് മുകളില്‍;ഇന്ന് 130 മരണം;കര്‍ണാടകയിലെ കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം..

ബെംഗളൂരു : ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 5851 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :130 ആകെ കോവിഡ് മരണം : 4810 ഇന്നത്തെ കേസുകള്‍ : 5851 ആകെ പോസിറ്റീവ് കേസുകള്‍ : 283665 ആകെ ആക്റ്റീവ് കേസുകള്‍ : 81211 ഇന്ന് ഡിസ്ചാര്‍ജ് : 8061 ആകെ ഡിസ്ചാര്‍ജ് : 197625 തീവ്ര പരിചരണ വിഭാഗത്തില്‍ : 768 ഇന്നത്തെ ടെസ്റ്റ്‌ -ആന്റിജെന്‍ -11586…

Read More

20 ലക്ഷത്തോളം രൂപയുടെ മയക്കുമരുന്ന് അന്താരാഷ്ട്ര മാർക്കറ്റിൽ നിന്ന് ഓൺലൈനിൽ വാങ്ങിയ മലയാളി പിടിയിൽ.

ബെംഗളൂരു : നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ ഓൺലൈനിൽ “ഡാർക്ക് വെബി”ൽ നിന്നും വാങ്ങിയ 24 കാരനായ മലയാളി നഗരത്തിൽ പിടിയിലായി. 20 ലക്ഷം രൂപയുടെ എം.ഡി.എം.എ ഗുളികകൾ ജർമനിയിൽ നിന്ന് ചാമരാജ് പേട്ട് ഫോറിൻ പോസ്റ്റ് ഓഫീസ് വഴിയാണ് യുവാവ് നഗരത്തിൽ എത്തിച്ചത്,ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ നൽകിയാണ് സാധനം ഓർഡർ ചെയതത്. ജൂലൈ അവസാനത്തോടെയാണ് ഫോറിൻ പോസ്റ്റ് ഓഫീസിൽ പാക്കറ്റ് എത്തിയത്, യഥാർത്ഥ അഡ്രസ്സിൽ ആളെ കണ്ടെത്താൻ കഴിഞ്ഞില്ല, പരിശോധിച്ചപ്പോൾ പാക്കറ്റിലെ ചെറിയ രണ്ട് അറയിൽ നിന്നാണ് മയക്കുമരുന്ന് ലഭിച്ചത്. ലാബിൽ പരിശോധിച്ച് ഉറപ്പ്…

Read More

കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ ഇനി “സേവ സിന്ധു”വിൽ റജിസ്റ്റർ ചെയ്യേണ്ടതില്ല, നിർബന്ധിത ക്വാറൻറീൻ ഇല്ല; വ്യവസ്ഥകളിൽ മാറ്റം വരുത്തി സർക്കാർ;ഉത്തരവ് പുറത്ത്.

ബെംഗളൂരു : കർണാടകയിലേക്ക് യാത്ര ചെയ്യുന്ന സംസ്ഥാനാന്തര യാത്രക്കാർക്ക് പുതിയ മാനദണ്ഡങ്ങൾ നിലവിൽ വന്നു. കർണാടക സർക്കാറിൻ്റെ ആരോഗ്യ, കുടുംബ കാര്യ മന്ത്രാലയത്തിലെ അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ ജാവേദ് അക്തർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം താഴെ കൊടുത്തിരിക്കുന്ന വ്യവസ്ഥകൾ സംസ്ഥാനാന്തര യാത്രക്ക് ഇനി മുതൽ ആവശ്യമില്ല. സേവ സിന്ധു പോർട്ടലിലെ റെജിസ്ട്രേഷൻ ചെയ്യേണ്ടതില്ല. സംസ്ഥാന അതിർത്തികളിലെ റോഡുകളിലും റെയിൽവേ സ്റ്റേഷൻ വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ മെഡിക്കൽ ചെക്കപ്പ് ഇനിയില്ല. ജില്ലാ അതിർത്തികളിലെ പരിശോധനയും ഇല്ല യാത്രക്കാരെ വേർതിരിക്കുന്ന പരിപാടി ഇല്ല കയ്യിൽ സീൽ അടിക്കില്ല…

Read More

ബ്യൂട്ടിഷ്യനെ വെട്ടിനുറുക്കി കൊന്നത് ഭർത്താവും മകനും ഏല്പിച്ച ക്വട്ടേഷൻ സംഘം!

ബെംഗളൂരു: ബ്യൂട്ടീഷനെ കൊലപ്പെടുത്താന്‍ വാടക കൊലയാളികളെ ഏര്‍പ്പാടാക്കിയത് ഭര്‍ത്താവും മകനുമെന്ന് പൊലീസ്. രണ്ടുകോടിയുടെ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് നാല്‍പ്പത്തിയഞ്ചുകാരിയായ ബ്യൂട്ടീഷനെ നാല് വാടകകൊലയാളികളുടെ സഹായത്തോടെയാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 56കാരനായ ഭര്‍ത്താവ്, 26 കാരനായ മകന്‍ അടക്കം വാടക കൊലയാളികളായ നവീന്‍ കുമാര്‍, നാഗരാജു, പ്രദീപ്, നാഗരാജ എന്നിവർ അറസ്റ്റിലയി. ഓഗസ്റ്റ് പതിനാറിന് പുലര്‍ച്ചെ രണ്ട് മണിയോടെ വീട്ടിലെത്തിയ വാടകകൊലയാളി സംഘം ഇവരെ വെട്ടിനുറുക്കുകയായിരുന്നു. ഗീതയുടെ മരുമകനെയും കൊലയാളിസംഘം…

Read More
Click Here to Follow Us