20 ലക്ഷത്തോളം രൂപയുടെ മയക്കുമരുന്ന് അന്താരാഷ്ട്ര മാർക്കറ്റിൽ നിന്ന് ഓൺലൈനിൽ വാങ്ങിയ മലയാളി പിടിയിൽ.

ബെംഗളൂരു : നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ ഓൺലൈനിൽ “ഡാർക്ക് വെബി”ൽ നിന്നും വാങ്ങിയ 24 കാരനായ മലയാളി നഗരത്തിൽ പിടിയിലായി.

20 ലക്ഷം രൂപയുടെ എം.ഡി.എം.എ ഗുളികകൾ ജർമനിയിൽ നിന്ന് ചാമരാജ് പേട്ട് ഫോറിൻ പോസ്റ്റ് ഓഫീസ് വഴിയാണ് യുവാവ് നഗരത്തിൽ എത്തിച്ചത്,ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ നൽകിയാണ് സാധനം ഓർഡർ ചെയതത്.

  "എനിക്കെതിരെയും പാർട്ടിക്കെതിരെയും പ്രവർത്തിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നോ?": സമീർ അഹമ്മദിന്റെ അനുയായിയോട് പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറൽ

ജൂലൈ അവസാനത്തോടെയാണ് ഫോറിൻ പോസ്റ്റ് ഓഫീസിൽ പാക്കറ്റ് എത്തിയത്, യഥാർത്ഥ അഡ്രസ്സിൽ ആളെ കണ്ടെത്താൻ കഴിഞ്ഞില്ല, പരിശോധിച്ചപ്പോൾ പാക്കറ്റിലെ ചെറിയ രണ്ട് അറയിൽ നിന്നാണ് മയക്കുമരുന്ന് ലഭിച്ചത്. ലാബിൽ പരിശോധിച്ച് ഉറപ്പ് വരുത്തി.

ഇതുമായി ബന്ധപ്പെട്ട് നാർക്കോട്ടിക് സെൽ സോണൽ ഡയറക്ടർ അമിത് ഗവൻഡേയുടെ നേതൃത്വത്തിൽ കഴിഞ്ഞ 19 ദിവസമായി അന്വേഷണം നടക്കുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് കെ.റഹ്മാൻ കേരളത്തിൽ നിന്ന് പിടിയിലാകുന്നത്.

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

എൻ.ഡി.പി .എസ് വകുപ്പുകൾ ചേർത്ത് റഹ്മാന് എതിരെ കേസെടുത്തു.

ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൈസൂരു റോഡിൽ കാർ ബൈക്കുകളിലിടിച്ച് മറിഞ്ഞു: ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
[masterslider id="10"]

Related posts