മലയാളി യുവതി താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ

ബെംഗളൂരു: മലയാളി യുവതിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി അനഘ(24)യെയാണ് ബൊമ്മസാന്ദ്രയിലെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

ഒരുവർഷംമുമ്പാണ് അനഘയുടെ വിവാഹം കഴിഞ്ഞത്. ഭക്ഷണം വാങ്ങാൻ പുറത്തുപോയ ഭർത്താവ് തിരിച്ചെത്തിയപ്പോൾ വീടിന്റെ വാതിൽ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു.

ഏറെനേരം വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെത്തുടർന്ന് വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

  പാചക വാതകവില വര്‍ധനവിൽ പ്രതിഷേധം; കേരളത്തിൽ ഹോട്ടലുകളും റസ്റ്റോറന്റുകളും ഇന്ന് അടച്ചിടും

സൂര്യനഗർ പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ബെംഗളൂരു കെ.എം.സി.സി. പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചു.

കണ്ണൂർ കൂത്തുപറമ്പ് പാച്ചംപൊയ് ‘അനാമിക’യിൽ മനോഹരന്റെയും കാഞ്ചനയുടെയും മകളാണ് അനഘ. ഭർത്താവ്: പിണറായി വടക്കുമ്പാട് സ്വദേശി സരീഷ്.

ശവസംസ്കാരം ഇന്ന് (25ന്) രാവിലെ പന്തകപ്പാറ ശ്മശാനത്തിൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആരാധകൻ ഫ്ലവർ ബോൾ എറിഞ്ഞു; പേടിച്ച് സൈക്കിളിൽ നിന്ന് ഇറങ്ങിയോടി വിജയ്; റോഡ് ഷോയ്ക്കിടെ നടന്ന വൈറൽ വീ‍ഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us