ബെംഗളൂരു: പീഡനക്കേസിൽ ഭർത്താവിനൊപ്പം പിടിയിലായ നാല്പതുകാരി പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. രക്തസമ്മർദം കുറയ്ക്കാനുള്ള ഗുളികകൾ ഇവർ അമിതമായ അളവിൽ കഴിക്കുകയായിരുന്നു. ഹൊമ്പെഗൗഡ നഗർ സ്വദേശിനി കാമാക്ഷിയാണ് സിദ്ധാപുര പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പോലീസുകാർ ഉടൻ കാമാക്ഷിയെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. അയൽവാസിയായ 24 -കാരിയെ പീഡിപ്പിക്കാൻ ഭർത്താവിന് കൂട്ടുനിന്നെന്നതാണ് ഇവർക്കെതിരേ ചുമത്തിയ കുറ്റം. കാമാക്ഷിയുടെ ഭർത്താവ് കുമാറും സ്റ്റേഷനിലുണ്ടായിരുന്നു. കുമാർ പീഡിപ്പിക്കുകയും പഴ്സിലുണ്ടായിരുന്ന പണം കവരുകയും ചെയ്തായി തിങ്കളാഴ്ചയാണ് അയൽവാസിയായ യുവതി പോലീസിൽ…
Read MoreYear: 2020
നഷ്ടപരിഹാര തുക ഈടാക്കുന്നതിനായി കമ്മീഷനെ നിയമിച്ച് ഹൈക്കോടതി
ബെംഗളൂരു: നഗരത്തിൽ ആഗസ്റ്റ് 11 രാത്രിയിലെ അക്രമത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കി പ്രതികളിൽ നിന്ന് തന്നെ നഷ്ടപരിഹാര തുക ഈടാക്കുന്നതിനായി ഏകാംഗ കമ്മീഷനെ നിയമിച്ച് ഹൈക്കോടതി. മുൻ ഹൈക്കോടതി ജഡ്‍ജി എച് എസ് കെംപണ്ണയെയാണ് നിയമിച്ചത്. അക്രമത്തിൽ പൊതു – സ്വകാര്യ ഉടമസ്ഥതയിലുണ്ടായ നാശനഷ്ടങ്ങളാണ് കണക്കാക്കുക. നിലവിൽ ബെംഗളൂരു അർബൻ ഡെപ്യുട്ടി കമ്മീഷണറും സെൻട്രൽ ക്രൈംബ്രാഞ്ചും കേസ് അന്വേഷിക്കുന്നുണ്ട്. 25 വർഷത്തിനിടെ നടന്ന ഏറ്റവും വലിയ അക്രമത്തിനാണ് ആഗസ്റ്റ് 11 ന് ബെംഗളൂരു നഗരം സാക്ഷിയായത്. അക്രമങ്ങളിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന 68 എഫ്ഐആറു കളിലായി 380…
Read Moreജ്വല്ലറിയിൽ നിന്നും ഒരുകിലോ സ്വര്‍ണം തട്ടിയെടുത്ത മലയാളി പിടിയിൽ
ബെംഗളൂരു: ജ്വല്ലറി ഉടമയെ കബളിപ്പിച്ച് സ്വര്‍ണം തട്ടിയെടുത്ത കേസില്‍ മലയാളി പിടിയിൽ. കാസര്‍ഗോഡ് സ്വദേശി ആലമ്ബാടി റോഡ് മുട്ടത്തൊടി വില്ലേജ് റഹ്മാനിയ നഗര്‍ അലി ബറകത്ത് ഹൗസില്‍ എസ്.എ. ഹമീദലിയെയാണ് മൈസൂരു ലഷ്കര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ലഷ്കര്‍ മൊഹല്ല കെ.ആര് ഹോസ്പിറ്റല്‍ റോഡിലെ ‘ശ്രീമാതാജി ജ്വല്ലറി’ ഉടമ ഇന്ദര്‍ ചന്ദ് ആണ് കബളിപ്പിക്കപ്പെട്ടത്. കേസ് രജിസ്റ്റര്‍ ചെയ്ത ലക്ഷ്കര്‍ മൊഹല്ല പൊലീസ് കാസര്‍കോട്ടെ ലോഡ്ജില്‍വെച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതിയില്‍നിന്ന് 45 ലക്ഷത്തിന്റെ സ്വര്‍ണവും ഇയാള്‍ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു. സ്വര്‍ണക്കട്ടിയില്‍നിന്ന് 500 ഗ്രാം…
Read Moreകോവിഡ് പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ട്ടപ്പെട്ടു;ബാഗമനെ ടെക് പാര്‍ക്കില്‍ ജോലിചെയ്തിരുന്ന യുവാവിനെ ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെടുത്തി പോലീസ്.
ബെംഗളൂരു : കോവിഡ് തൊഴില്‍ മേഖലയില്‍ ഉയര്‍ത്തിയ പ്രതിസന്ധി വളരെ വലുതാണ്,ലോകത്താകെ നിരവധി പേര്‍ക്കാണ് സ്വന്തം തൊഴില്‍ നഷ്ട്ടപ്പെട്ടത്,നഗരത്തിലെയും കണക്ക് വ്യത്യസ്തമല്ല,ചിലര്‍ മറ്റു തൊഴിലുകള്‍ അന്വേഷിക്കുമ്പോള്‍ ചിലര്‍ സ്വയം ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിക്കും. ബാഗമനെ ടെക് പാർക്കിലെ സോഫ്റ്റ്വെയർ എൻജിനീയറും സിവി രാമൻ നഗർ സ്വദേശിയുമായ ചേതൻ കുമാറിനെയാണ് (28) ഇങ്ങനെ ഒരു സാഹചര്യത്തില്‍ പോലീസ് രക്ഷിക്കുകയായിരുന്നു. ജോലി നഷ്ടപ്പെട്ട വിഷമത്തിൽ ശിവമോഗ്ഗയിലെ ശരാവതി ജോഗ് ഫാൾസിൽ ജീവനൊടുക്കാൻ ശ്രമിക്കുന്നതിനിടെ ആണ് ഇയാളെ പോലീസ് പിന്തിരിപ്പിച്ചത്. മൈസൂരു ബംഗ്ലാവിന് സമീപത്തേയ്ക്ക് കടന്ന ഇയാൾ പാറക്കെട്ടുകൾക്ക്…
Read Moreബെംഗളൂരു പോലീസിന്റെപേരിൽ വ്യാജ ഫെയ്സ്ബുക്ക് പേജ്; പിന്തുടർന്നത് 21,000 പേർ!
ബെംഗളൂരു: ബെംഗളൂരു പോലീസിന്റെപേരിൽ വ്യാജ ഫെയ്സ്ബുക്ക് പേജ് നിർമിച്ച മല്ലേശ്വരം സ്വദേശിയായ പങ്കജ് കുമാർ(40) സൈബർ ക്രൈം പോലീസിന്റെ പിടിയിൽ. കഴിഞ്ഞഡിസംബറിലാണ് പോലീസിന്റെ പേരിലുള്ള വ്യാജ പ്രൊഫൈൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഒരു വർഷത്തോളമായി സജീവമായ ഈ പേജ് 21,000 പേരാണ് പിന്തുടർന്നിരുന്നത്. പങ്കജ്കുമാർ നേരിട്ട് ഒരു പോസ്റ്റുകളും പേജിൽ ചെയ്തിട്ടില്ലെങ്കിലും പിന്തുടർന്നിരുന്നർ വിദ്വേഷപോസ്റ്റുകൾ ഉൾപ്പെടെ പേജിൽ ടാഗ് ചെയ്തിരുന്നു. എന്നാൽ ഇതുപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പുകൾ ഇയാൾ നടത്തിയിട്ടുണ്ടോ എന്നും പോലീസ് പരിശോധിച്ചുവരുകയാണ്. ഐ.ടി. ആക്റ്റിലെ വിവിധ വകുപ്പുകളാണ് പങ്കജ്കുമാറിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. 20 വർഷംമുമ്പ്…
Read Moreനഗരത്തിൽ വൻ മയക്കുമരുന്നു വേട്ട; 2 മലയാളികളടക്കം 6 പേർ പിടിയിൽ; സംഘത്തിൽ 24 കാരിയായ യുവതിയും!
ബെംഗളൂരു: രണ്ടിടങ്ങളിലായി നടന്ന ലഹരിമരുന്ന് വേട്ടയിൽ 2 മലയാളികൾ ഉൾപ്പെടെ 6 പേർ പിടിയിലായി. കൊച്ചി സ്വദേശി മുഹമ്മദ് അനൂപ് (39), പാല അരുതക്കാട് സ്വദേശി റിജേഷ് രവീന്ദ്രൻ (37), ബെംഗളൂരു സ്വദേശിനി ഡി. അനിഘ (24) എന്നിവരാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) പിടിയിലായത്. Three persons – M Anoop, R Ravindran and Anikha D – were apprehended by the agency during these raids.https://t.co/PknUmyCg6l — NCB INDIA (@narcoticsbureau) August 27, 2020 സിനിമാ…
Read Moreനഗരത്തിലെ കണ്ടെയിന്‍മെന്‍റ് സോണുകളുടെ എണ്ണത്തില്‍ കുറവില്ല.
ബെംഗളൂരു :ഇന്നലെ ബി.ബി.എം.പി പുറത്തിറക്കിയ വാര്‍ റൂം ബുള്ളറ്റിന്‍ പ്രകാരം നഗരസഭാ പരിധിയിൽ 494 സജീവ കണ്ടെയ്ന്മന്റ് സോണുകൾ കൂടി കൂട്ടി ചേര്‍ത്തു. ഇപ്പോള്‍ ആകെ എണ്ണം 15,723 ആയി.മുന്‍ റിപ്പോര്‍ട്ട് പ്രകാരം ഇത് 15,229 ആയിരുന്നു. ഇതുവരെ പ്രഖ്യാപിച്ചകണ്ടയ്ൻമെന്റ് സോണുകളുടെ എണ്ണം 40,563 ആണ്. ഇതിൽ 24,840 സോണുകൾ സാധാരണനിലയിലേക്കു മടങ്ങി. ഏറ്റവുമധികം കണ്ടെയ്ൻമെന്റ് സോണുകളുള്ളത് ബെംഗളൂരു ഈസ്റ്റിലാണ്.3418 എണ്ണം. 3005 കണ്ടെയ്ൻമെന്റ് സോണുകളുമായി ബെംഗളൂരു സൗത്ത് തൊട്ടുപിന്നിലുണ്ട്.
Read Moreനഗരത്തിലെ മയക്കുമരുന്നു വേട്ട; അന്വേഷണം ചലച്ചിത്ര മേഖലയിലേക്ക് ?
ബെംഗളൂരു : നഗരത്തിൽ കഴിഞ്ഞ ദിവസം നടത്തിയ വൻ ലഹരിമരുന്നു വേട്ടയ്ക്കു പിന്നാലെ അന്വേഷണം ചലച്ചിത്ര മേഖലയിലേക്കും വ്യാപിപ്പിക്കുന്നു. ചില പ്രമുഖ സംഗീത സംവിധായകൻമാരും സിനിമാ നടൻമാരും നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയുടെ നിരീക്ഷണത്തിലാണ് എന്നാണ് വിവരം. കല്യാൺ നഗറിലെ റോയൽ സ്യൂട്ട് ഹോട്ടലിൽ നിന്ന് കഴിഞ്ഞ 21നാണ് 145 നിരോധിത എം.ഡി.എം.എ ഗുളികകളും രണ്ടര ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. തുടരന്വേഷണത്തിൽ 96 എംഡിഎംഎ ഗുളികകളും 180 എൽഎസ്ഡി സാംപും ബെംഗളൂരുവിലെതന്നെ നികുഹോംസിൽനിന്നു പിടിച്ചെടുത്തുവെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഡപ്യൂട്ടിഡയറക്ടർ (ഓപ്പറേഷൻസ്) കെ.പി.എസ്. മൽഹോതവാർത്താക്കുറിപ്പിൽ അറിയിച്ചു.…
Read Moreനമ്മ മെട്രോയിൽ ഇനി ഹിന്ദി വേണ്ട!
ബെംഗളൂരു : നമ്മ മെട്രോയിൽ ഹിന്ദി ഭാഷയിലുള്ള ദിശാ സൂചികകൾ എടുത്തു കളയണം എന്നാവശ്യപ്പെട്ട് കന്നഡ ഡവലപ്പ്മെൻ്റ് അതോറിറ്റിയുടെ ചെയർമാൻ ടി.നാഗഭരണ ബി.എം.ആർ.സി.എല്ലിനോട് ആവശ്യപ്പെട്ടു. മെട്രോ സറ്റേഷനിലും ട്രെയിനിലും ഹിന്ദി വാക്കുകൾ പാടില്ല, കന്നഡയിലും ഇംഗ്ലീഷിലും മാത്രമേ ബോർഡുകൾ പാടുള്ളൂ എന്ന് നാഗഭരണ മെട്രോ അധികൃതരുമായി നടന്ന മീറ്റിംഗിൽ ആവശ്യപ്പെട്ടു. നഗരത്തിൽ മെട്രോ സർവ്വീസ് ആരംഭിച്ചത് മുതൽ വിവിധ കന്നഡ അനുകൂല സംഘടനകൾ ഹിന്ദി ബോർഡുകൾ എടുത്തു മാറ്റണം എന്ന ആവശ്യവുമായി പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു. Bengaluru Metro Rail Corporation should remove Hindi…
Read Moreഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ! കര്‍ണാടകയിലെ പ്രതിദിന കോവിഡ് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം..
ബെംഗളൂരു : ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 9386 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് കോവിഡ് മരണം :141 ആകെ കോവിഡ് മരണം : 5232 ഇന്നത്തെ കേസുകള്‍ : 9386 ആകെ പോസിറ്റീവ് കേസുകള്‍ : 309792 ആകെ ആക്റ്റീവ് കേസുകള്‍ : 84987 ഇന്ന് ഡിസ്ചാര്‍ജ് : 7866 ആകെ ഡിസ്ചാര്‍ജ് : 219554 തീവ്ര പരിചരണ വിഭാഗത്തില്‍ : 747 ഇന്നത്തെ ടെസ്റ്റ് -ആന്റിജെന്‍ -29004…
Read More