അയൽവാസിയായ യുവതിയെ പീഡിപ്പിക്കാൻ ഭർത്താവിന് കൂട്ടുനിന്ന ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബെംഗളൂരു: പീഡനക്കേസിൽ ഭർത്താവിനൊപ്പം പിടിയിലായ നാല്പതുകാരി പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. രക്തസമ്മർദം കുറയ്ക്കാനുള്ള ഗുളികകൾ ഇവർ അമിതമായ അളവിൽ കഴിക്കുകയായിരുന്നു.

ഹൊമ്പെഗൗഡ നഗർ സ്വദേശിനി കാമാക്ഷിയാണ് സിദ്ധാപുര പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പോലീസുകാർ ഉടൻ കാമാക്ഷിയെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവർ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. അയൽവാസിയായ 24 -കാരിയെ പീഡിപ്പിക്കാൻ ഭർത്താവിന് കൂട്ടുനിന്നെന്നതാണ് ഇവർക്കെതിരേ ചുമത്തിയ കുറ്റം.

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

കാമാക്ഷിയുടെ ഭർത്താവ് കുമാറും സ്റ്റേഷനിലുണ്ടായിരുന്നു. കുമാർ പീഡിപ്പിക്കുകയും പഴ്സിലുണ്ടായിരുന്ന പണം കവരുകയും ചെയ്തായി തിങ്കളാഴ്ചയാണ് അയൽവാസിയായ യുവതി പോലീസിൽ പരാതി നൽകിയത്.

ഭർത്താവ് പീഡിപ്പിച്ചത് പുറത്തു പറഞ്ഞതിനെത്തുടർന്ന് കാമാക്ഷി യുവതിയെ ആക്രമിച്ചതായും പരാതിയിൽ പറയുന്നു. തൊട്ടടുത്ത ദിവസംതന്നെ ഇരുവരെയും പോലീസ് പിടികൂടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts