നഗരത്തിൽ വൻ മയക്കുമരുന്നു വേട്ട; 2 മലയാളികളടക്കം 6 പേർ പിടിയിൽ; സംഘത്തിൽ 24 കാരിയായ യുവതിയും!

ബെംഗളൂരു: രണ്ടിടങ്ങളിലായി നടന്ന ലഹരിമരുന്ന് വേട്ടയിൽ 2 മലയാളികൾ ഉൾപ്പെടെ 6 പേർ പിടിയിലായി.

കൊച്ചി സ്വദേശി മുഹമ്മദ് അനൂപ് (39), പാല അരുതക്കാട് സ്വദേശി റിജേഷ്
രവീന്ദ്രൻ (37), ബെംഗളൂരു സ്വദേശിനി ഡി. അനിഘ (24) എന്നിവരാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) പിടിയിലായത്.


സിനിമാ മേഖലയിൽ നിന്നുള്ളവർക്ക്
വിതരണം ചെയ്യാനെത്തിച്ച ലഹരിമരുന്നുമായാണ് മലയാളി സംഘം പിടിയിലായത്.

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

അനിഘയുടെ നേതൃത്വത്തിലാണ് ആവശ്യക്കാർക്ക് മരുന്ന് എത്തിച്ച് നൽകിയിരുന്നത്.

ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചാണ് സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവർക്കായി ഇവർ കൂടുതൽ ഇടപാടുകൾ നടത്തിയിരുന്നത്.

സ്കൂൾ, കോളജ് വിദ്യാർഥികൾക്കും ലഹരിമരുന്ന് എത്തിച്ചിരുന്നു.

  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍

മറ്റൊരു കേസിൽ 3 കന്നഡ യുവാക്കൾ 204 കിലോ ലഹരിമരുന്നുമായാണ് സെൻട്രൽ ക്രെംബ്രാഞ്ചിന്റെ പിടിയിലായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
[masterslider id="10"]

Related posts