ബെംഗളൂരു കലാപം;17 എസ്.ഡി.പി.ഐ.പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

ബെംഗളൂരു :ഇക്കഴിഞ്ഞ ഓഗസ്റ്റ് 11ന് ഡിജെ ഹള്ളി, കെജി ഹള്ളി പോലീസ് സ്റ്റേഷൻ പരിധികളിൽ ആയി നടന്ന കലാപത്തിൽ ഉൾപ്പെട്ട 17 എസ്.ഡി.പി.ഐ. പ്രവർത്തകരാണ് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് അറസ്റ്റിലായിരിക്കുന്നത്. കലാപത്തിനിടയിൽ കോണ്‍ഗ്രസ്‌ എംഎൽഎ യുടെ വീട് തീവെച്ച് നശിപ്പിക്കുകയും നിരവധി വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു. എസ്.ഡി.പി.ഐ. ബെംഗളൂരു ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഷെരീഫ് കെ ജി ഹള്ളി വാർഡ് പ്രസിഡന്റ് ഇമ്രാൻ അഹമ്മദ് തുടങ്ങിയവരാണ് പൊലീസ് വെടിവെപ്പിൽ കലാശിച്ച കലാപത്തിന് ഗൂഢാലോചന നടത്തിയതെന്നും നേതൃത്വം നൽകിയതെന്നും എൻഐഎ അറിയിക്കുന്നു. കലാപത്തിന് ആഹ്വാനവും നേതൃത്വവും…

Read More

പ്രശസ്ത നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു.

തിരുവനന്തപുരം: പ്രമുഖ നടന്‍ അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു. 48 വയസായിരുന്നു. ഷൂട്ടിങിനിടെ സുഹൃത്തുക്കള്‍ ഒപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. തൊടുപുഴ മലങ്കര ജലാശയത്തിലാണ് മുങ്ങി മരിച്ചത്. കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളാണ് സമീപകാല ഹിറ്റുകള്‍. പാവം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാവാട, തെളിവ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു ഈ സമയം കയത്തില്‍പ്പെടുകയായിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിക്കുമ്ബോള്‍ തന്നെ മരണപ്പെട്ടിരുന്നുവെന്നാണ് വിവരം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

Read More

“കോവിഡ് 19 ന് നടുവിലെ പ്രതീക്ഷ”: ഒരു വേറിട്ട സന്ദേശവുമായി ക്രിസ്തുമസ് ആഘോഷം.

ബെംഗളൂരു: മഹാമാരി സമ്മാനിച്ച ആശങ്കകൾക്കും അസ്വസ്ഥതകൾക്കും നടുവിൽ ക്രിസ്തുമസ് സന്ദേശത്തിന് ആവേശം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഒരു പുതിയ സന്ദേശവുമായി ഒരു പള്ളിയുടെ യുവജനവിഭാഗം. കോവിഡ് 19 നുള്ളിലെ പ്രതീക്ഷ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഇവർ പുൽക്കൂട് നിർമ്മിച്ചിരിക്കുന്നത്. ബെംഗളൂരു ഈസ്റ്റ് മാർത്തോമാ യുവജന സഖ്യത്തിന്റെ സന്നദ്ധ പ്രവർത്തകരാണ് ആനുകാലിക പ്രാധാന്യമുള്ള ക്രിസ്മസ് സന്ദേശവുമായി ശ്രദ്ധ ആകർഷിച്ചതും കയ്യടി നേടിയതും. ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷവും ഈ സന്ദേശവും മഹാമാരി വരുതിയിലാക്കാൻ അനസ്യൂതം പ്രവർത്തിച്ചുവരുന്ന ആശുപത്രികളിലെയും പോലീസ് സ്റ്റേഷനുകളിലെയും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലെയും എല്ലാ മുൻനിര…

Read More

ബൊമ്മനഹള്ളിയിൽ മലയാളി വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ; മലയാളി പിടിയിൽ.

ബെംഗളൂരു : മകൻ നാട്ടിൽ പോയ സമയത്ത് വാടകക്കാർ എന്നാ വ്യാജേന വീട്ടിലെത്തി മലയാളി വീട്ടമ്മയെ തലക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിൽ 2 പേർ പിടിയിലായതായി സൂചന. http://88t.8a2.myftpupload.com/archives/60461 മലയാളിയായ അൻസാർ ആണ് ഇതിൽ ഒരാൾ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. കോടി ചിക്കനനളളി മുനീശ്വര ലേ ഔട്ടിൽ താമസിച്ചിരുന്ന നെയ്യാറ്റിൻ കര സ്വദേശിനി നിർമ്മല മേരി (65) യെ ഡിസംബർ 3 നാണ് വീട്ടിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ആഭരണങ്ങളും അവരുടെ കടയിലെ പണവും നഷ്ട്ടപ്പെട്ടിട്ടുണ്ട്.

Read More

വരാൻ പോകുന്നത് മരം കോച്ചുന്ന തണുപ്പ് …. കാലാവസ്ഥാ പ്രവചനം.

ബെംഗളൂരു : നഗരത്തിൽ മരം കോച്ചുന്ന തണുപ്പിൽ പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയിൽ ആണ് ഇപ്പോൾ തന്നെ പല ദിവസങ്ങളും. എന്നാൽ ഇവിടെയൊന്നും നിൽക്കില്ല എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. നഗരത്തിലെ തണുപ്പ് 10 ഡിഗ്രി വരെ താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സി.എസ്.പാട്ടീൽ അറിയിച്ചു. ബുധനാഴ്ച പുലർച്ചെ എച്ച് എ എൽ വിമാനത്താവളത്തിൽ 12.3 ഡിഗ്രിയും ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ താപനില 12.6 ഡിഗ്രിയുമായി കുറഞ്ഞിരുന്നു. വടക്കൻ കർണാടകയിലെ ബീദറിൽ 5.6 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറഞ്ഞിരുന്നു. റായ്ച്ചൂർ, ബാഗൽ കോട്ട്…

Read More

കര്‍ണാടകയില്‍ ഇന്ന് ഒരു കോവിഡ് മരണം മാത്രം;1143 പുതിയ രോഗികള്‍;1268 പേര്‍ക്ക് ഡിസ്ചാര്‍ജ്;നഗര ജില്ലയില്‍ 01 മരണം;642 പുതിയ രോഗികള്‍; 798 പേർക്ക് ഡിസ്ചാര്‍ജ്.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1143 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1268 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.15%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1268 ആകെ ഡിസ്ചാര്‍ജ് : 887815 ഇന്നത്തെ കേസുകള്‍ : 1143 ആകെ ആക്റ്റീവ് കേസുകള്‍ : 13610 ഇന്ന് കോവിഡ് മരണം : 1 ആകെ കോവിഡ് മരണം : 12039 ആകെ പോസിറ്റീവ് കേസുകള്‍ : 913483 തീവ്ര പരിചരണ…

Read More

രാത്രികാല നിരോധനാജ്ഞ പിൻവലിച്ചു.

ബെംഗളൂരു: ഇന്നലെ പ്രഖ്യാപിച്ച രാത്രി കാല കർഫ്യൂ ഉത്തരവ് പിൻവലിച്ച് കർണാടക സർക്കാർ. രാത്രി കാല നിരോധനാജ്ഞ നടപ്പാക്കില്ലെന്ന് ചൊവ്വാഴ്ച അറിയിച്ച മുഖ്യമന്ത്രി ബുധനാഴ്ച രാവിലെയോടെ തീരുമാനങ്ങളിൽ മാറ്റം വരുത്തുകയായിരുന്നു. ബുധനാഴ്ച രാത്രി മുതൽ ആണ് കർഫ്യൂ എന്ന് ആദ്യ വാർത്തകൾ ഉണ്ടായിരുന്നു എങ്കിലും ഉത്തരവിൽ അത് ഇന്നു മുതൽ എന്നാണ് കൊടുത്തിരിക്കുന്നത്. രാത്രി 10- രാവിലെ 6 എന്ന സമയക്രമം പിന്നീട് രാത്രി 11- രാവിലെ 5 എന്നുമാക്കി. എന്നാൽ സാങ്കേതിക ഉപദേശക സമിതിയുടെ നിർദ്ദേശം പ്രകാരം മുൻപ് പ്രഖ്യാപിച്ച രാത്രി കാല…

Read More

മഹാമാരിയുടെ ജനിതകമാറ്റം: സ്കൂളുകൾ തുറക്കാൻ ഉള്ള ഉത്തരവ് പുനഃപരിശോധനയ്ക്ക് സർക്കാർ.

ബെംഗളൂരു: ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ അതിതീവ്ര വ്യാപന ശേഷി പരിഗണിച്ച് ജനുവരി 4 മുതൽ മുതിർന്ന ക്ലാസുകളിലേക്കുള്ള പഠനത്തിനായി പൂർണ്ണമായും തുറന്നു പ്രവർത്തിക്കാൻ സ്കൂളുകളെയും കോളേജുകളെയും അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുനഃപരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി കെ സുധാകർ. പത്തിലും 12 ലും പഠിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ക്ലാസുകളും കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ക്ലാസുകളാണ് കോവിഡ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നടത്താൻ മുൻ ഉത്തരവ് പ്രകാരം അനുവാദം നൽകിയിരുന്നത്. ഡിസംബർ അവസാനം വരെ ഈ ഉത്തരവ് പ്രാബല്യത്തിൽ ഉണ്ടാകുമെന്നും, പുതിയതായി രൂപപ്പെട്ടുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ ഉണ്ടാകേണ്ടത് ഉണ്ടോ എന്ന്…

Read More

പോലീസ് ഐ ജി യുടെ പേരിലും ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് ശ്രമം

CYBER ONLINE CRIME

ബെംഗളൂരു: കർണാടക പോലീസ് ഇൻസ്പെക്ടർ ജനറൽ രൂപയുടെ പേരിലുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പാണ് പുറത്തു വന്നിരിക്കുന്നത്. ഐജി തന്നെയാണ് വിവരം സൈബർ ക്രൈം വിഭാഗത്തിനെ മേൽ നടപടികൾക്കായി അറിയിച്ചത്. ഐ ജി യുടെ ഫോട്ടോ പതിപ്പിച്ച ഫേസ്ബുക്കിലൂടെയാണ് തട്ടിപ്പിന് ശ്രമിച്ചത്. ‘സംഘലീന ശർമ ചൗധരി’ എന്ന പേരിൽ നിർമ്മിച്ച ഫേസ്ബുക്ക് പേജിലൂടെ താൻ ഒരു സർക്കാർ ഉദ്യോഗസ്ഥ ആണെന്നും പാവങ്ങൾക്ക് സഹായം നൽകുന്നതിനായി പണം സംഘടിപ്പിച്ചു വരികയാണെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ഇത് ശ്രദ്ധയിൽപ്പെട്ട ഐ ജിയുടെ തന്നെ ചില സുഹൃത്തുക്കൾ ഐജിയെ തന്നെ വിവരമറിയിക്കുകയും ബന്ധപ്പെട്ട…

Read More

വാഹനങ്ങൾ വാടകയ്ക്കെടുത്ത് വിൽപ്പന നടത്തിയ അഞ്ചുപേർ പിടിയിൽ.

ബെംഗളൂരു: വാഹനങ്ങൾ വാടകയ്ക്കെടുത്ത് രജിസ്ട്രേഷൻ നമ്പറുകളും രേഖകളും മാറ്റി നിർമിച്ച ആവശ്യക്കാർക്ക് വിൽക്കുന്ന അഞ്ചംഗസംഘം കഴിഞ്ഞദിവസം യശ്വന്തപുര പോലീസിന്റെപിടിയിലായി. ബേളഗാവി സ്വദേശികളായ ആരിഫ് 26, കൗസ്തുഭ 32, സൈദ് ആർമൻ 23, സുലൈമാൻ പാഷ 23, ചന്ദ്ര ലേയൗട്ട് നിവാസിയായ തൗസീഫ് 26 എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് പോലീസ് ഒരു ആഡംബര കാറും 13 ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ബേളഗാവിയിൽ നിന്നും ബാംഗ്ലൂരിലേക്ക് യാത്ര ചെയ്യവേ ഗിരീഷ് എന്ന വ്യക്തി ആരിഫ് നെയും കൗസ്തുഭന്നെയും യാത്രയ്ക്കിടയിൽ പരിചയപ്പെടാനിടയായി. ഉപയോഗിച്ച് വാഹനങ്ങൾ മറിച്ചു നിൽക്കുന്നവരാണ്…

Read More
Click Here to Follow Us