സ്വന്തമായി പാർക്കിംഗ് സൗകര്യമില്ലെങ്കിൽ പുതിയതായി ഇനി വാഹനം വാങ്ങാൻ കഴിയില്ല.

ബെംഗളൂരു : പാർക്കിംഗ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കടുത്ത നടപടിയുമായി സർക്കാർ. നഗരത്തിൽ സ്വന്തമായി പാർക്കിംഗ് സൗകര്യമില്ലാത്തവർ വാഹനം വാങ്ങേണ്ടതില്ലെന്ന് സർക്കാർ. പാർക്കിംഗ് സൗകര്യമുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകൾ സമർപ്പിക്കുന്നവർക്ക് മാത്രമേ വാഹനം വാങ്ങാൻ കഴിയുകയുള്ളൂ. റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു മൂലം യാത്രക്കാർക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളും ഗതാഗതക്കുരുക്കുകളും നിരവധിയാണ്. ഇത് ഒഴിവാക്കുന്നതിനായാണ് പുതിയ തീരുമാനവുമായി സർക്കാർ മുന്നോട്ട് വന്നത്. പച്ചക്കറി പലചരക്കു വാഹനങ്ങളുമായി നഗരത്തിന് പുറത്തു നിന്നെത്തുന്നവർ ട്രക്കുകളും ലോറികളും പൊതു നിരത്തിൽ നിർത്തിയിടാൻ പാടില്ല. മാർക്കറ്റുകളും അവയുടെ ഗോഡൗണുകളും നഗര പ്രാന്തപ്രദേശങ്ങളിലേക്ക് മാറ്റണം എന്നും നിർദ്ദേശമുണ്ട്.

Read More

വീട്ടിൽ പാർക്കിങ് സൗകര്യം ഇല്ലാത്തവർക്ക് പുതിയ വാഹനം വാങ്ങുന്നതിന് വിലക്ക്!

ബെംഗളൂരു: ഇനിമുതൽ നഗരത്തിൽ പുതിയ വാഹനം വാങ്ങുന്നതിന് വീട്ടിൽ വാഹനം നിർത്താനുള്ള സൗകര്യം വേണമെന്ന് നിർദ്ദേശം. പാർക്കിങ് സൗകര്യം ഇല്ലാത്തവർക്ക് പുതിയ വാഹനം വാങ്ങുന്നതിന് വിലക്കേർപ്പെടുത്തുന്നതുൾപ്പെടെയുള്ള നിർദേശങ്ങളുമായി ബെംഗളൂരുവിന് പ്രത്യേക പാർക്കിങ് നയം വരുന്നു. മുൻപ് അർബൻ ലാൻഡ് ട്രാൻസ്പോർട്ട് ഡയറക്ടറേറ്റ് തയ്യാറാക്കിയ കരട് പാർക്കിങ് നയത്തിൽ ആവശ്യമായ മാറ്റങ്ങൾവരുത്തി മന്ത്രിസഭയുടെ അനുമതിക്ക് സമർപ്പിക്കാൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ചീഫ് സെക്രട്ടറി ടി.എം. വിജയ് ഭാസ്കറിന് നിർദേശം നൽകി. ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരും കോർപ്പറേഷൻ, ബി.ഡി.എ. ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽചേർന്ന യോഗം പാർക്കിങ് നയത്തിന്റെ കരട്‌രേഖ കഴിഞ്ഞദിവസം ചർച്ചചെയ്തിരുന്നു.…

Read More

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോൽസവം ഫെബ്രുവരിയിൽ…

ബെംഗളൂരു :രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി അവസാനം നടത്തുന്നതിന് മുഖ്യമന്ത്രിയെഡിയൂരപ്പയുടെ അനുമതി ലഭിച്ചു. കോവിഡിനെ തുടർന്ന് ആശയക്കുഴപ്പം നിലനിന്നിരുന്ന സാഹചര്യത്തിൽ കർണാടക ചലനച്ചിതഅക്കാദമി ചെയർമാൻ സുനീൽപുരാനികുമായി നടത്തിയ ചർച്ചയിലാണ് അനുമതി. രാജാജിനഗർ ഓറിയോൺ മാളിലെ പിവിആർ സിനിമാസ് മുഖ്യവേദിയായ മേളയിൽ 45 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുമെന്നു പുരാനിക് അറിയിച്ചു.

Read More

6.36 കിലോ കഞ്ചാവുമായി മലയാളികളടക്കം നാലുപേർ പിടിയിൽ

ബെംഗളൂരു: രണ്ട് കാറുകളിയായി കടത്തിയ 6.36 കിലോ കഞ്ചാവുമായി മലയാളികളടക്കം നാലുപേർ പിടിയിൽ. സംസ്ഥാനത്ത് പുത്തൂരിലാണ് ഇവർ പൊലീസ് പിടിയിലായത്. കാസർകോട് പൈവളിഗെയിലെ മുഹമ്മദ് അർഷാദ്(26), മംഗൽപ്പാടിയിലെ റിയാസ്(27), ദക്ഷിണകന്നഡ പുത്തൂർ കബകയിലെ അബ്ദുൽജാബിർ(23),ബണ്ണൂരിലെ അബ്ദുൽ നസീർ(37) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കടത്താനുപയോഗിച്ച രണ്ട് കാറുകളും അഞ്ച് മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പുത്തൂർ, സുള്ള്യ മേഖലയിൽ 1.25 ലക്ഷത്തോളം രൂപ വിലമതിക്കുന്ന കഞ്ചാവ് വിൽപ്പനക്കുകൊണ്ടുപോകുമ്പോഴാണ് സംഘം പിടിയിലായത് എന്ന് പോലീസ് പറഞ്ഞു.

Read More

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.35%;ഇന്ന് 1440 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു;983 പേര്‍ക്ക് ഡിസ്ചാര്‍ജ്.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1440 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 983 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.35%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 983 ആകെ ഡിസ്ചാര്‍ജ് : 851690 ഇന്നത്തെ കേസുകള്‍ : 1440 ആകെ ആക്റ്റീവ് കേസുകള്‍ : 24150 ഇന്ന് കോവിഡ് മരണം : 16 ആകെ കോവിഡ് മരണം : 11808 ആകെ പോസിറ്റീവ് കേസുകള്‍ : 887667 തീവ്ര പരിചരണ വിഭാഗത്തില്‍…

Read More

മുൻമന്ത്രിയെ തട്ടിക്കൊണ്ടുപോയി 48 ലക്ഷം രൂപ കവർന്നു!!

ബെംഗളൂരു: തന്നെയും ഡ്രൈവറെയും കഴിഞ്ഞയാഴ്ച ഒരുസംഘം തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കര്‍ണാടക മുന്‍മന്ത്രി വര്‍ത്തുര്‍ പ്രകാശ് രംഗത്ത്. ആഭ്യന്തരമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് പ്രകാശ് ഇക്കാര്യം പറഞ്ഞത്. ഈ സാഹചര്യത്തില്‍ തനിക്കും കുടുംബത്തിനും പൊലീസ് സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പ്രകാശ് പറഞ്ഞു. നവംബര്‍ 25നാണ് തന്നെയും തന്റെ ഡ്രൈവറെയും അക്രമിസംഘം തട്ടിക്കൊണ്ടുപോയത്. ഈ സാഹചര്യത്തില്‍ തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം നല്‍കണമെന്ന് പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയതായും എട്ടംഗസംഘമാണ് തന്നെയും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. ഭീഷണിപ്പെടുത്തി 48 ലക്ഷം രൂപ തട്ടിയെടുത്ത…

Read More

നവജാത ശിശുവിനെ വിറ്റ കേസിലെ ഡോക്ടറെയും രണ്ട് നഴ്‌സമാരെയും പൊലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: അവിവാഹിതയായ അമ്മയെ ഭീഷണിപ്പെടുത്തി നവജാതു ശിശുവിനെ വിറ്റ കേസില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെയും രണ്ട് നഴ്‌സമാരെയും പൊലീസ് അറസ്റ്റ് ചെയ്തു. 55,000 രൂപയ്ക്കായിരുന്നു വില്‍പ്പന. ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ വാങ്ങിയ സ്ത്രീയെയും അന്വേഷണസംഘം തിരിച്ചറിഞ്ഞു. ഡോക്ടര്‍ ബാലകൃഷ്ണയാണ് കുഞ്ഞിനെ വില്‍പ്പന നടത്തിയ ഡോക്ടറെന്ന് പൊലീസ് പറഞ്ഞു. മാര്‍ച്ച് 14നാണ് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കല്‍പ്പനയെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്. അവിടെ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോകുകയായിരുന്നു. കല്‍പ്പന അവിവാഹിതയായിരുന്നു. ഇക്കാരണം പറഞ്ഞ്…

Read More

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മലയാളി യുവതിയിൽനിന്ന് ലക്ഷങ്ങൾ തട്ടി

ബെംഗളൂരു: നഗരത്തിൽ മലയാളി യുവതിക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത്  ലക്ഷങ്ങൾ തട്ടിയതായി പരാതി. ഫെയ്‌സ്ബുക്ക് വഴിയുള്ള പരസ്യം കണ്ട് യുവതി ഫോണിൽ ബന്ധപ്പെട്ടപ്പോൾ യു.കെ.യിലുള്ള ഡോക്ടറാണെന്ന് പറഞ്ഞ് ഒരാൾ പരിചയപ്പെട്ടു. മികച്ചജോലി ലഭ്യമാക്കുമെന്നും അതിനു മുമ്പായി കോഴ്‌സ് പൂർത്തിയാക്കണമെന്നും അറിയിച്ചു. ഇതിനായി പഠനസാമഗ്രികൾ അയച്ചുതരാമെന്നും പറഞ്ഞു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ യുവതിയുടെ പേരിൽ പാഴ്‌സൽ വന്നിട്ടുണ്ടെന്നും വിട്ടുകിട്ടണമെങ്കിൽ പണം അടയ്ക്കണമെന്നും അറിയിച്ചു. ഇതേത്തുടർന്ന് പലതവണകളായി ഏഴുലക്ഷത്തോളംരൂപ യുവതി അയച്ചുകൊടുത്തു. ഈ പണം തിരിച്ചു തരുന്നതാണെന്നാണ് അറിയിച്ചിരുന്നത്. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ല. ഇതേത്തുടർന്ന്…

Read More

ഡിസംബര്‍ അഞ്ചിന് ദേശവ്യാപക കർഷക പ്രക്ഷോഭം

ന്യൂഡൽഹി: കര്‍ഷക സംഘടനയായ ക്രാന്തികാരി കിസാന്‍ യൂണിയന്‍ കാര്‍ഷിക നിമയങ്ങള്‍ക്ക് എതിരെയുള്ള പ്രക്ഷോഭം രാജ്യവ്യാപകമാക്കാന്‍ ആഹ്വാനം ചെയ്തു. കേന്ദ്ര കൃഷിമന്ത്രിയുമായി കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതിഷേധം വ്യാപിപ്പിക്കാന്‍ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡിസംബര്‍ അഞ്ചിന് ദേശവ്യാപക പ്രക്ഷോഭ ദിനം ആചരിക്കും. രാജ്യമെമ്പാടും കോലം കത്തിച്ച് പ്രതിഷേധിക്കണമെന്ന് ക്രാന്തികാരി കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ദര്‍ശന്‍ പാല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആഹ്വാനം ചെയ്തു. എന്നാല്‍ കര്‍ഷകരുമയി നാളെയും ചര്‍ച്ച നടത്തുമെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. വിഷയങ്ങള്‍ പരിഹരിക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.…

Read More

ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുന്നത് വ്യക്തിയുടെ മൗലിക അവകാശം: കർണാടക ഹൈക്കോടതി.

ബെംഗളൂരു. പ്രായപൂർത്തിയായ ഏതൊരു വ്യക്തിക്കും തന്റെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും അത് ആ വ്യക്തിയുടെ മൗലികാവകാശം ആണെന്നും കർണാടക ഹൈക്കോടതി. ഒരു വ്യക്തി തന്റെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ മറ്റൊരാൾക്കും ഇടപെടാനാകില്ലെന്ന് കഴിഞ്ഞദിവസം അലഹബാദ് ഹൈക്കോടതിയും അഭിപ്രായപ്പെട്ടിരുന്നു. ബെംഗളൂരു നിവാസിയും സോഫ്റ്റ്‌വെയർ എൻജിനീയറുമായ വാജിദ് ഖാൻ സമർപ്പിച്ച ഹേബിയസ് കോർപ്പസ് പെറ്റീഷൻ പരിഗണിക്കവേയാണ് ജസ്റ്റിസ് എസ് സുജാതയും ജസ്റ്റിസ് സച്ചിൻ ശങ്കർ മാഗഡും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു വ്യക്തിക്ക് തന്റെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന…

Read More
Click Here to Follow Us