ബെംഗളൂരു : 2018ൽ ആണ് സംഭവം ബെളളാരിയിലെ ഹൂവിനഹദഗലി മൈലാർലിംഗേശ്വര ക്ഷേത്രത്തിൽ ദർശനം നടത്താൻ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന സി.കെ.ശിവകുമാർ എത്തി. ഹെലികോപ്റ്ററിൽ പറന്നെത്തുകയായിരുന്നു.പതിനായിരക്കണക്കിന് ജനങ്ങൾ കാൽനടയായി എത്തുന്ന ക്ഷേത്രത്തിന് മുകളിലൂടെയാണ് ശിവകുമാർ പറന്നത്. ഇ.ഡി, സി.ബി.ഐ അന്വേഷണങ്ങളും തുടർച്ചയായി തെരഞ്ഞെടുപ്പ് പരാജയങ്ങളുമായപ്പോൾ അനർത്ഥങ്ങൾ തുടരുന്നതിന് പ്രായശ്ചിത്തം ചെയ്യണമെന്ന് പാർട്ടി പ്രവർത്തകർ വിശ്വസിക്കുന്നതായി ശിവകുമാർ. അതിൽ ഒരാൾ സംഭാവന നൽകിയ വെളളിയിൽ തീർത്ത ഹെലികോപ്റ്റർ ആണ് ക്ഷേത്രത്തിൽ നടക്കുവക്കുകയായിരുന്നു.
Read MoreMonth: December 2020
വിമാനത്താവളത്തിലേക്ക് പുതിയ ഹെലി ടാക്സി സർവ്വീസ്…
ബെംഗളൂരു: വിമാനത്താവളത്തിലേക്ക് എത്തിച്ചേരാൻ ഇനി ആകാശമാർഗവും. സ്വകാര്യ ഹെലി ടാക്സി കമ്പനിയായ ബ്ലേഡ് ബെംഗളൂരു ആണ് വിമാന യാത്രക്കാർക്ക് ഏറെ ആഹ്ലാദവും ആശ്വാസവും പകരുന്ന ഈ പുതിയ സംരംഭവുമായി വന്നിരിക്കുന്നത്. വിമാനത്താവളത്തേയും എച്ച്.എ.എൽ.വിമാനത്താവളത്തേയും ഇലക്ട്രോണിക് സിറ്റിയേയും ബന്ധിപ്പിച്ച് കൊണ്ടാണ് ഹെലി സർവീസ് തുടങ്ങുന്നത്. എച്ച്.എ.എൽ. വിമാനത്താവളത്തിലും ഇലക്ട്രോണിക് സിറ്റിയിലും ഇതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി വരുന്നു. ഫെബ്രുവരിയിൽ സർവീസ് തുടങ്ങും എന്ന് അറിയുന്നു. നിലവിൽ ഒന്നര മണിക്കൂറോളം യാത്ര ചെയ്താണ് നഗരത്തിൽ നിന്നും യാത്രക്കാർ വിമാനത്താവളത്തിൽ എത്തിചേർന്നിരുന്നത്. ഇലക്ട്രോണിക് സിറ്റിയിൽ നിന്നുമുള്ള പ്രത്യേകിച്ച് ഐ.ടി.മേഖലയിലുള്ള…
Read Moreഐഫോൺ നിർമാണ ഫാക്ടറി തകർത്ത സംഭവം;മാപ്പ് ചോദിച്ച് കമ്പനി; മുതിർന്ന ഉദ്യോഗസ്ഥനെ പുറത്താക്കി.
ബെംഗളൂരു: ഐ ഫോണ്‍ നിര്‍മ്മാതാക്കളായ വിസ്ട്രണ്‍ കോര്‍പ്പറേഷന്‍ വൈസ് പ്രസിഡന്റിനെ പുറത്താക്കി. കഴിഞ്ഞ ആഴ്ച ഫാക്ടറിയില്‍ ശമ്പളത്തെച്ചൊല്ലി തൊഴിലാളികള്‍ പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്നാണ് നടപടി. ചില തൊഴിലാളികള്‍ കൃത്യമായി ശമ്പളം നല്‍കിയില്ലെന്നും അതില്‍ ക്ഷമ ചോദിക്കുന്നുവെന്നും കമ്പനി അറിയിച്ചു. ‘സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ചില തൊഴിലാളികള്‍ക്ക് കൃത്യമായ ശമ്പളം സമയത്ത് ലഭിച്ചില്ലെന്ന് സംഭവത്തിന് ശേഷം മനസ്സിലായി. തൊഴിലാളികള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നു. എല്ലാ തൊഴിലാളികളോടും മാപ്പ് ചോദിക്കുന്നു’-കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ശമ്പള പ്രശ്‌നം പരിഹരിക്കാന്‍ പുതിയ സംവിധാനമേര്‍പ്പെടുത്തുമെന്നും കമ്പനി അധികൃതര്‍ ഉറപ്പ് നല്‍കി. അച്ചടക്ക നടപടിയുടെ കമ്പനിയുടെ ഇന്ത്യയിലെ…
Read Moreകോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനമായി കുറഞ്ഞു;ആകെ മരണം 12000 ന് മുകളിൽ…
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1152 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2147 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.0%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2147 ആകെ ഡിസ്ചാര്‍ജ് : 881882 ഇന്നത്തെ കേസുകള്‍ : 1152 ആകെ ആക്റ്റീവ് കേസുകള്‍ : 14370 ഇന്ന് കോവിഡ് മരണം : 15 ആകെ കോവിഡ് മരണം : 12004 ആകെ പോസിറ്റീവ് കേസുകള്‍ : 908275 തീവ്ര പരിചരണ…
Read Moreക്ലാസുകൾ ജനുവരി ഒന്നു മുതൽ ആരംഭിക്കും;കൂടുതൽ വിവരങ്ങൾ…
ബെംഗളൂരു : പത്താം ക്ലാസു മുതൽ 12 ക്ലാസുവരെയുള്ള കുട്ടികൾക്ക് ക്ലാസുകൾ ജനുവരി ഒന്നു മുതൽ ആരംഭിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എസ്.സുരേഷ് കുമാർ അറിയിച്ചു. വിദ്യാർത്ഥികൾ അവരുടെ രക്ഷിതാക്കളിൽ നിന്ന് വാങ്ങിയ അനുമതിപത്രവും ഹാജരാക്കേണ്ടതുണ്ട്. 6 ക്ലാസ് മുതൽ 9 ക്ലാസുവരെ ഉള്ള കുട്ടികൾക്കായുള്ള വിദ്യാഗമ പദ്ധതിയും ജനുവരി ഒന്നു മുതൽ പുന:രാരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പൊതു പരീക്ഷ ഉളളതിനാൽ 10-12 ക്ലാസ് വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാം അനുമതി നൽകാമെന്ന് സാങ്കേതിക ഉപദേശക സമിതി അറിയിച്ചതായി ആരോഗ്യ മന്ത്രി ഡോ: കെ.സുധാകർ അറിയിച്ചു.…
Read Moreതൊഴിലാളികള്‍ക്ക് ശമ്പളം കൊടുത്തില്ലന്ന് വിസ്‌ട്രോണ്‍ സമ്മതിച്ചു; കര്‍ശന നടപടിയുമായി ആപ്പിള്‍
ബെംഗളൂരു: തൊഴിലാളികള്‍ക്ക് ശമ്പളം കൊടുത്തില്ലന്ന് വിസ്‌ട്രോണ്‍ സമ്മതിച്ചു; കര്‍ശന നടപടിയുമായി ആപ്പിള്‍. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ആപ്പിള്‍ നിര്‍മ്മാണ ഫാക്ടറി ആക്രമിച്ച പശ്ചാത്തലത്തിലാണ് ഫാക്ടറിക്കതിരെ കര്‍ശന നടപടിയുമായി ആപ്പിള്‍ മുന്നോട്ടു വന്നത്. ആക്രമണം നടന്ന സംസ്ഥാനത്തെ വിസ്‌ട്രോണ്‍ കമ്പനി സപ്ലൈയര്‍ കോഡ് ഓഫ് കണ്ടക്ട് ലംഘിച്ചെന്നാണ് ആപ്പിള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ജോലിസമയം കൃത്യമായ രീതിയില്‍ ക്രമീകരിക്കുന്നതില്‍ വിസ്‌ട്രോണിന് വീഴ്ച പറ്റിയെന്നും ആപ്പിള്‍ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി വിസ്‌ട്രോണിന് പുതിയ നിര്‍മ്മാണ കരാറുകള്‍ നല്‍കില്ലെന്നും ആപ്പിള്‍ അറിയിച്ചു. കണ്ടെത്തിയ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം മാത്രമേ…
Read Moreകുട്ടിയെ തട്ടിക്കൊണ്ടുപോയി ഭീഷണി; മോചന ദ്രവ്യമായി ആവശ്യപ്പെട്ടത് 10 കോടി രൂപ വില വരുന്ന 60 ബിറ്റ് കോയിനുകള്‍!!
ബെംഗളൂരു: കുട്ടിയെ തട്ടിക്കൊണ്ടുപോയി ഭീഷണി; മോചന ദ്രവ്യമായി ആവശ്യപ്പെട്ടത് 10 കോടി രൂപ വില വരുന്ന 60 ബിറ്റ് കോയിനുകള്‍!! ദക്ഷിണ കന്നടയിലാണ് സംഭവം. എട്ട് വയസുള്ള കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയ ശേഷം തടങ്കലിലാക്കിയവര്‍ മോചന ദ്രവ്യമായി പത്തു കോടി രൂപ വില വരുന്ന 60 ബിറ്റ് കോയിനുകള്‍ ആവശ്യപ്പെട്ടത്. ബെല്‍ത്തങ്ങാടയില്‍നിന്നാണ്, വീടിനു സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അനുഭവ് എന്ന കുട്ടിയെ റാഞ്ചിയത്. കുട്ടിയുടെ പിതാവിന് നേരത്തെ ബിറ്റ് കോയിന്‍ ഇടപാട് ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മേഖലയിലെ പ്രധാന ബിസിനസുകാരനാണ് മുത്തച്ഛന്‍. വാട്ട്‌സ്ആപ്പ് കോളുകളിലൂടെയാണ് റാഞ്ചികള്‍ കുടുംബവുമായി ബന്ധപ്പെടുന്നത്. ഇവര്‍ നിരന്തരമായി സ്ഥലം മാറിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം.…
Read Moreപശുക്കളെ മോഷ്ടിച്ച് ഇറച്ചിക്കടയില്‍ വിറ്റ മുന്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
ബെംഗളൂരു: പശുക്കളെ മോഷ്ടിച്ച് ഇറച്ചിക്കടയില്‍ വിറ്റ മുന്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പശുക്കളെ കടത്തുകയും ഇറച്ചിക്കായി വില്‍പ്പന നടത്തുകയും ചെയ്ത അനില്‍ പ്രഭു എന്ന മുന്‍ ബഗ്റംഗ്ദള് പ്രവര്‍ത്തകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് യാസീന്‍ എന്നയാളെയും പൊലീസ് ഇതേ കേസില്‍ പിടികൂടിയിരുന്നു. ആദ്യം പിടിയിലായ യാസീന്‍ ആണ് സംഭവത്തില്‍ അനിലിന്റെ പങ്ക് വ്യക്തമാക്കിയത്. ഇരുവരും ചേര്‍ന്നാണ് പുല്‍മേടുകളില്‍ നിന്ന് പശുക്കളെ മോഷ്ടിച്ച് ഇറച്ചിക്കായി കശാപ്പുശാലകളില്‍ വില്‍പ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഉടുപ്പിയിലെ ഹുഡ്കോ കോളനി സ്വദേശിയാണ് യാസീന്‍. അനധികൃതമായി കന്നുകാലിയെ വാങ്ങിയ കച്ചവടക്കാര്‍ ഇവര്‍ക്ക് പണം…
Read Moreജനരോഷം ഫലംകണ്ടു: മാലിന്യ സംസ്കരണ ചാർജിൽ മലക്കം മറിഞ്ഞ് ബിബിഎംപി.
ബെംഗളൂരു: നഗരത്തിലെ മാലിന്യ സംസ്കരണം ഫലപ്രദമായി നടപ്പിലാക്കുന്നതിലേക്കായി വീട് ഒന്നിന് പ്രതിമാസം 200 രൂപ അധിക ചാർജ് ഈടാക്കാൻ ബിബിഎംപി തീരുമാനിച്ചിരുന്നു. ഇത് കറണ്ട് ചാർജിനൊപ്പം ബില്ലു നൽകി വീടുകളിൽനിന്ന് പിരിക്കാനായി ബസ്കോമിനെ ചുമതലപ്പെടുത്താനും തീരുമാനിച്ചിരുന്നു. ബിബിഎംപി കമ്മീഷണർ മഞ്ജുനാഥ പ്രസാദ് ഇതുസംബന്ധിച്ച് ബസ്കോം മാനേജിംഗ് ഡയറക്ടർക്കും നഗരവികസന വിഭാഗം അഡീഷണൽ ചീഫ് സെക്രട്ടറിക്കും കത്തയച്ചിരുന്നു. വിവിധ രാഷ്ട്രീയ കക്ഷികളും നഗരവാസികളും ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു. എന്നാൽ ചാർജ് ഈടാക്കാനുള്ള നടപടികൾ നിർത്തിവെച്ചു എന്നും ഇത് സംബന്ധിച്ച് പുതിയ പദ്ധതികളൊന്നും നിലവിൽ പരിഗണനയിൽ ഇല്ലെന്നും ബിബിഎംപി…
Read Moreആർ.എസ്.എസ്. പ്രവർത്തകൻ എന്ന വ്യാജേന നൂറുകണക്കിന് സ്ഥാന മോഹികളെ കബളിപ്പിച്ച 52 കാരൻ പിടിയിൽ.
ബെംഗളൂരു : നഗരത്തിലെ ഒരു വ്യവസായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബെംഗളൂരു നാഗർഭാവി നിവാസിയായ യുവരാജ് സ്വാമിയാണ് സിറ്റി ക്രൈംബ്രാഞ്ച് പോലീസിന്റെ പിടിയിലായത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ തെരച്ചിൽ നടത്തിയ സിറ്റി ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ടെത്തിയത് വൻ തട്ടിപ്പുകളുടെ രേഖകളാണ്. 26 ലക്ഷം രൂപ പണമായും ഇയാളുടെ വീട്ടിൽനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതുകൂടാതെ ഇയാളുടെ പേരിലേക്ക് പലരായി നൽകിയിട്ടുള്ള 91 കോടിയോളം രൂപയ്ക്കുള്ള ചെക്കുകളും പൊലീസിനു ലഭിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രിസഭയുമായി അടുത്ത ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ സ്ഥാന മോഹികളെ കബളിപ്പിച്ചിരുന്നത്. പാർട്ടിയിലെ ഉന്നത…
Read More