ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പ്;കോൺഗ്രസിനേക്കാൾ ഇരട്ടിയോളം സീറ്റ് നേടി ബി.ജെ.പി.മുന്നിൽ.

ബെംഗളൂരു : സംസ്ഥാനത്തെ 5728 ഗ്രാമ പഞ്ചായത്തുകളിലെക്ക് രണ്ടു ഘട്ടങ്ങളിൽ 22, 27 തീയതികളിൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വ്യക്തമായ മേൽക്കൈ.

4228 സീറ്റുകളിൽ ബി.ജെ.പി. പിന്തുണയ്ക്കുന്ന സ്ഥാനാർഥികളും 2265 സീറ്റുകളിൽ കോൺഗ്രസ് പിന്തുണയ്ക്കുന്ന സ്ഥാനാർഥികളും വിജയം നേടി. 1167 സീറ്റുകളിൽ ജെ.ഡി.എസ്. പിന്തുണയ്ക്കുന്നവരും ജയിച്ചു.

രാഷ്ട്രീയ പാർട്ടികളുടെ ചിഹനത്തിൽ അല്ല കർണാടകയിൽ ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ നടക്കുന്നത്.

  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!

അതേ സമയം രാഷ്ട്രീയ പാർട്ടികൾ സ്വതന്ത്ര ചിഹ്നത്തിൽ മൽസരിക്കുന്ന വ്യക്തികളെ പിൻതുണക്കുകയാണ് പതിവ്.

ബീദർ ജില്ലയിലൊഴികെ ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചായിരുന്നു വോട്ടെടുപ്പ്.

വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് തുടങ്ങിയത്. 226 കേന്ദ്രങ്ങളിലായിരുന്നു വോട്ടെണ്ണൽ സജ്ജീകരിച്ചത്.

മൊത്തം 82,616 സീറ്റുകളിലേക്കായിരുന്നു മത്സരം. 8074 സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

ആദ്യഘട്ടത്തിൽ 82 ശതമാനം പേരും രണ്ടാംഘട്ടത്തിൽ 80.71 ശതമാനം പേരും വോട്ടുരേഖപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈക്ക് ടാക്‌സികൾ ഇനി പഴങ്കഥ ? നിലപാട് കടുപ്പിച്ച് കർണാടക; ബെംഗളൂരുവിൽ പെട്ടെന്ന് വീണത് നൂറുകണക്കിന് വാഹനങ്ങൾ!
[masterslider id="10"]

Related posts