വോട്ടെണ്ണലിനിടെ പാക്ക് അനുകൂല മുദ്രാവാക്യം;കേസെടുത്ത് പോലീസ്.

ബെംഗളൂരു : ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിനിടയിൽ പാക്ക് അനുകൂല മുദ്രാവാക്യം വിളിച്ചതായി പുറത്ത് വന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ഇതിനെ തുടർന്ന് പോലീസ് കേസെടുത്തു.

വീഡിയോയുടെ യാഥാർത്ഥ്യം കണ്ടെത്താൻ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. സി.സി.ടി.വി.ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

ദക്ഷിണ കന്നഡ ജില്ലയിലെ ഉജിരെ യിലെ എസ്.ഡി.എം കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ഒരുവിഭാഗം ആളുകൾ പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതെന്ന് ദക്ഷിണ കന്നഡ എസ്.പി. ബി.എം. ലക്ഷ്മി പ്രസാദ് പറഞ്ഞു.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

എസ്.ഡി.പി.ഐ.ക്കാരാണ് പാക്ക് അനുകൂല മുദ്രാവാക്യം വിളിച്ചതെന്ന് ബി.ജെ.പി. ആരോപിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts