സ്വകാര്യ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാനുള്ള നടപടികളാരംഭിച്ചതിൽ സമ്മിശ്ര പ്രതികരണവുമായി രക്ഷിതാക്കൾ.

ബെംഗളൂരു: സർക്കാർ പുറത്തിറക്കിയ പുതിയ മാനദണ്ഡങ്ങൾ പ്രകാരം ക്ലാസുകൾ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്വകാര്യ മാനേജ്മെന്റ് സ്കൂളുകൾ.

എന്നാൽ ഇതിനെ പൂർണ്ണമായും സ്വാഗതം ചെയ്യുന്ന തരത്തിലല്ല രക്ഷിതാക്കളിൽ നിന്നുള്ള പ്രതികരണം.

മഹാമാരി പൂർണ്ണമായും വരുതിയിൽ ആയിട്ടില്ലാത്ത സാഹചര്യത്തിൽ തങ്ങളുടെ കുട്ടികളെ സ്കൂളിലേക്ക് അയക്കില്ലെന്ന നിലപാടിലാണ് ഭൂരിപക്ഷം രക്ഷിതാക്കളും.

അതേസമയം സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നതിനെ അനുകൂലിച്ച് ഒരു വിഭാഗം രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ

പരീക്ഷണശാല സൗകര്യങ്ങൾക്കുമാത്രം സ്കൂളുകൾ തുറന്നു പ്രവർത്തിച്ചാൽ മതി എന്ന അഭിപ്രായക്കാരാണ് ഒരു വിഭാഗം രക്ഷിതാക്കൾ.

രക്ഷിതാക്കളിൽ നിന്നുള്ള പ്രതികരണത്തിൽ വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഒരു വിഭാഗം സ്വകാര്യ സ്കൂൾ മാനേജ്മെന്റ്കൾ.

ഇപ്പോഴത്തെ സാഹചര്യത്തിൽ സമ്പൂർണ്ണ പ്രവർത്തനങ്ങൾക്കായി സ്കൂളുകൾ തുറക്കേണ്ടത് ഇല്ലെന്നും നിലവിൽ നടത്തിവരുന്ന ഓൺലൈൻ ക്ലാസുകൾ തുടരുന്നതാണ് ഉചിതമെന്നും ആണ് ഏതാനും സ്കൂൾ മാനേജ്മെന്റ് കൾ തന്നെ അഭിപ്രായപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
[masterslider id="10"]

Related posts