ആഘോഷനിയന്ത്രണങ്ങൾ ഇന്ന് ഉച്ചയ്ക്ക് 12 മണിമുതൽ.

ബെംഗളൂരു: ജനിതകമാറ്റം സംഭവിച്ച കോവിഡ് 19 വൈറസ് സാന്നിധ്യം നഗരത്തിൽ കണ്ടെത്തിയ സാഹചര്യത്തിൽ ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ നാളെ രാവിലെ 6 മണി വരെ നിരോധനാജ്ഞ പ്രകാരമുള്ള നിബന്ധനകൾ പ്രാബല്യത്തിൽ ഉണ്ടായിരിക്കും എന്ന് പോലീസ് വിഭാഗം അറിയിക്കുന്നു.

നേരത്തേ പുറത്തുവന്ന ഉത്തരവുപ്രകാരം നിരോധനാജ്ഞ നിബന്ധനകൾ വൈകീട്ട് ആറു മണി മുതൽ നാളെ രാവിലെ 6 മണി വരെ ആണെന്നാണ് അറിയിച്ചിരുന്നത്.

ഇതുപ്രകാരം പൊതു ആഘോഷ പരിപാടികൾ എല്ലാം നിരോധിച്ചിരുന്നു. നിബന്ധനകൾക്ക് അനുസൃതമായി മുൻകൂട്ടി വാങ്ങിയ ടിക്കറ്റുകളുടെ അടിസ്ഥാനത്തിൽ ഭക്ഷണശാലകളിലും പബ്ബുകളിലും സന്ദർശിക്കുന്നതിന് വിലക്കില്ല.

വകഭേദം വന്ന വൈറസ് വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിനാണ് മുൻ നിശ്ചയിച്ച സമയ പരിധിക്ക് വ്യത്യാസം വരുത്തി ഉച്ചയ്ക്ക് 12 മണി മുതൽ ജനുവരി 1 രാവിലെ ആറുമണി വരെ എന്നാക്കിയത് എന്ന് ബംഗളൂരു സിറ്റി പോലീസ് കമ്മീഷണർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.

നിരോധനാജ്ഞ സമയത്തു പൊതുസ്ഥലങ്ങളിൽ നാലിൽ അധികം പേർ കൂട്ടം കൂടാൻ പാടില്ല

നേരത്തെ ബുക്ക്‌ ചെയ്തവർക്ക് റെസ്റ്റോറന്റുകളിലും മറ്റും കൂടിച്ചേരാം, ആഘോഷങ്ങൾ പാടില്ല.

പരിമിതമായ ശബ്ദത്തിൽ സംഗീതം അനുവദിനീയം.

31 ന് പൊതുസ്ഥലത്തു ആൾകൂട്ടം അനുവദിക്കില്ല.

അപ്പാർട്ട്മെന്റ് കൂട്ടായ്മകൾ, ക്ലബ്ബുകൾ എന്നിവയ്ക്ക് അവരുടെ അംഗങ്ങൾക്കു മാത്രമായി ആഘോഷം നടത്താം, ഗാനമേള പോലെയുള്ള പ്രത്യേക പരിപാടികൾ പാടില്ല.

ഡി ജെ പാർട്ടികൾ അനുവദിക്കില്ല.

വിധാൻസൗധ ഉൾപ്പെടുന്ന സെൻട്രൽ ബിസിനസ് ഡിസ്ട്രിക്ടിലും, കോറമംഗല, ഇന്ദിരാനഗർ ഉൾപ്പടെ 15 റോഡുകളിൽ  വാഹനങ്ങൾക്ക് നിയന്ത്രണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us