ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1141 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1136 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.19%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1136 ആകെ ഡിസ്ചാര്‍ജ് : 885341 ഇന്നത്തെ കേസുകള്‍ : 1141 ആകെ ആക്റ്റീവ് കേസുകള്‍ : 13993 ഇന്ന് കോവിഡ് മരണം : 14 ആകെ കോവിഡ് മരണം : 12029 ആകെ പോസിറ്റീവ് കേസുകള്‍ : 91138 തീവ്ര പരിചരണ…
Read MoreDay: 22 December 2020
സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൂക്ഷിക്കുവാൻ പര്യാപ്തമായ ശീതീകരണ ശൃംഖല സംവിധാനം തയ്യാർ
ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൂക്ഷിക്കുവാൻ പര്യാപ്തമായ ശീതീകരണ ശൃംഖല സംവിധാനം തയ്യാറെന്ന് ആരോഗ്യ മന്ത്രി കെ.സുധാകർ അറിയിച്ചു. ശൈശവകാല വാക്സിനുകൾ സൂക്ഷിക്കുവാനും എത്തിക്കുവാനുമുള്ള നിലവിലെ സംവിധാനവും കോവിഡ് വാക്സിന്റെ സംസ്ഥാനത്തെ ആവശ്യങ്ങൾക്ക് പര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് രോഗപ്രതിരോധ നടപടികൾക്കായി 2870 ശീതീകരണ ശൃംഖല സ്ഥലങ്ങളാണ് ഉള്ളത്. ഇത് രാജ്യത്തെ ആകെ ഉള്ള 28932 സ്ഥലങ്ങളുടെ 10 ശതമാനത്തിന് മുകളിലാണ്. സംസ്ഥാനത്ത് ബെംഗളൂരുവിലും ബെൽഗാവിലുമായി 2 സ്റ്റോറുകളാണ് ഉള്ളത്. ചിത്രദുർഗ, മൈസൂരു, മാംഗ്ളൂരു, കാലാബുർഗി, ബാഗൽകോട് എന്നിവിടങ്ങളിലായി വൻ തോതിൽ വാക്സിൻ സൂക്ഷിക്കുവാനും…
Read Moreകൃഷ്ണഗിരിയിൽ ഉണ്ടായ റോഡപകടത്തിൽ കർണാടകയിൽ നിന്നുള്ള അഞ്ച് സ്ത്രീകൾ മരണമടഞ്ഞു.
രാമനഗര ജില്ലയിലെ ചന്ദ്ര വില്ലേജിൽ കോറലുലുവിൽ നിന്നുള്ള 25ഓളം വരുന്ന സ്ത്രീ യാത്രക്കാർ തമിഴ്നാട് അഞ്ചെട്ടി ശിവക്ഷേത്രത്തിലേക്ക് പോകുംവഴിയാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടി ട്രാക്ടറിൽ ഘടിപ്പിച്ച പിൻ വാഹനത്തിൽ യാത്ര ചെയ്യവേ റോഡരികിലെ കുഴിയിലേക്ക് കീഴ്മേൽ മറിഞ്ഞാണ് അപകടമുണ്ടായത്. ട്രാക്ടറിന്റെ ആക്സിൽ ഒടിഞ്ഞതാണ് അപകടകാരണമെന്ന് കരുതുന്നു. മുല്ലമ്മ 80, ഒസബമ്മ 80, ഗൗരമ്മ 60, പുട്ടലിങ്കമ്മ 60, മംഗലമ്മ 25 എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ അഞ്ചടിയിലും ഹോസൂരി ലു മുള്ള ഗവൺമെന്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Read Moreനഗരത്തിൽ നിന്ന് ഒന്നര മണിക്കൂറിൽ മൈസൂരുവിലെത്താം; 10 വരി സാമ്പത്തിക ഇടനാഴിക വരുന്നു;ചെലവ് 7400 കോടി രൂപ.
ബെംഗളൂരു : നഗരത്തിൽ നിന്ന് മൈസൂരുവിലെത്താൻ വെറും ഒന്നര മണിക്കൂർ ! വിശ്വസിക്കാൻ കഴിയുന്നില്ല അല്ലേ, എന്നാൽ കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ച പദ്ധതി ഈ ലക്ഷ്യം യാഥാർത്ഥ്യമാകുന്നതാണ്. 7400 കോടി മുതൽ മുടക്കിൽ ഉദ്യാന നഗരിക്കും കൊട്ടാര നഗരിക്കും ഇടയിൽ വരുന്നത് 10 ലൈൻ സാമ്പത്തിക ഇടനാഴിക. 6 വരി പ്രധാന പാതക്ക് ഇരു വശവും 4 വരി സർവ്വീസ് റോഡും അടങ്ങുന്നതാണ് പദ്ധതി. പദ്ധതിയുടെ 45 ശതമാനവും നിർമ്മാണം പൂർത്തിയായി. 2022 സെപ്റ്റംബറിൽ ആണ് പദ്ധതി പൂർത്തിയാകുക.…
Read Moreനഗരത്തിലെ ഒരു മലയാളി സംഘടനക്ക് കൂടി നോർക്കയുടെ അംഗീകാരം.
ബെംഗളൂരു : കർണാടകയിൽ നിന്നും നോർക്കയുടെ അംഗീകാരം നേടുന്ന ഒൻപതാമത്തെ മലയാളി സംഘടനയാണ് കാടുഗോഡിയിൽ പ്രവർത്തിക്കുന്ന കൈരളി കൾച്ചറൽ അസോസിയേഷൻ. കേരള സർക്കാരിന്റെ പ്രവാസികൾക്കായുള്ള ക്ഷേമ പദ്ധതികൾ നോർക്ക വഴി എല്ലാ മലയാളികളിലേക്കും എത്തിക്കുന്നതുൾപ്പടെയുള്ള സാമൂഹിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നോർക്ക റൂട്സ് പ്രവാസി മലയാളി സംഘടനകൾക്ക് മാനദണ്ഡങ്ങൾക്കു വിദേയമായി അംഗീകാരം നൽകി വരുന്നത് . നോർക്കയുമായി സഹകരിച്ചു ക്ഷേമ പദ്ധതികൾ കൂടുതൽ പ്രവാസി മലയാളികളിലേക്ക് എത്തിക്കുവാനുള്ള ശ്രമം തുടർന്നു വരുകയാണ് എന്ന് അസോസിയേഷൻ സെക്രട്ടറി ജയപാലൻ എം അറിയിച്ചു. അംഗീകാരം നേടികൊണ്ടുള്ള സാക്ഷ്യപത്രം അസോസിയേഷൻ…
Read More“വീട്ടിലിരുന്ന് ജോലി ചെയ്യാം”: തട്ടിപ്പിൽ പെട്ട് പണം നഷ്ടപ്പെട്ടവർ നിരവധി.
ബെംഗളൂരു : മഹാമാരിയുടെ പശ്ചാത്തലത്തിൽ വിവരസാങ്കേതികവിദ്യാടിസ്ഥാനത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന അവസ്ഥ നിലനിൽക്കേ, ഇത് മുതലെടുത്താണ് പുതിയ വിവരസാങ്കേതികവിദ്യാതട്ടിപ്പ്. വീട്ടിലിരുന്ന് ജോലി ചെയ്ത് ലക്ഷങ്ങൾ സമ്പാദിക്കാം എന്ന പരസ്യത്തിൽ കുടുങ്ങിയാണ് നിരവധി പേർക്ക് പണം നഷ്ടമായത്. ഏറ്റവും പുതിയതായി പോലീസിനു ലഭിച്ച പരാതിയിൽ 28 ലക്ഷത്തോളം രൂപയാണ് ഇപ്രകാരം തട്ടിയെടുത്തത് എന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് ബന്ധപ്പെട്ട പോലീസ് അധികാരികൾ വ്യക്തമാക്കുന്നു. വീട്ടിൽ ഇരുന്ന് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള ജോലിക്കു വേണ്ടിയുള്ള അന്വേഷണം നിരവധി പേരെയാണ് സാമ്പത്തിക നഷ്ടത്തിൽ എത്തിച്ചത്. ബെംഗളൂരു നിവാസിയായ ഒരു…
Read Moreഗള്‍ഫ് രാജ്യങ്ങള്‍ ശക്തമായ നിയന്ത്രണങ്ങളിലേക്ക്; പ്രവാസികള്‍ പ്രതിസന്ധിയിൽ
ന്യൂഡൽഹി: അതിവേഗം പടരുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ കണ്ടെത്തിയതിന് പിന്നാലെ ലോകം വീണ്ടുമൊരു ലോക്ക്ഡൗണിലേക്ക്. അതുകൊണ്ട് തന്നെ ശക്തമായ മുന്‍കരുതല്‍ നടപടികളിലേക്ക് കടക്കുകയാണ് വിവിധ രാജ്യങ്ങള്‍. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ യുകെയിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ചു. ഒരു പടി കൂടി കടന്ന് തങ്ങളുടെ അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ് ഗള്‍ഫ് രാജ്യങ്ങളായ കുവൈറ്റും, സൗദി അറേബ്യയും, ഒമാനും. യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ നിലവില്‍ നിയന്ത്രണങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏത് നിമിഷവും അതും പ്രതീക്ഷിക്കാം. കുവൈറ്റില്‍ ഇന്ന് മുതല്‍ ജനുവരി ഒന്ന് വരെയാണ് വിമാനത്താവളം അടച്ചിടുന്നത്. സൗദിയിലും…
Read Moreബി.ജെ.പി എം.എല്‍.എമാര്‍ക്കെതിരെയുള്ള കേസുകള്‍ ഒഴിവാക്കികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു
ബെംഗളൂരു: സംസ്ഥാനത്തെ ബി.ജെ.പി മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ ഒഴിവാക്കികൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്ത് കര്‍ണാടക ഹൈക്കോടതി. ബി.ജെ.പി എം.എല്‍.എമാര്‍ക്കെതിരെയുള്ള 61 കേസുകള്‍ പിന്‍വലിക്കുന്നതിനായി ആഗസ്റ്റ് 31ന് കര്‍ണാടക സര്‍ക്കാര്‍ ഇറക്കിയിരുന്ന ഉത്തരവാണ് കോടതി സ്‌റ്റേ ചെയ്തതെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു. യെദിയൂരപ്പ സര്‍ക്കാറിന് വലിയ തിരിച്ചടിയായിരിക്കുകയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ചീഫ് ജസ്റ്റിസ് അഭയ് എസ് ഒക, ജസ്റ്റിസ് വിശ്വജിത് ഷെട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് സ്റ്റേ പുറപ്പെടുവിച്ചത്. പീപ്പിള്‍ യൂണിയന്‍ ഓഫ് സിവില്‍ ലിബേര്‍ട്ടീസ് എന്ന സംഘടനയാണ് ജനപ്രതിനിധികള്‍ക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ റദ്ദാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ…
Read Moreനാട്ടുകാർ നോക്കിനിൽക്കേ നടുറോഡിൽ യുവതിയെ വെട്ടി; യുവാവ് അറസ്റ്റിൽ
ബെംഗളൂരു: നടുറോഡിൽ നാട്ടുകാർ നോക്കിനിൽക്കേ നടുറോഡിൽ യുവതിയെ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷാ ഡ്രൈവറായ ഇസ്മായിൽ (25) ആണ് ഹുബ്ബള്ളി സബർബൻ പോലീസിന്റെ പിടിയിലായത്. തിങ്കാളാഴ്ച രാവിലെ 10-ഓടെ ഹുബ്ബള്ളി ദേശ്പാണ്ഡെ നഗറിലാണ് സംഭവം. ധാർവാഡ് മൊറാബ സ്വദേശിയായ 21- കാരിയേയാണ് ഇയാൾ വെട്ടിപ്പരിക്കേൽപ്പിച്ചത്. തുടർന്ന് ഇസ്മായിൽ ഓടിരക്ഷപ്പെട്ടു. സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ജ്വല്ലറിയിലെ ജീവനക്കാരിയായ യുവതി ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അക്രമമുണ്ടായത്. ഏറെക്കാലമായി ഇരുവരും സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈയിടെ യുവതി ഇയാളെ അവഗണിച്ചുതുടങ്ങിയതാണ് പ്രകോപനകാരണമെന്നാണ്…
Read Moreഅതിവേഗ വൈറസ്; ഈ വിദേശ രാജ്യങ്ങളിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ചവർ ആശുപത്രിയിൽ പ്രവേശിക്കണം
ബെംഗളൂരു: ബ്രിട്ടൻ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് പടർന്നുതുടങ്ങിയതോടെ മുൻകരുതൽ നടപടികളുമായി സംസ്ഥാനസർക്കാർ രംഗത്ത്. ബെംഗളൂരു, മംഗളൂരു വിമാനത്താവളങ്ങളിൽ ഡിസംബർ ഏഴിനു ശേഷം ബ്രിട്ടൻ, നെതർലൻഡ്സ്, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച യാത്രക്കാർ ആശുപത്രി ഐസോലേഷനിലേക്ക് മാറണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ടെസ്റ്റ് നെഗറ്റീവായവർ 14 ദിവസം ക്വാറന്റീനിൽ പ്രവേശിക്കണം. ബ്രിട്ടനിലാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് അതിവേഗം പടരുന്നത്. ഏഴിനുശേഷം ബ്രിട്ടനിൽ നിന്നെത്തിയവരുടെ പേരുവിവരങ്ങളും ആരോഗ്യവകുപ്പ് ശേഖരിച്ചുതുടങ്ങി. ബ്രിട്ടനിൽനിന്നെത്തി കോവിഡ് പോസിറ്റീവായവരുടെ സാംപിളുകൾ ബെംഗളൂരു നിംഹാൻസിൽ പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കാനും…
Read More