നാട്ടുകാർ നോക്കിനിൽക്കേ നടുറോഡിൽ യുവതിയെ വെട്ടി; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: നടുറോഡിൽ നാട്ടുകാർ നോക്കിനിൽക്കേ നടുറോഡിൽ യുവതിയെ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഓട്ടോറിക്ഷാ ഡ്രൈവറായ ഇസ്മായിൽ (25) ആണ് ഹുബ്ബള്ളി സബർബൻ പോലീസിന്റെ പിടിയിലായത്. തിങ്കാളാഴ്ച രാവിലെ 10-ഓടെ ഹുബ്ബള്ളി ദേശ്പാണ്ഡെ നഗറിലാണ് സംഭവം.

ധാർവാഡ് മൊറാബ സ്വദേശിയായ 21- കാരിയേയാണ് ഇയാൾ വെട്ടിപ്പരിക്കേൽപ്പിച്ചത്. തുടർന്ന് ഇസ്മായിൽ ഓടിരക്ഷപ്പെട്ടു.

  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ

സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ജ്വല്ലറിയിലെ ജീവനക്കാരിയായ യുവതി ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അക്രമമുണ്ടായത്.

ഏറെക്കാലമായി ഇരുവരും സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈയിടെ യുവതി ഇയാളെ അവഗണിച്ചുതുടങ്ങിയതാണ് പ്രകോപനകാരണമെന്നാണ് പോലീസിന്റെ വെളിപ്പെടുത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts