സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൂക്ഷിക്കുവാൻ പര്യാപ്തമായ ശീതീകരണ ശൃംഖല സംവിധാനം തയ്യാർ

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൂക്ഷിക്കുവാൻ പര്യാപ്തമായ ശീതീകരണ ശൃംഖല സംവിധാനം തയ്യാറെന്ന് ആരോഗ്യ മന്ത്രി കെ.സുധാകർ അറിയിച്ചു.

ശൈശവകാല വാക്സിനുകൾ സൂക്ഷിക്കുവാനും എത്തിക്കുവാനുമുള്ള നിലവിലെ സംവിധാനവും കോവിഡ് വാക്സിന്റെ സംസ്ഥാനത്തെ ആവശ്യങ്ങൾക്ക് പര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് രോഗപ്രതിരോധ നടപടികൾക്കായി 2870 ശീതീകരണ ശൃംഖല സ്ഥലങ്ങളാണ് ഉള്ളത്. ഇത് രാജ്യത്തെ ആകെ ഉള്ള 28932 സ്ഥലങ്ങളുടെ 10 ശതമാനത്തിന് മുകളിലാണ്.

  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ

സംസ്ഥാനത്ത് ബെംഗളൂരുവിലും ബെൽഗാവിലുമായി 2 സ്റ്റോറുകളാണ് ഉള്ളത്. ചിത്രദുർഗ, മൈസൂരു, മാംഗ്ളൂരു, കാലാബുർഗി, ബാഗൽകോട് എന്നിവിടങ്ങളിലായി വൻ തോതിൽ വാക്സിൻ സൂക്ഷിക്കുവാനും വിതരണം ചെയ്യുവാനുമുള്ള സൗകര്യങ്ങൾ ഉള്ള 5 പ്രാദേശിക സ്റ്റോറുകളും ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts