ബെംഗളൂരു: അഗസ്റ്റ് 11 ന് നഗരത്തിലെ ഡി.ജെ.ഹള്ളി,കെ.ജി.ഹള്ളി പോലീസ് സ്റ്റേഷന് അതിര്‍ത്തികളില്‍ അരങ്ങേറിയ കലാപക്കെസില്‍ പ്രതിചേര്‍ക്കപ്പെട്ട ബി.ബി.എം.പി മുന്‍ മേയറും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ എം സമ്പത്ത് രാജിന് എതിരെ പോലീസ് ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചു. പുലികേശി നഗറില്‍ നിന്നുള്ള കോണ്ഗ്രെസ് എം.എല്‍.എ ആയ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ വീടും രണ്ടു പോലീസ് സ്റ്റേഷനുകളും ആളുകള്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ സമ്പത്ത് രാജിനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചതിനു ശേഷം കൊവിഡ് പോസിറ്റീവ് ആകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രിയില്‍ നിന്ന് ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു.സമ്പത്ത് രാജിന് എതിരെ…
Read MoreDay: 14 November 2020
“മലയാളി പൊളിയാടാ”ഹ്രസ്വചിത്രത്തിന്റെ ടീസര്‍ പുറത്ത്.
ബെംഗളൂരു: ആഡ് റൂട്ടാ പ്രോഡക്ഷൻസിന്റെ ബാനറില്‍ ബെംഗളൂരു മലയാളിയും തൃശ്ശൂകാരനും ആയ രാഹുൽ ഷീല രാജൻ സംവിധാനം ചെയ്ത് മേജർ രവിയുടെ മകൻ അർജുൻ രവി ക്യാമറ ചെയുന്ന ആദ്യ ഹിന്ദി-മലയാളം “മലയാളി പൊളിയാടാ”എന്നാ ഷോർട്ഫിലിമിന്റെ ഒഫീഷ്യൽ ടീസർ മേജർ രവിയുടെ പേജിൽ റിലീസ് ചെയ്തു. പാർവതി ദാസ്, സുമൻരാജ്, നവ്യ ഡവി എന്നിവർ അഭിനയിക്കുകയും, ഏകലവ്യൻ എഡിറ്റിംഗും, ഉമ കൃഷ്ണൻ ആർട്ടും, പ്രിയങ്ക ജോസഫ് കോസ്റ്റുമും നിർവഹിച്ചിരിക്കുന്നു. ജോൺ വി പോളിന്റെ വരികൾക്കു ചിൻമയ് സംഗീതം കൊടുത്തിരിക്കുന്നു… ഉ എന്നാ അവാർഡ് വിന്നിംഗ്…
Read Moreസംസ്ഥാനത്ത് ഇനി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഇനി 24 മണിക്കൂറും പ്രവർത്തിക്കും.
ബെംഗളൂരു: സംസ്ഥാനത്തെ ജില്ല,താലൂക്ക് ആശുപത്രികളിലെ ഡോക്ടര്‍ മാരുടെ ഒഴിവുകള്‍ നികത്താന്‍ വേണ്ട നടപടികള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രി ഡോ:കെ.സുധാകര്‍ അറിയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 2500 ആശുപത്രികളില്‍ പുതിയതായി 2500 ഡോക്ടര്‍മാരെ നിയമിക്കും മാത്രമല്ല സംസ്ഥാനത്തെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുകള്‍ ആക്കി ഉയര്‍ത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഉള്ള പല പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും പകല്‍ സമയങ്ങളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഏതെങ്കിലും അടിയന്തിര സാഹചര്യത്തില്‍ രാത്രി സമയങ്ങളില്‍ സര്‍ക്കര്‍ ആശുപത്രികളെ സമീപിച്ചാല്‍ പലപ്പോഴും ചികിത്സ ലഭിക്കാതെ ഇരിക്കാറാണ് പതിവ്.
Read Moreസംസ്ഥാനത്ത് ഇന്ന് 2154 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; 2198 പേർ രോഗമുക്തരായി
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം ഇന്ന് 2154 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2198 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2198 ആകെ ഡിസ്ചാര്‍ജ് : 820590 ഇന്നത്തെ കേസുകള്‍ : 2154 ആകെ ആക്റ്റീവ് കേസുകള്‍ : 27965 ഇന്ന് കോവിഡ് മരണം : 17 ആകെ കോവിഡ് മരണം : 11508 ആകെ പോസിറ്റീവ് കേസുകള്‍ : 860082 തീവ്ര പരിചരണ വിഭാഗത്തില്‍ : 773 ഇന്നത്തെ പരിശോധനകൾ…
Read Moreകര്‍ണാടകയില്‍ നിന്ന് എം ബി ബി എസ് ജയിച്ചെന്ന വ്യാജേന തട്ടിപ്പ്; വ്യാജ ഡോക്ടർ പിടിയിൽ
കൊച്ചി: കര്‍ണാടകയില്‍ നിന്ന് എം ബി ബി എസ് ജയിച്ചെന്ന വ്യാജേന കൊച്ചിയിൽ രണ്ട് മാസമായി തട്ടിപ്പ് നടത്തിവന്ന വ്യാജ ഡോക്ടർ പിടിയിൽ. റാന്നി വടശേരിക്കര ചെറുകുളഞ്ഞി ശ്രീഭവനില്‍ സംഗീത ബാലകൃഷ്ണന് (45) ആണ് തട്ടിപ്പുകള്‍ക്ക് ഒടുവില്‍ പൊലീസ് പിടിയിലായത്. എറണാകുളം എടത്തല കോമ്ബാറ മരിയ ക്ലിനിക്കിലാണ് രണ്ട് മാസമായി യുവതിയുടെ തട്ടിപ്പ് അരങ്ങേറിയത്. നിരവധി പേരെയാണ് യുവതി പറ്റിച്ചത്. 2002ല്‍ കര്‍ണാടകയില്‍ നിന്ന് എം ബി ബി എസ് ജയിച്ചതായി പറയുന്ന ഇവര്‍ ഫാര്‍മസി ഡിപ്ലോമ കോഴ്സ് പഠിച്ചതിന്റെ അറിവ് വച്ചാണ് മരുന്നു കുറിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. രോഗികളെ…
Read Moreമഹാരാഷ്ട്രയിൽ നടന്ന വാഹനാപകടത്തിൽ 5 മലയാളികൾ മരിച്ചു.
ബെംഗളൂരു :മഹാരാഷ്ട്രയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗോവയില്‍ നിന്ന് വന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച വാഹനം പുഴയിലേക്ക് മറിയുകയായിരുന്നു. ഗോവയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് വന്നതായിരുന്നു സംഘം. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്.
Read Moreഎം.ബി.ബി.എസ്, ബി.ഡി.എസ്.ഫീസുകൾ വർദ്ധിപ്പിച്ച് സർക്കാർ.
ബെംഗളൂരു : സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ, ഡെൻറൽ കോളേജുകളിലെ ഫീസുകൾ വർദ്ധിപ്പിച്ച് സർക്കാർ. വർദ്ധന നടപ്പ് അധ്യയന വർഷത്തിൽ നിലവിൽ വരും. സ്വകാര്യ കോളേജുകളിലെ മാനേജ്മെൻറ് സീറ്റിന് 25 % സർക്കാർ സീറ്റിന് 15% എന്നിങ്ങനെയാണ് വർദ്ധന വരുത്തിയിരിക്കുന്നത്. സർക്കാർ മെഡിക്കൽ, ഡെൻറൽ കോളേജുകളിലെ ഫീസ് നിരക്കിൽ മാറ്റമില്ല. കഴിഞ്ഞ വർഷം സർക്കാർ സീറ്റിൽ 1.11 ലക്ഷവും മാനേജ്മെൻറ് സീറ്റിൽ 7.85 ലക്ഷവുമായിരുന്നു ഫീസ്.അത് യഥാക്രമം 128746 രൂപയും 981956 രൂപയുമായി മാറി. ബി.ഡി.എസ് സർക്കാർ സീറ്റിൽ 72484 ആയിരുന്നത് 833857 ആയി.മാനേജ്മെൻ്റ് സീറ്റിന്…
Read Moreനമ്മ മെട്രോ സർവ്വീസ് മുടങ്ങും…
ബെംഗളൂരു : അഞ്ജനപുര മെട്രോ പാത ഉൽഘാടനം ചെയ്യുന്നതിൻ്റെ മുന്നോടിയായി ഉള്ള ജോലികൾ നടക്കുന്നതിനാൽ ഗ്രീൻ ലൈനിൽ യെലച്ചനഹള്ളി – ആർ.വി.റോഡ് പാതയിൽ ഈ മാസം 17 മുതൽ 19 വരെ സർവ്വീസ് റദ്ദാക്കി. ഇതേ ലൈനിൽ ആർ.വി.റോഡ് മുതൽ നാഗസാന്ദ്ര വരെ സർവ്വീസ് ഉണ്ടാകും. മൈസൂരു റോഡ് – ബയപ്പന ഹള്ളി പർപ്പിൾ ലൈനിൽ സാധാരണ നിലയിൽ ആയിരിക്കും സർവ്വീസ്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ആയിരുന്നു അഞ്ജനപുര മെട്രോ പാത ഉൽഘാടനം ചെയ്യാൻ പദ്ധതി ഇട്ടിരുന്നത്, കോവിഡ് ലോക്ക് ഡൗൺ കാരണം അത് മുടങ്ങി. നവംബർ…
Read Moreപുതുവർഷ ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.
ബെംഗളൂരു : : ഇത്തവണത്തെ പുതുവത്സര ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബിബിഎംപി. കോവിഡ് സാഹചര്യമായതിനാൽ ഈവർഷം നിയന്ത്രണങ്ങൾ അത്യാവശ്യമാണെന്ന് ബ.ബി.എം.പി.കമ്മീഷണർ എൻ.മഞ്ജുനാഥ പ്രസാദ് പറഞ്ഞു. മുൻ വർഷങ്ങളിൽ അകലങ്ങളില്ലാതെയുള്ള ആഘോഷങ്ങളായിരുന്നുവെങ്കിൽ ഇത്തവണ സാമൂഹിക അകലമെന്നകൊറോണ മാനദണ്ഡം മുൻനിർത്തിയായിരിക്കും പുതുവത്സര ആഘോഷങ്ങൾക്ക് അനുമതി നൽകുക. മഹാനഗരത്തിലെ എംജി റോഡ്,ബ്രിഗേഡ് റോഡ് തുടങ്ങിയ പ്രധാന പോയിന്റുകളിൽ എല്ലാ വർഷവും ഡിസംബർ 31രാത്രി വലിയ ആഘോഷങ്ങൾ പതിവാണ്. ഇത്തവണ പുതുവത്സര ആഘോഷങ്ങളെ സംബന്ധിച്ച് വിശദമായ മാർഗനിർദേശം സർക്കാർ പുറത്തിറക്കുമെന്ന് ബി.ബി.എം.പി കമ്മിഷണർ അറിയിച്ചു.
Read More