ബെംഗളൂരു കലാപം;ആശുപത്രിയില്‍ നിന്ന് മുങ്ങിയ ബി.ബി.എം.പി.മുന്‍ മേയര്‍ സമ്പത്ത് രാജിന് ജാമ്യമില്ലാ വാറണ്ട്.

ബെംഗളൂരു: അഗസ്റ്റ്‌ 11 ന് നഗരത്തിലെ ഡി.ജെ.ഹള്ളി,കെ.ജി.ഹള്ളി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ അരങ്ങേറിയ കലാപക്കെസില്‍ പ്രതിചേര്‍ക്കപ്പെട്ട ബി.ബി.എം.പി മുന്‍ മേയറും കോണ്‍ഗ്രസ്‌ പ്രാദേശിക നേതാവുമായ എം സമ്പത്ത് രാജിന് എതിരെ പോലീസ് ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചു.

പുലികേശി നഗറില്‍ നിന്നുള്ള കോണ്‍ഗ്രെസ് എം.എല്‍.എ ആയ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ വീടും രണ്ടു പോലീസ് സ്റ്റേഷനുകളും ആളുകള്‍ ആക്രമിക്കുകയായിരുന്നു.

  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു

സംഭവത്തില്‍ സമ്പത്ത് രാജിനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചതിനു ശേഷം കൊവിഡ് പോസിറ്റീവ് ആകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

ആശുപത്രിയില്‍ നിന്ന് ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു.സമ്പത്ത് രാജിന് എതിരെ ഗൂഢാലോചന കുറ്റം ആണ് ആരോപിക്കപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts