ആകെ കോവിഡ് രോഗമുക്തരുടെ എണ്ണം 8 ലക്ഷം കടന്നു;പോസിറ്റിവിറ്റി നിരക്ക് 2.33%.

ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞ് തന്നെ തുടരുന്നത് പ്രതീക്ഷ നല്‍കുന്നു.ഇന്നത്തെ നിരക്ക് വെറും 2.33% മാത്രമാണ്. സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 2740 കോവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തു. 2360 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് :2360 ആകെ ഡിസ്ചാര്‍ജ് : 801799 ഇന്നത്തെ കേസുകള്‍ :2740 ആകെ ആക്റ്റീവ് കേസുകള്‍ :33678 ഇന്ന് കോവിഡ് മരണം :22 ആകെ കോവിഡ് മരണം :11391 ആകെ പോസിറ്റീവ്…

Read More

വിനോദസഞ്ചാര വകുപ്പ് മന്ത്രി രാജിവച്ചു…

ബെംഗളൂരു : കർണാടക വിനോദ സഞ്ചാര വകുപ്പ് മന്ത്രി സി.ടി.രവി രാജിവച്ചു. രവിയുടെ രാജി ഗവർണർ അംഗീകരിച്ചു. കഴിഞ്ഞ 2 ന് താൻ രാജി നൽകുകയും അത് അംഗീകരിച്ച് ഗവർണർക്ക് കൈമാറാൻ താൻ മുഖ്യമന്ത്രിയോട്  അപേക്ഷിച്ചതായിരുന്നു എന്ന് സ്ഥാനമൊഴിഞ്ഞ മന്ത്രി സി.ടി.രവി അറിയിച്ചു. ബി.ജെ.പി.പുന:സംഘടനയിൽ സി.ടി. രവിയെ ദേശീയ ജനറൽ സെക്രട്ടറിയായി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ നാമനിർദ്ദേശം ചെയ്തിരുന്നു. കന്നഡ നാടിൻ്റെ സമൃദ്ധിക്കു വേണ്ടിയും കന്നഡ ഭാഷക്ക് വേണ്ടിയും പ്രവർത്തിക്കാൻ ആണ് തനിക്ക് ഇഷ്ടം എന്നാൽ പാർട്ടി നൽകിയ ഉത്തരവാദിത്തം ഏറ്റെടുത്ത് 2 കർത്തവ്യങ്ങൾ…

Read More

എട്ടുനിലയിൽ പൊട്ടിയിട്ടും തോൽവി സമ്മതിക്കാതെ ട്രംപ്!!

വാഷിങ്ടൺ: എട്ടുനിലയിൽ പൊട്ടിയിട്ടും ജയിച്ചത് താന്‍ തന്നെയാണന്നും ഇപ്പോഴും അമേരിക്കന്‍ പ്രസിഡന്റ് താന്‍ തന്നെയാണെന്നും അവകാശപ്പെട്ട് വൈറ്റ് ഹൗസില്‍ നിന്നും ഇറങ്ങാന്‍ ട്രംപ് കൂട്ടാക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊടുവില്‍ ജോ ബൈഡനോട് തോറ്റിട്ടും ട്രംപിന്റെ ഒടുവിലത്തെ ട്വിറ്റായിരുന്നു ഇതില്‍ ഏറ്റവും വലിയ കോമഡി. തെരഞ്ഞെടുപ്പിൽ ഞാൻ ജയിച്ചു, ബൈ എ ലോട്ട് എന്നാണ് ട്രംപിന്റെ ട്വീറ്റ്. തോൽവി മണത്ത ട്രംപ് ആദ്യം മുതൽ തന്നെ വെപ്രാളം കാട്ടുകയും നിരവധി വ്യാജ പ്രചരണങ്ങളുമായി രം​ഗത്തെത്തുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ചെങ്കിലും മാധ്യമങ്ങളും ജനങ്ങളും കോടതിയും…

Read More

ബിഗ്‌ ബാസ്ക്കറ്റില്‍ നിന്ന് വന്‍ ഡാറ്റ മോഷണം;2 കോടി ഉപഭോക്താക്കളുടെ വിവരങ്ങള്‍ പുറത്തായി;30 ലക്ഷം രൂപക്ക് മാർക്കറ്റിൽ ലഭ്യം. .

ബെംഗളൂരു : ആലിബാബ ഗ്രൂപ്പ്,മെര അസെറ്റ്-നവേര്‍ ഏഷ്യ ഗ്രോത്ത് ഫണ്ട്‌,സി.ഡി.സി ഗ്രൂപ്പ് എന്നിവയുടെ സാമ്പത്തിക പിന്തുണയോടെ നഗരത്തില്‍ പ്രധാന ഓഫീസ് ഉള്ള ഓണ്‍ലൈന്‍ റീട്ടയില്‍ ശൃംഗലയായ ബിഗ്‌ ബാസ്ക്കെറ്റില്‍ വന്‍ ഡാറ്റ ചോര്‍ച്ച നടന്നതായി സൈബര്‍ സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സൈബിള്‍. ഇതേ തുടര്‍ന്ന് കമ്പനി നഗരത്തിലെ സൈബര്‍ പോലീസിനെ സമീപിച്ചു പരാതി നല്‍കി. സൈബിള്‍ പറയുന്നത് പ്രകാരം 2 കോടി ആളുകളുടെ വിവരങ്ങള്‍ ആണ് പുറത്തായത്,ഇത് 30 ലക്ഷം രൂപയ്ക്ക് സൈബര്‍ ക്രൈം മാര്‍ക്കെറ്റില്‍ വില്പനയ്ക്ക് വച്ചിട്ടുണ്ട്. 15 ജി ബി യോളം…

Read More

മലയാളി കച്ചവടക്കാരനെ കടയിൽ കയറി ആക്രമണവും ഭീഷണിയും

ബെംഗളൂരു: മലയാളി കച്ചവടക്കാരനെ കടയിൽ കയറി ആക്രമണവും ഭീഷണിയും. മൈസൂരു റോഡ് ഗുഡുതഹള്ളി ജനതാ കോളനിയിൽ നിരവധി വർഷങ്ങളായി കച്ചവടം നടത്തുന്ന കെ.ആർ. സ്റ്റോർ ഉടമ പാനൂർ എലാങ്കോട് സ്വദേശി രാജനാണ് ഈ ദുരനുഭവം. രാജൻ ലോക്ഡൗണിൽ കടപൂട്ടി നാട്ടിൽ പോയിരുന്നു. ഈ സമയത്ത് തൊട്ടടുത്ത് തമിഴ്‌നാട്ടുകാരനായ മറ്റൊരാൾ പുതിയ കച്ചവടം ആരംഭിച്ചു. ഇതിനിടെ രാജൻ നാട്ടിൽനിന്ന് തിരിച്ചെത്തി കട വീണ്ടും തുറന്നതോടെ തമിഴ്‌നാട്ടുകാരന്റെ കടയിൽ വ്യാപാരം കുറഞ്ഞു. ഇതിന്റെ പേരിലുള്ള വൈരാഗ്യം കാരണം രാജനെ അക്രമിക്കുകയായിരുന്നു. തൊട്ടടുത്ത കച്ചവടക്കാരന്റെ ആക്രമണത്തിനിരയായ മലയാളി കച്ചവടക്കാരന് ആൾ ഇന്ത്യ…

Read More

സതീഷ് തോട്ടശ്ശേരിക്ക് മലയാളം മിഷന്‍റെ ആദരവ്…

ബെംഗളൂരു :മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ  നേതൃത്വത്തിൽ  മലയാളം മിഷൻ അദ്ധ്യാപകനും എഴുത്തുകാരനുമായ  സതീഷ് തോട്ടശ്ശേരിയെ  ആദരിച്ചു. അദ്ദേഹം രചിച്ച പുസ്തകം’അനുഭവ നർമ നക്ഷത്രങ്ങൾ ‘എന്ന പുസ്തകത്തെ അധികരിച്ചു നടന്ന ചർച്ച മലയാളം മിഷൻ റെജിസ്ട്രർ  എം.സേതു മാധവൻ  ഉത്ഘാടനം ചെയ്തു. മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രെസിഡെന്റ് കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സതീഷ് തോട്ടശ്ശേരിയെ അനുമോദിച്ചുകൊണ്ടും അദ്ദേഹം രചിച്ച പുസ്തകം ആസ്പദമാക്കിയുള്ള ചർച്ചയിൽ പങ്കെടുത്തുകൊണ്ട്  സൗത്ത് വെസ്റ്റ് കേരള സമാജം പ്രെസിഡെന്റ് ടി.ജെ. തോമസ്, പാലക്കാട് ഫോറം സെക്രട്ടറി രാജേഷ്…

Read More

6 മാസത്തിലേറെയായി 100ൽ അധികം പേർക്ക് സ്വന്തം നഗ്നചിത്രം അയച്ചു കൊടുത്ത മധ്യവയസ്കൻ പിടിയിൽ.

ബെംഗളൂരു :  ആറു മാസത്തിനിടെ ഇരുനൂറിലേറെ പേർക്കു സ്വന്തം നഗ്നചിത്രം അയച്ചു കൊടുത്ത് 54 വയസ്സുകാരൻ പിടിയിൽ. ചിത്രദുർഗ ചല്ലക്കെരെ സ്വദേശി ഒ.രാമകൃഷ്ണയാണ് അറസ്റ്റിലായത്. പരിചയമില്ലാത്ത നമ്പറിൽ നിന്നു നഗ്നചിത്രങ്ങൾ വരുന്നതായി ഒരാഴ്ച മുൻപു ഗ്രാമവാസികളിൽ ചിലർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. പൊലീസ് നമ്പറിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം ചല്ലക്കെരെയിലെ വീട്ടിൽ നിന്നാണ്ഇയാൾ അറസ്റ്റിലായത്. പരിചയമില്ലാത്ത നമ്പറുകളിലേക്കു വിളിക്കുകയും, റിങ് ചെയ്യുന്നുവെന്ന് അറിഞ്ഞാൽ നഗ്നചിത്രം അയയ്ക്കുകയുമായിരുന്നു പതിവ്. നൂറിലേറെ സ്ത്രീകൾക്കും ഇവ ലഭിച്ചതായി…

Read More

ബിനീഷിൻ്റെ നിർദ്ദേശമനുസരിച്ചാണ് താൻ ലഹരി വ്യാപാരം നടത്തിയത് എന്ന് അനൂപ് മുഹമ്മദ് ;കസ്റ്റഡി 4 ദിവസം കൂടി നീട്ടി;എൻ.സി.ബി.പിന്നീട് ഇടപെടും.

ബെംഗളൂരു: ബിനീഷ് കോടിയേരിക്കെതിരെ കൂടുതല്‍ കണ്ടെത്തലുകളുമായി ഇഡി കോടതിയില്‍. ബിനീഷിന്‍റെ വീട്ടില്‍ നിന്നും കണ്ടെടുത്ത ഡെബിറ്റ് കാർഡ് മുഹമ്മദ് അനൂപും ബിനീഷ് കോടിയേരിയും ഒരുമിച്ച് ഉപയോഗിച്ചതെന്ന് അന്വേഷണ സംഘം കോടതിയെ രേഖാമൂലം അറിയിച്ചു. കൂടാതെ ബിനീഷ് ഡയറക്ടറായ മൂന്ന് കമ്പനികൾ പ്രവർത്തിച്ചത് വ്യാജ അഡ്രസിലാണെന്നും, ഈ കമ്പനികളുടെ പേരില്‍ കള്ളപ്പണം വെളുപ്പിച്ചോയെന്ന് സംശയിക്കുന്നതായും റിപ്പോർട്ടില്‍ പറയുന്നു. ബിനീഷിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി നാല് ദിവസം കൂടി കോടതി ഇഡി കസ്റ്റഡിയില്‍ വിട്ടു. ഒമ്പത് ദിവസം തുടർച്ചയായ ചോദ്യം ചെയ്യലിന് ശേഷം ബിനീഷിനെ കോടതിയില്‍ ഹാജരാക്കിയപ്പോൾ…

Read More
Click Here to Follow Us