വിനോദസഞ്ചാര വകുപ്പ് മന്ത്രി രാജിവച്ചു…

ബെംഗളൂരു : കർണാടക വിനോദ സഞ്ചാര വകുപ്പ് മന്ത്രി സി.ടി.രവി രാജിവച്ചു.

രവിയുടെ രാജി ഗവർണർ അംഗീകരിച്ചു.

കഴിഞ്ഞ 2 ന് താൻ രാജി നൽകുകയും അത് അംഗീകരിച്ച് ഗവർണർക്ക് കൈമാറാൻ താൻ മുഖ്യമന്ത്രിയോട്  അപേക്ഷിച്ചതായിരുന്നു എന്ന് സ്ഥാനമൊഴിഞ്ഞ മന്ത്രി സി.ടി.രവി അറിയിച്ചു.

ബി.ജെ.പി.പുന:സംഘടനയിൽ സി.ടി. രവിയെ ദേശീയ ജനറൽ സെക്രട്ടറിയായി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ നാമനിർദ്ദേശം ചെയ്തിരുന്നു.

  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്

കന്നഡ നാടിൻ്റെ സമൃദ്ധിക്കു വേണ്ടിയും കന്നഡ ഭാഷക്ക് വേണ്ടിയും പ്രവർത്തിക്കാൻ ആണ് തനിക്ക് ഇഷ്ടം എന്നാൽ പാർട്ടി നൽകിയ ഉത്തരവാദിത്തം ഏറ്റെടുത്ത് 2 കർത്തവ്യങ്ങൾ ഒരേ സമയം ചെയ്യാൻ കഴിയില്ല, അതു കൊണ്ട് താൻ രാജി നൽകിയതായി കന്നഡ രാജ്യോത്സവ അവാർഡ് ദാനച്ചടങ്ങിൽ രവി അറിയിച്ചിരുന്നു.

പാർട്ടി ജനറൽ സെക്രട്ടറി എന്ന നിലയിൽ കേരള, ആന്ധ്ര, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിലേക്ക് തുടർച്ചയായി രവിക്ക് യാത്ര ചെയേണ്ടതായി വരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫുട്ബോൾ പ്രേമികൾക്ക് ലോട്ടറി; ലോകകപ്പ് ഫൈനൽ രാവുകളിൽ ബെംഗളൂരുവിൽ വമ്പൻ മാറ്റം; ഹോട്ടലുകളുടെ പ്രവർത്തന സമയം നീട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം
[masterslider id="10"]

Related posts