ബിഗ്‌ ബാസ്ക്കറ്റില്‍ നിന്ന് വന്‍ ഡാറ്റ മോഷണം;2 കോടി ഉപഭോക്താക്കളുടെ വിവരങ്ങള്‍ പുറത്തായി;30 ലക്ഷം രൂപക്ക് മാർക്കറ്റിൽ ലഭ്യം. .

ബെംഗളൂരു : ആലിബാബ ഗ്രൂപ്പ്,മെര അസെറ്റ്-നവേര്‍ ഏഷ്യ ഗ്രോത്ത് ഫണ്ട്‌,സി.ഡി.സി ഗ്രൂപ്പ് എന്നിവയുടെ സാമ്പത്തിക പിന്തുണയോടെ നഗരത്തില്‍ പ്രധാന ഓഫീസ് ഉള്ള ഓണ്‍ലൈന്‍ റീട്ടയില്‍ ശൃംഗലയായ ബിഗ്‌ ബാസ്ക്കെറ്റില്‍ വന്‍ ഡാറ്റ ചോര്‍ച്ച നടന്നതായി സൈബര്‍ സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സൈബിള്‍.

ഇതേ തുടര്‍ന്ന് കമ്പനി നഗരത്തിലെ സൈബര്‍ പോലീസിനെ സമീപിച്ചു പരാതി നല്‍കി.

സൈബിള്‍ പറയുന്നത് പ്രകാരം 2 കോടി ആളുകളുടെ വിവരങ്ങള്‍ ആണ് പുറത്തായത്,ഇത് 30 ലക്ഷം രൂപയ്ക്ക് സൈബര്‍ ക്രൈം മാര്‍ക്കെറ്റില്‍ വില്പനയ്ക്ക് വച്ചിട്ടുണ്ട്.

  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

15 ജി ബി യോളം വരുന്ന എസ് ക്യു എല്‍ ഫയലില്‍ ഉപഭോക്താക്കളുടെ പേര്,മൊബൈല്‍ നമ്പര്‍,ഇ മെയില്‍ ഐ ഡി,മേല്‍ വിലാസം,ജനനതീയതി,ലൊക്കേഷന്‍,ഐ.പി.അഡ്രസ്‌ തുടങ്ങിയ നിരവധി വിവരങ്ങള്‍ ഉണ്ടെന്ന് കരുതുന്നു.

“രണ്ട് ദിവസം മുന്‍പാണ്‌ ഇങ്ങനെ ഒരു വിവരം സൈബര്‍ വിദഗ്ദരില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിക്കുന്നത്,ഇതുമായി ബന്ധപ്പെട്ട് നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്,ഇമെയില്‍,ഫോണ്‍ നമ്പര്‍ തുടങ്ങിയ രേഖകള്‍ മാത്രമേ നഷ്ട്ടപ്പെടാന്‍ സാധ്യത ഉള്ളൂ,സാമ്പത്തിക വിവരങ്ങള്‍ ആയ ക്രെഡിറ്റ്‌ /ഡെബിറ്റ് കാര്‍ഡ്‌ നമ്പര്‍ തുടങ്ങിയവ ഒരു തരത്തിലും മറ്റാര്‍ക്കും ലഭിക്കില്ല”ബിഗ്‌ ബാസ്ക്കറ്റു ഔദ്യോഗികമായി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രാഫിക് കുരുക്കിൽ പെട്ട് ഇനി വലയേണ്ട; കുരുക്കഴിക്കാൻ 20 കിലോയുടെ ബാരിക്കേഡ്; ബെംഗളൂരു ട്രാഫിക്കിൽ വമ്പൻ മാറ്റം!
[masterslider id="10"]

Related posts