മലയാളി കച്ചവടക്കാരനെ കടയിൽ കയറി ആക്രമണവും ഭീഷണിയും

ബെംഗളൂരു: മലയാളി കച്ചവടക്കാരനെ കടയിൽ കയറി ആക്രമണവും ഭീഷണിയും. മൈസൂരു റോഡ് ഗുഡുതഹള്ളി ജനതാ കോളനിയിൽ നിരവധി വർഷങ്ങളായി കച്ചവടം നടത്തുന്ന കെ.ആർ. സ്റ്റോർ ഉടമ പാനൂർ എലാങ്കോട് സ്വദേശി രാജനാണ് ഈ ദുരനുഭവം.

രാജൻ ലോക്ഡൗണിൽ കടപൂട്ടി നാട്ടിൽ പോയിരുന്നു. ഈ സമയത്ത് തൊട്ടടുത്ത് തമിഴ്‌നാട്ടുകാരനായ മറ്റൊരാൾ പുതിയ കച്ചവടം ആരംഭിച്ചു. ഇതിനിടെ രാജൻ നാട്ടിൽനിന്ന് തിരിച്ചെത്തി കട വീണ്ടും തുറന്നതോടെ തമിഴ്‌നാട്ടുകാരന്റെ കടയിൽ വ്യാപാരം കുറഞ്ഞു. ഇതിന്റെ പേരിലുള്ള വൈരാഗ്യം കാരണം രാജനെ അക്രമിക്കുകയായിരുന്നു.

  വൈറ്റ്‌ഫീൽഡിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

തൊട്ടടുത്ത കച്ചവടക്കാരന്റെ ആക്രമണത്തിനിരയായ മലയാളി കച്ചവടക്കാരന് ആൾ ഇന്ത്യ കെ.എം.സി.സി. ഗൗരിപ്പാളയം ഏരിയാ പ്രവർത്തകരുടെ ഇടപെടൽമൂലം നീതിലഭിച്ചു. കെ.ആർ. സ്റ്റോർ ഉടമ പാനൂർ എലാങ്കോട് സ്വദേശി രാജനെയാണ് തമിഴ്‌നാട്ടുകാരനായ കച്ചവടക്കാർ അക്രമിച്ചത്.

കടയിൽക്കയറി രാജനെ അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ ഗൗരിപ്പാളയം ഏരിയാ കെ.എം.സി.സി. നേതാക്കളെ വിവരം അറിയിച്ചു. ഇതേത്തുടർന്ന് ഏരിയാ നേതാക്കളായ കെ.കെ. ഇസ്മായിൽ, വി.വി. മഹമൂദ്, റഹ്മാൻ, അബു വേളം എന്നിവർ രാജനെയും കൂട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഉടൻതന്നെ പോലീസ് പ്രതിയെ കുടുംബസമേതം വിളിച്ചുവരുത്തി കേസെടുത്ത് താക്കീത് ചെയ്ത് വിട്ടയച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts