ബെംഗളൂരു : ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നു എന്നാരോപിച്ച് കർണാടക ആർ.ടി.സി. ജീവനക്കാരുടെ യൂണിയൻ പണിമുടക്കുന്നു. സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള കെ.എസ്.ആർ.ടി.സി.വർക്കേഴ്സ് ഫെഡറേഷനാണ് ഈ മാസം 5 ന് സമരം നടത്താൻ നോട്ടീസ് നൽകിയിരിക്കുന്നത്. മുൻകൂട്ടി നോട്ടീസ് നൽകാതെ വേതനം വെട്ടിക്കുറക്കുന്ന നടപടി അവസാനിപ്പിക്കുക, അവധി ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.
Read MoreDay: 1 November 2020
80 ലക്ഷം സാമ്പിളുകള്‍ പരിശോധിച്ച് കര്‍ണാടക;പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുറവ്.
ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം ഇന്ന് 3652 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 8053 പേരെ ഡിസ്ചാര്‍ജ് ചെയ്തു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് :8053 (7468) ആകെ ഡിസ്ചാര്‍ജ് :765261 (757208) ഇന്നത്തെ കേസുകള്‍ : 3652 (3014) ആകെ ആക്റ്റീവ് കേസുകള്‍ : 50592 (55017) ഇന്ന് കോവിഡ് മരണം :24 (28) ആകെ കോവിഡ് മരണം :11192 (11168) ആകെ പോസിറ്റീവ് കേസുകള്‍ :827064 (823412) തീവ്ര പരിചരണ…
Read Moreദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ബിനീഷ് കോടിയേരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സന്ദർശിക്കാനെത്തിയ സഹോദരനെ തടഞ്ഞു; നാടകീയ രംഗങ്ങൾ…
ബെംഗളൂരു :ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ബിനീഷ് കോടിയേരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ബിനീഷ് കോടിയേരിയെ കാണാനെത്തിയ ബിനോയിയെയും അഭിഭാഷകരെയും ആശുപത്രിയില്‍ തടഞ്ഞു. ബിനീഷിനെ ദേഹോപദ്രവം ഏല്‍പ്പിച്ചോയെന്ന് സംശയിക്കുന്നതായി അഭിഭാഷകര്‍ പറഞ്ഞു. ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരിയെ സ്വകാര്യ ആശുപത്രിയുടെ ക്വാഷ്വാലിറ്റിയില്‍ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷിനെതിരെ നാർക്കോട്ടിക് കൺട്രോൾ ബ്യുറോയും നടപടി തുടങ്ങി. ബിനീഷിനെതിരെ എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്ത കേസിന്റെ വിവരങ്ങൾ എൻസിബി സോണൽ ഡയറക്ടർ ഇഡി ആസ്ഥാനത്ത് നേരിട്ടെത്തി ശേഖരിച്ചു. എൻഫോഴ്സ്മെന്റ് കസ്റ്റഡി അവസാനിക്കുന്ന തിങ്കളാഴ്ച ബിനീഷിനെ കസ്റ്റഡിയിൽ വേണമെന്ന്…
Read Moreവാടക നൽകാത്തതിനാൽ യുവതിയെ ഉടമയായ സ്ത്രീ കത്തികൊണ്ട് കുത്തി
ബെംഗളൂരു: നാല് മാസത്തെ വാടക നല്‍കാതിരുന്നതിനെത്തുടര്‍ന്ന് കരാറുകാരിയായ യുവതിയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച വീട്ടുടമ അറസ്റ്റില്‍. 28കാരിയായ പൂര്‍ണിമ എന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നാല് മാസത്തെ വാടക തുകയായ 24000രൂപ നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു ആക്രമണം. വീടുടമസ്ഥ മഹാലക്ഷ്മി എന്ന സ്ത്രീയാണ് പൂര്‍ണിമയെ ഉപദ്രവിച്ചത്. പൂര്‍ണിമയും ഭര്‍ത്താവും മഹാലക്ഷമിയുടെ വീട്ടിലാണ് ഒരു വര്‍ഷമായി വാടകയ്ക്ക് താമസിച്ചിരുന്നത്. 65,000രൂപ മുന്‍കൂര്‍ പണം നല്‍കിയിട്ടുണ്ട്. ഇതിനുപുറമേ 6000രൂപയാണ് പ്രതിമാസ വാടകത്തുക. ലോക്ക്ഡൗണിനേത്തുടര്‍ന്ന് ഭര്‍ത്താവിന് ജോലി നഷ്ടപ്പെട്ടതോടെയാണ് വാടക നല്‍കുന്നത് മുടങ്ങിയത്. വെള്ളിയാഴ്ച രാത്രി പൂര്‍ണിമയോടെ…
Read Moreബെംഗളൂരു കലാപം;പ്രതിയായ കോൺഗ്രസ് നേതാവ് കോവിഡ് ചികിൽസാ കേന്ദ്രത്തിൽ നിന്ന് മുങ്ങി;ഒളിവിൽ പോയത് മുൻ ബി.ബി.എം.പി.മേയർ.
ബെംഗളൂരു : കഴിഞ്ഞ ആഗസ്റ്റ് 11 ന് നഗരത്തിലെ ഡി.ജെ.ഹളളി, കെ.ജെ.ഹളളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ബി.ബി.എം.പി.മുൻ മേയറും കോൺഗ്രസ് കോർപ്പറേറ്ററുമായ ആർ. സമ്പത് രാജ് ഒളിവിൽ പോയി. നഗരത്തില ഒരു സ്വകാര്യ ആശുപത്രിയിൽ കോവിഡിന് ചികിൽസയിലായിരുന്ന സമ്പത് കടന്നു കളയുകയായിരുന്നു എന്ന് അസിസ്റ്റൻറ് കമ്മീഷണർ വേണുഗോപാൽ അറിയിച്ചു. ഡിസ്ചാർജ് ചെയ്യുമ്പോൾ പോലീസിനെ അറിയിക്കാത്തതിനാൽ ആശുപത്രിക്ക് എതിരെ പോലീസ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. മുൻപ് സമ്പത് രാജ് അറസ്റ്റ് ഒഴിക്കാക്കുന്നതിനായി കോടതിയെ സമീപിച്ചിരുന്നു. നഗരത്തിൽ നടന്ന…
Read Moreനഗരത്തിൽ നിന്ന് ഈ റയിൽവേ പാതയിലൂടെ പോയാൽ കുതിച്ചു പായുന്ന ട്രെയിനിൽ ഗ്ലാസിലെ ഒരു തുള്ളി വെള്ളം പോലും തുളുമ്പില്ല (വീഡിയോ)
ബെംഗളൂരു: നമ്മുടെ ട്രെയിൻ യാത്രയ്ക്കിടെ കുലുക്കം അനുഭവപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാൽ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ കുലുക്കം ഓര്‍മ്മയാക്കി മാറ്റിയിരിക്കുകയാണ് ബെംഗളൂരു-മൈസൂരു റെയില്‍വേ പാത. റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ തന്നെയാണ് ഇക്കാര്യം തെളിവു സഹിതം വ്യക്തമാക്കുന്നത്. The results of intensive track 🛤️ maintenance carried out between Bengaluru & Mysuru in Karanataka are there for everyone to see. The journey has become so smooth that not even a…
Read Moreസർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി പഴയപോലെ വിലസാനാവില്ല; പിടിമുറുക്കി സർക്കാർ
ബെംഗളൂരു: സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി പഴയപോലെ വിലസാനാവില്ല; സർക്കാർ പുതിയ കരടുനയം പുറത്തിറക്കി. സർക്കാർ ഉദ്യോഗസ്ഥർ പുസ്തകം പ്രസിദ്ധീകരിക്കുന്നതും സിനിമയിലും സീരിയലിലും അഭിനയിക്കുന്നതും വിലക്കാനാണ് സർക്കാർ നീക്കം. ഭരണപരിഷ്കാര വകുപ്പാണ് കരടുനയം തയ്യാറാക്കിയത്. സിനിമയിലും സീരിയലിലും അഭിനയിക്കുന്നതിന് ജീവനക്കാർ ദീർഘകാലം അവധിയെടുക്കുന്നത് ഒഴിവാക്കുന്നതിനാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്നാണ് വിശദീകരണം. കരടുനയം അനുസരിച്ച് ജീവനക്കാർ സിനിമ, ടെലിവിഷൻ സീരിയലുകൾ എന്നിവയിൽ അഭിനയിക്കാനും പുസ്തകം പ്രസിദ്ധീകരിക്കാനും ലേഖനം പ്രസിദ്ധീകരിക്കാനും അനുവദിക്കില്ല. മറ്റ് നിയമങ്ങൾ: – പത്രം, മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ ചുമതല വഹിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങണം.…
Read Moreസുഹൃത്തുക്കൾക്കും കോളേജ് വിദ്യാർഥികൾക്കും മയക്കുമരുന്ന് വിൽപ്പന; ഐ.ടി. ജീവനക്കാരനെ പോലീസ് പൊക്കി
ബെംഗളൂരു: മയക്കുമരുന്ന് കടത്ത് കേസിൽ ഐ.ടി. ജീവനക്കാരനെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) അറസ്റ്റുചെയ്തു. സാർഥക് ആര്യ (32) ആണ് അറസ്റ്റിലായത്. ഓൺലൈൻ വഴി എത്തിക്കുന്ന ലഹരിമരുന്നുകൾ സുഹൃത്തുക്കൾക്കും കോളേജ് വിദ്യാർഥികൾക്കും വിൽക്കുകയായിരുന്നുവെന്ന് ഇയാൾ വെളിപ്പെടുത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് എച്ച്.എസ്.ആർ. ലേഔട്ടിലെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. പോലീസ് എത്തിയപ്പോൾ ബാൽക്കണി വഴി സാർഥക് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വീട്ടിൽനിന്ന് എൽ.എസ്.ഡി, സ്ട്രിപ്പുകൾ, എം.ഡി.എം.എ. ഗുളികകൾ തുടങ്ങിയവ പിടിച്ചെടുത്തു. ബെൽജിയത്തിലായിരുന്ന സാർഥക് അടുത്തിടെയാണ് ബെംഗളൂരുവിലെത്തിയത്. അറസ്റ്റിലായതിനെ തുടർന്ന് സാർഥകിനെ സ്വകാര്യകമ്പനിയിൽ നിന്ന്…
Read Moreകാണികളില്ല; തീയേറ്ററുകൾ അടച്ചിടാനൊരുങ്ങുന്നു.
ബെംഗളൂരു : കാണികൾ കുറഞ്ഞതിനാൽ സംസ്ഥാനത്തെ തീയേറ്ററുകൾ താൽക്കാലികമായി അടച്ചിടുമെന്ന് കർണാടക ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സിംഗിൾ സ്ക്രീൻ തീയേറ്ററുകളിൽ പ്രദർശനം നടത്തുന്നത് കനത്ത സാമ്പത്തിക ബാധ്യത വരുത്തുന്നുണ്ട് എന്നതിനാണ് ജനുവരി അവസാനം വരെ അടച്ചിടാൻ തീരുമാനിച്ചത്. കോവിഡ് ഭീതിയിൽ പ്രേക്ഷകരുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ പുതിയ സിനിമകൾ റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ തയ്യാറാകുന്നില്ല, ഇത് കൂടി പ്രതിസന്ധി വർദ്ധിപ്പിച്ചതായി ഫെഡറേഷൻ ചെയർമാൻ ആർ.ആർ.ഒഡുഗൗഡർ അറിയിച്ചു.
Read Moreമൈസൂരു സ്വദേശിയായ യുവതിയും രണ്ടുകുട്ടികളും അയർലൻഡിൽ മരിച്ചനിലയിൽ
ബെംഗളൂരു: സംസ്ഥാനത്ത് നിന്നുള്ള യുവതിയെയും രണ്ടുകുട്ടികളെയും അയർലൻഡിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. ദക്ഷിണ ഡബ്ലിനിലെ ബാലന്റീറിൽ താമസിച്ചുവന്ന മൈസൂരു സ്വദേശിനി സീമ ബാനു(37), മകൾ അസ്ഫിറ റിസ(11), മകൻ ഫൈസാൻ സെയിദ്(ആറ്) എന്നിവരാണ് മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം പുറത്തറിയുന്നത്. കൊലപാതകമാണെന്ന സംശയത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് അയർലൻഡ് പോലീസ് കരുതുന്നു. കുട്ടികളെ ശ്വാസംമുട്ടിച്ചുകൊന്നതാണെന്ന് സംശയമുണ്ട്. ഇവരുടെ കഴുത്തിൽ ഇതിന്റെ പാട് കാണാനുണ്ടെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ മരണകാരണം കണ്ടെത്താനായിട്ടില്ല. യുവതിയെയും മക്കളെയും ഏതാനുംദിവസമായി കാണാതായതിനെത്തുടർന്ന് അയൽവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.…
Read More