റോഡപകടങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അതെ സ്ഥാനം നില നിർത്തി നമ്മ ബെംഗളൂരു;കര്‍ണാടക ഒരു സ്ഥാനം മുന്നിലേക്ക്‌ ;കണക്കുകള്‍ ഇങ്ങനെ…

ബെംഗളൂരു: റോഡപകടങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ മൂന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ് ഉദ്യാന നഗരി. ചെന്നൈയും ഡല്‍ഹിയും ആണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍, കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 1.6 ശതമാനം കൂടുതല്‍ അപകടങ്ങള്‍ ആണ് ഈ വര്‍ഷം നഗരത്തില്‍ രേഖപ്പെടുത്തിയത്. 4684 അപകടങ്ങളിലായി 768 ജീവനുകള്‍ ആണ് റോഡുകളില്‍ പൊലിഞ്ഞത്. അതെ സമയം കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്ത് ആയിരുന്ന കര്‍ണാടക അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 10958 ആളുകള്‍ ആണ് സംസ്ഥാനത്ത് റോഡുകളില്‍ മരിച്ചത്,അകെ 40658 അപകടങ്ങള്‍ ആണ് ഈ വര്‍ഷം സംസ്ഥാനത്ത് ഉണ്ടായത്. കേന്ദ്ര…

Read More

ഇങ്ങനെ ഒരു എം.എല്‍.എയെ എവിടെ കിട്ടും ?;നാട്ടില്‍ മദ്യ ശാല അനുവദിക്കുന്നത് വൈകുന്നതിനെതിരെ ധര്‍ണ നടത്തി എം.എല്‍.എ.

ബെംഗളൂരു : സര്‍ക്കാരുകള്‍ക്ക് നികുതിപ്പണം നല്ല രീതിയില്‍ കൊടുക്കുന്നുണ്ടെങ്കിലും സര്‍ക്കാരുകള്‍ തങ്ങളെ സഹായിക്കുന്നില്ല എന്നതാണ് വര്‍ഷങ്ങള്‍ ആയി സാധാരണ മദ്യപന്മാരുടെ വിലാപം. എന്നാല്‍ മദ്യപന്മാര്‍ക്ക് വേണ്ടി ഒരു എം.എല്‍. തന്നെ അരയും തലയും മുറുക്കി ഇറങ്ങിയാലോ ? സംഭവം നടന്നത് ചിത്രദുര്‍ഗയില്‍ ആണ്. ചിത്രദുർഗ ഹൊസദുർഗ ടൗണിൽ മദ്യശാലയ്ക്ക് എൻ.ഒ.സി. ലഭിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് സ്ഥലം എം.എൽ.എ. ഗുളിഹട്ടി ഡി ശേഖർ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിനുമുന്നിൽ ധർണ നടത്തിയത്. എട്ടുമാസംമുമ്പ് മദ്യശാലയ്ക്കുള്ള അനുമതിയായെങ്കിലും എൻ.ഒ.സി. നൽകാൻ ഉദ്യോഗസ്ഥർ വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് ധർണയിരുന്നതെന്ന് എം.എൽ.എ.…

Read More

കോവിഡ് കേസുകൾ ദിനംപ്രതി കുറയുന്നു; മരണ നിരക്കിലും കുറവ്

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 5356 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 8749 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഒരിടവേളയ്ക്കുശേഷം പുതിയ കോവിഡ് രോഗികളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞു. രോഗികളുടെ എണ്ണത്തിലും മരണത്തിലും കുറവുണ്ടായി. പുതിയ രോഗികൾ 6000-ത്തിൽ താഴെയായി. ബെംഗളൂരുവിലും രോഗികൾ കുറഞ്ഞു. നഗരത്തിൽ ഇന്ന് പുതുതായി 2688 പേർക്കാണ് രോഗം ബാധിച്ചത്. രോഗമുക്തിനിരക്കു കൂടി. മൂന്ന് ദിവസമായി പ്രതിദിനം സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണത്തെക്കാൾ കൂടുതലാണ് രോഗമുക്തി നേടുന്നവരുടെ എണ്ണം. മുൻപ് കോവിഡ് വ്യാപനത്തെത്തുടർന്ന്, പുറത്തിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ യാത്രചെയ്യുന്നവരുടെ…

Read More

കാൽനടയാത്രക്കാരെ ഭീതിയിലാഴ്ത്തി കത്തിയുമായി മുഖംമൂടി ധരിച്ച കവർച്ചക്കാർ

ബെംഗളൂരു: നഗരത്തിൽ കവർച്ചയും അക്രമസംഭവങ്ങളും വ്യാപകമാവുന്നു. ചിക്പേട്ട് മെട്രോ സ്റ്റേഷനു സമീപം മുഖംമറച്ച രണ്ട് യുവാക്കൾ കത്തികാട്ടി പഴ്സ് തട്ടിപ്പറിക്കുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ നഗരത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കി. ഇവരെ ഉടനെ പിടികൂടാനുള്ള നിർദ്ദേശം നൽകി പോലീസ് ഇൻസ്പെക്ടർ ജനറൽ രൂപ ഐ പി എസ്. For kind attention and action .@BlrCityPolice , supposed to be near Chickpet metro station, today morning .@AddlCPWest .@Chickpetebcp pic.twitter.com/7kd5MfZTXz — D Roopa IPS (@D_Roopa_IPS) October 20,…

Read More

തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു;മറ്റ് സംസ്ഥാനങ്ങളെ പിന്നിലാക്കി കര്‍ണാടക.

ബെംഗളൂരു: കൊറോണ രോഗവും തുടര്‍ന്ന് രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ എന്നിവ വ്യവസായങ്ങളും നിര്‍മാണ പ്രവൃത്തികളും നിര്‍ത്തിവക്കുന്നതിനും തൊഴിലില്ലായ്മ കൂടുന്നതിനും കാരണമായിരുന്നു. എന്നാല്‍ ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് രാജ്യം കരകയരുമ്പോള്‍ കര്‍ണാടകയും ഉയര്‍ന്നു വരികയാണ്‌. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കർണാടകത്തിൽ തൊഴിലില്ലായ്മനിരക്ക് കുറഞ്ഞുവരുകയാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സെപ്റ്റംബറിൽ സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് 2.4 ശതമാനമാണ്. ലോക് ഡൗൺ കൂടുതല്‍ ബാധിച്ച ഏപ്രിലിൽ കർണാടകത്തിലെ തൊഴിലില്ലായ്മ നിരക്ക് 29.8 ശതമാനമായിരുന്നു. ദേശീയ ശരാശരി ഈ സമയത്ത് 23.5 % ആയിരുന്നു. ഓഗസ്റ്റിലാണ് ഏറ്റവും…

Read More

കൂട്ട ബലാത്സംഗം കൊലപാതകത്തേക്കാള്‍ ഭീകരം,വധശിക്ഷ ഉറപ്പാക്കണം:കര്‍ണാടക ഹൈക്കോടതി.

ബെംഗളൂരു : 2012ല്‍ ജ്ഞാനഭാരതി ബാംഗ്ലൂര്‍ യുണിവേഴ്സിറ്റി കാമ്പസിന് സമീപം നടന്ന കൂട്ട ബലാത്സംഗകേസുമായി ബന്ധപ്പെട്ട വാദത്തിനു ശേഷം വിധി പറയുമ്പോള്‍ ആണ് കര്‍ണാടക ഹൈക്കോടതി ഇങ്ങനെ ഒരു അഭിപ്രായം മുന്നോട്ട് വച്ചത്. കൂട്ട മാനഭംഗം കൊലപാതകത്തേക്കാള്‍ ഭീകരമാണ് ഐ.പി.സി.367 ഡി വകുപ്പില്‍ മാറ്റം വരുത്തി കുറ്റക്കാര്‍ക്ക് വധശിക്ഷ തന്നെ ഉറപ്പു വരുത്തണം എന്നും കോടതി ആവശ്യപ്പെട്ടു. സ്വാതന്ത്ര്യം ലഭിച്ച് 74 വര്‍ഷങ്ങള്‍ക്ക് ശേഷവും സ്ത്രീകളുടെ സുരക്ഷ ഇപ്പോഴും ഒരു പ്രശ്നമായി നില്‍ക്കുന്നതില്‍ ബെഞ്ചില്‍ ഉണ്ടായിരുന്ന ജഡ്ജിമാരായ ജസ്റ്റിസ് വി.വീരപ്പ,കെ.നടരാജന്‍ എന്നിവര്‍ നടുക്കം രേഖപ്പെടുത്തി.…

Read More

സംസ്ഥാനത്ത് നവംബര്‍ 17 മുതല്‍ കോളേജുകൾ തുറക്കും

ബെംഗളൂരു: സംസ്ഥാനത്ത് നവംബര്‍ 17 മുതല്‍ കോളജുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. സ്വമേധയാ കോളജുകളില്‍ വന്ന് പഠിക്കാന്‍ വിദ്യാര്‍ഥികളെ അനുവദിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോളജുകളില്‍ വന്ന് പഠിക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ല. 📣Colleges in Karnataka will reopen for classes from November 17. This decision is an outcome of a review meeting held under the leadership of CM @BSYBJP. Reopening of all Graduate, PG, Diploma & Engineering Colleges…

Read More

ശ്വാസകോശത്തില്‍ കൊറോണ വൈറസ് ഉണ്ടാക്കിയ ആഘാതത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബെംഗളൂരു: ശ്വാസകോശത്തില്‍ കൊറോണ വൈറസ് ഉണ്ടാക്കിയ ആഘാതത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. കോവിഡ് ബാധിച്ചു മരിച്ച 62കാരന്റെ ശ്വാസകോശങ്ങള്‍ തുകല്‍ പന്ത് പോലെ ദൃഢമായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. നഗരത്തിൽ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ച വ്യക്തിയില്‍ നടത്തിയ ആദ്യ പോസ്റ്റുമോര്‍ട്ടമാണ് ഇത്. മൃതദേഹത്തില്‍ 18മണിക്കൂറോളം വൈറസ് സാന്നിധ്യം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഓക്‌സ്ഫഡ് മെഡിക്കല്‍ കോളജിലെ ഡോ. ദിനേശ് റാവു ആണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. മൂക്കിലെയും തൊണ്ടയിലെയും സാംപിളുകളില്‍ 18 മണിക്കൂര്‍ കഴിഞ്ഞിട്ടും വൈറസ് സാന്നിധ്യമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ‘സാധാരണ ശ്വാസകോശം സ്‌പോഞ്ച് ബോള്‍ പോലെയാണ് കാണുക,…

Read More

നാഗർഹോളെ വഴിയുള്ള യാത്രക്കാർക്ക് ഇനി ചെക്ക്പോസ്റ്റിൽ നിന്ന് ‘ടൈം ടിക്കറ്റ്’

ബെംഗളൂരു: നാഗർഹോളെ വഴിയുള്ള യാത്രക്കാർക്ക് ഇനി ചെക്ക്പോസ്റ്റിൽ നിന്ന് ‘ടൈം ടിക്കറ്റ്’. നാഗർഹോള കടുവാസങ്കേതപരിധിയിലുള്ള റോഡുകളിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർ ഇനി വനംവകുപ്പിന്റെ കർശനനിരീക്ഷണത്തിലാകും. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള ലോക്ഡൗണിനുശേഷം നാഗർഹോളെവഴി വരുന്ന സഞ്ചാരികൾ കൂടിയിട്ടുണ്ട്. നിയമവിരുദ്ധമായി വനത്തിനകത്തുകയറി വന്യമൃഗങ്ങളെ വേട്ടയാടുന്ന സംഭവങ്ങൾ അടുത്തിടെ ആവർത്തിച്ചുണ്ടായിരുന്നു. ഏതാനും വന്യമൃഗങ്ങളുടെ ജീവൻ പൊലിഞ്ഞു. യാത്രക്കാർ വന്യജീവികളുടെ സ്വൈരവിഹാരത്തിന് വിഘാതം സൃഷ്ടിക്കുന്നുണ്ടെന്നുകണ്ടാണ് വനംവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. യാത്രക്കാർ നാഗർഹോളയുടെ പരിധിയിലേക്ക് പ്രവേശിക്കുമ്പോൾ അവർക്ക് പ്രത്യേക യാത്രാടിക്കറ്റ് നൽകി നിരീക്ഷിക്കാനാണ് ആലോചിക്കുന്നത്. യാത്രക്കാർ വന്നസമയവും അവർ നാഗർഹോളെയുടെ പരിധിവിട്ട് പോകേണ്ട സമയവും…

Read More

ബെംഗളൂരു കലാപം: കോൺഗ്രസ് എം.എൽ.എ.യുടെ മരുമകന് ജാമ്യം.

ബെംഗളൂരു : ആഗസ്റ്റ് 11 ന് നഗരത്തിൽ അരങ്ങേറിയ വർഗ്ഗീയ കലാപവുമായി ബന്ധപ്പെട്ട് പുലികേശി നഗർ കോൺഗ്രസ് എം.എൽ.എ.അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ മരുമകൻ നവീനിന് ജാമ്യം ലഭിച്ചു. 2 ലക്ഷം രൂപയുടെ ബോണ്ടും 2 ആൾ ജാമ്യവും നൽകണമെന്നാണ് വ്യവസ്ഥ. കേസ് നടക്കുന്ന കോടതിയുടെ പരിധിയിൽ തന്നെ ഉണ്ടായിരിക്കണം എന്ന് മാത്രമല്ല എല്ലാ മാസവും ആദ്യ ദിവസം പോലീസ് സ്‌റ്റേഷനിൽ പോയി ഒപ്പുവക്കുകയും വേണം. നവീൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച സന്ദേശത്തെ തുടർന്നാണ് ഒരു വിഭാഗത്തിൽ പെട്ട ആളുകൾ ഡി.ജെ. ഹളളി, കെ.ജെ.ഹള്ളി പരിധിയിൽ…

Read More
Click Here to Follow Us