മീടൂ ആരോപണവുമായി പ്രശസ്ത നടി ശോഭനയും!ആരോപണം ആര്‍ക്കെതിരെ ?

തിരുവനന്തപുരം: രാജ്യം മുഴുവന്‍ ചര്‍ച്ചയാവുകയും കേന്ദ്രമന്ത്രിയുടെ രാജിയിലേക്ക് വരെ എത്തിക്കുകയും ചെയ്ത മീടൂ വിവാദത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി നടി ശോഭന. എന്നാല്‍ ശോഭനയുടെ മീടു സംബന്ധിച്ച പോസ്റ്റ്  ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെ പിന്‍വലിച്ചു.മലയാള സിനിമയിലെ മികച്ച നടിയും മികച്ച നര്‍ത്തകിയുമായ ശോഭന പോസ്റ്റ് പിന്‍വലിച്ചതിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമല്ല.

ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധിയാളുകളാണ് പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. അതിനിടയിലാണ് മീ ടൂ സംബന്ധിച്ച പോസ്റ്റ് നീക്കം ചെയ്തത്. ഹോളിവുഡിലും ബോളിവുഡിലും മീടൂ ഉയര്‍ത്തിയ ഒച്ചപ്പാടുകള്‍ ഇപ്പോഴും തുടരുന്നതിനിടയിലാണ് മലയാളികളുടെ പ്രിയതാരം വെളിപ്പെടുത്തല്‍ നടത്തി പിന്‍വലിച്ചത്.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

നേരത്തെ നടി മായാ എസ് കൃഷ്ണനെതിരെ ഫേസ്ബുക്കിലൂടെ മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയ തിയേറ്റര്‍ കലാകാരി അനന്യ രാമപ്രസാദ് മീ ടൂ പോസ്റ്റ് പിന്‍വലിച്ചിരുന്നു. നാലാം വയസ്സില്‍ താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നും അതൊരു പീഡനമായിരുന്നെന്ന് തിരിച്ചറിയാന്‍ നീണ്ട 17 വര്‍ഷങ്ങളെടുത്തുവെന്നും നടി പാര്‍വ്വതി നടത്തിയ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
[masterslider id="10"]

Related posts