ഇന്ന് 65 മരണം;7710 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 65 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 7710 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം :65(38) ആകെ കോവിഡ് മരണം :8331(8266) ഇന്നത്തെ കേസുകള്‍ :7710(6997) ആകെ പോസിറ്റീവ് കേസുകള്‍ :548557(540847) ആകെ ആക്റ്റീവ് കേസുകള്‍ : 95549(94652) ഇന്ന് ഡിസ്ചാര്‍ജ് :6748(5460) ആകെ ഡിസ്ചാര്‍ജ് :444658(437910) തീവ്ര പരിചരണ വിഭാഗത്തില്‍ :827(816) കര്‍ണാടകയില്‍…

Read More

സർഗ്ഗധാരയുടെ ഓൺലൈൻ സംവാദം 27 ന്.

ബെംഗളൂരു : നഗരത്തിലെ വളരെ പ്രശസ്തമായ സർഗ്ഗധാരയുടെ ഓണ്ലൈൻ(zoom)സംവാദം”മാനവീകതയുടെ അതിജീവന പ്രശ്നങ്ങൾ(പുതിയകാലസാമൂഹ്യാവസ്ഥയെപ്പറ്റി ഒരു അന്വേഷണം) 27.9.20 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് നടത്തുന്നു. ഉദ്ഘാടനം കൊച്ചുനാരായണൻ (സാമൂഹ്യപ്രവർത്തകൻ) വിശിഷ്ടാതിഥി സുധാകരൻ രാമന്തളി (എഴുത്തുകാരൻ)മുഖ്യപ്രഭാഷണം ഡോ:സോമൻ കടലൂർ(കവി). എല്ലാവരേയും ചർച്ചയിൽ പങ്കെടുക്കുന്നതിനും,അഭിപ്രായപ്രകടനം നടത്തുന്നതിനും പ്രത്യേകം ക്ഷണിക്കുന്നു. ഫോൺ: 9964352148

Read More

കോവിഡ് ബാധിച്ച് എംഎൽഎയും കോൺഗ്രസ് നേതാവുമായ നാരായൺ റാവു അന്തരിച്ചു

ബെംഗളൂരു: കോവിഡ് ബാധിച്ച് നഗരത്തിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോൺഗ്രസ് എം.എൽ.എ. ബി. നാരായൺ റാവു(66) അന്തരിച്ചു. ಬಸವ ಕಲ್ಯಾಣ ಕ್ಷೇತ್ರದ ಶಾಸಕ ಬಿ. ನಾರಾಯಣರಾವ್ ಅವರ ಅಕಾಲಿಕ ನಿಧನ ಅತ್ಯಂತ ನೋವಿನ ಸಂಗತಿ. ಅವರ ಆತ್ಮಕ್ಕೆ ಶಾಂತಿ ದೊರಕಲಿ, ಅವರ ಕುಟುಂಬಕ್ಕೆ, ಬೆಂಬಲಿಗರಿಗೆ ನೋವು ಭರಿಸುವ ಶಕ್ತಿ ಲಭಿಸಲಿ. pic.twitter.com/6tNVjTFWyJ — Karnataka Congress (@INCKarnataka) September 24, 2020 ബീദർ ജില്ലയിലെ ബസവകല്യാൺ എം.എൽ.എയായ നാരായൺ റാവുവിനെ സെപ്റ്റംബർ ഒന്നിനാണ് ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനാൽ വെന്റിലേറ്ററിന്റെ സഹായത്തിലാണ് കഴിഞ്ഞിരുന്നത് എന്ന് മണിപ്പാൽ ആശുപത്രി…

Read More

പിടികൂടുന്നവർക്കൊക്കെ കോവിഡ്, ഇതോടെ പോലീസുകാരും സമ്പർക്കവിലക്കിൽ!

ബെംഗളൂരു: കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാനത്ത് വിവിധ കേസുകളിൽ അറസ്റ്റിലായ ഒട്ടേറെ പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബെംഗളൂരു, മൈസൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ പിടികൂടുന്ന പ്രതികളിൽ വലിയൊരു വിഭാഗവും കോവിഡ് പോസിറ്റീവാണ്. ഇതോടെ ഇവരെ പിടികൂടിയ പോലീസുകാരും സമ്പർക്കവിലക്കിൽ പ്രവേശിക്കേണ്ട സാഹചര്യമാണുള്ളത്. നേരത്തേ ഗുരുതര കേസുകളിൽ മാത്രം അറസ്റ്റുമതിയെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ നിർദേശിച്ചിരുന്നു. എന്നാൽ ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ കേസുകളുടെ എണ്ണത്തിലും വർധനയുണ്ടായി. ഇതോടെ കേസന്വേഷണവും പ്രതികളെ പിടികൂടലും സാധാരണ നിലയിലേക്ക് മാറി. പിടികൂടിയ ഉടനെ പ്രതികളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്നുമാത്രമാണ് പുതിയ നിർദേശം. സുരക്ഷാ നിർദേശങ്ങൾ പാലിച്ചാണ്…

Read More

മയക്കുമരുന്ന് കേസന്വേഷണത്തിനിടെ കൈക്കൂലി വാങ്ങി വിവരം ചോർത്തിയതിന് സിസിബി അസിസ്റ്റന്റ് കമ്മിഷണർ ഉൾപ്പെടെ രണ്ട് പോലീസുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

ബെംഗളൂരു: മയക്കുമരുന്ന് കേസന്വേഷണത്തിനിടെ കൈക്കൂലി വാങ്ങി വിവരം ചോർത്തിയതിന് സിസിബി അസിസ്റ്റന്റ് കമ്മിഷണർ ഉൾപ്പെടെ രണ്ട് പോലീസുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ അംഗങ്ങളല്ലാത്ത ഉദ്യോഗസ്ഥർ കേസിലെ പ്രതികൾക്ക് സുപ്രധാന വിവരങ്ങൾ ചോർത്തി നൽകിയതായി സൂചന ലഭിച്ചതിനെ തുടർന്നാണ് ആഭ്യന്തര അന്വേഷണം നടത്തിയത്. ഇതേതുടർന്ന് കേസിലെ പ്രതികൾക്ക് അന്വേഷണവിവരങ്ങൾ ചോർത്തി നൽകിയതായി കണ്ടെത്തി. പ്രതികളുമായി അടുപ്പമുള്ളവർക്ക് വിവരം ചോർത്തി നൽകുന്നതിനായി ഇവർ പണം കൈപറ്റിയതായും കണ്ടെത്തിയതായി ജോയിന്റ് കമ്മിഷണർ വ്യക്തമാക്കി. എസിപി എംആർ മുദാവി, ഹെഡ് കോൺസ്റ്റബിൾ മല്ലികാർജുൻ എന്നിവർക്കെതിരെയാണ് ശിക്ഷാനടപടി. വിശ്വാസവഞ്ചന മാത്രമല്ല എസിപിയുടെ ഭാഗത്ത്…

Read More

എവിടേക്കും സർവ്വീസ് നടത്താൻ തയ്യാറായി കർണാടക ആർ.ടി.സി; തുടരെ തുടരെ കത്തുകളയച്ചിട്ടു മറുപടിയില്ല; 3 വർഷം മുൻപത്തെ കരാറിന് അന്തിമ തീരുമാനമായില്ല;കേരളത്തിൻ്റെ അലംഭാവം സ്വകാര്യ ബസ് ലോബിയെ സഹായിക്കാനോ ?

ബെംഗളൂരു: ഈ കോവിഡിന് മുൻപ് കർണാടകയിൽ നിന്നും കേരളത്തിലേക്കും തിരിച്ചുള്ള യാത്രാ സൗകര്യത്തിൻ്റെ കാര്യത്തിൽ ആളുകൾ നേരിട്ടിരുന്ന പ്രശ്നങ്ങൾ നിരവധി ആയിരുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള റെയിൽവേ, ബസ് സർവീസുകൾ കുറവായതിനാൽ വൻ നിരക്ക് ഈടാക്കുന്ന സ്വകാര്യ സർവീസുകളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു സാധാരണക്കാരന്. അതേ സമയം അന്തർ സംസ്ഥാന യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ പാതകളിൽ ബസ് സർവീസ് നടത്താമെന്ന് ഇരുസംസ്ഥാനങ്ങൾ തമ്മിൽ ഏർപ്പെട്ട കരാറിൽ മൂന്നുവർഷം കഴിഞ്ഞിട്ടും ഇതുവരെ തീരുമാനം ഒന്നും ആയില്ല. കരാറിൽ പറഞ്ഞ പാതകളുടെ കാര്യത്തിൽ എത്രയുംവേഗം അന്തിമതീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് കർണാടകം കഴിഞ്ഞദിവസം വീണ്ടും…

Read More

അഴിമതി ആരോപണം; സഭയിൽ തന്നെ കോവിഡ് പ്രതിരോധത്തിൻ്റെ കണക്കുകൾ നിരത്തി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി.

ബെംഗളൂരു : സഭയിൽ കോൺഗ്രസ് ഉയർത്തിയ കോവിഡ് ഫണ്ട് അഴിമതിക്ക് സഭാ സമ്മേളനത്തിൽ തന്നെ എണ്ണിയെണ്ണി മറുപടി നൽകി മുൻ കോൺഗ്രസ് എംഎൽഎ കൂടിയായ മെഡിക്കൽ വിദ്യാഭ്യസ മന്ത്രി ഡോ: കെ.സുധാകർ. കോൺഗ്രസ് ആരോപിക്കും പോലെ അഴിമതി നടന്നിട്ടില്ല,1422 കോടി രൂപ കോവിഡ് പ്രതിരോധങ്ങൾക്കായി ഇതുവരെ ആരോഗ്യ വകുപ്പ് മാത്രം ചെലവഴിച്ചു. സർക്കാറിൻ്റെ 15 വകുപ്പുകളും ചേർന്ന് ആകെ ചെലവിട്ടത് ഇതുവരെ 4200 കോടി രൂപയാണ് മന്ത്രി അറിയിച്ചു. മറുപടിയിൽ തൃപ്തി വരാതെ മുൻ നിയമസഭാ സ്പീക്കർ കൂടിയായ കെ.ആർ.രമേഷ് കുമാർ നടത്തിയ വിവാദ…

Read More

ഐ.പി.എൽ. തുടങ്ങിയതോടെ നഗരത്തിൽ വാതുവെപ്പ് സജീവം; ആറ് പേർ പിടിയിൽ

ബെംഗളൂരു: ഐ.പി.എൽ. സീസൺ തുടങ്ങിയതോടെ നഗരത്തിൽ വാതുവെപ്പുസംഘവും സജീവമായിരിക്കുകയാണ്. വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മൊബൈൽ ഫോണിലൂടെയാണ് വാതുവെപ്പുകൾ നടക്കുന്നത്. യു.എ.ഇ.യിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് നഗരത്തിൽ വാതുവെപ്പു നടത്തിയ ആറംഗസംഘം പിടിയിൽ. ബുധനാഴ്ച രാവിലെയാണ് ബെംഗളൂരു സ്വദേശികളായ ഇവരെ സെൻട്രൽ ക്രൈംബ്രാഞ്ച് പിടികൂടിയത്. Two cases registered in Banaswadi and Malleshwaram, and 6 accused arrested in connection with betting in the ongoing #IPL2020 (Indian Premier League) by Central Crime…

Read More

ഉപമുഖ്യമന്ത്രിയുൾപടെ നിയമസഭാ സമ്മേളനത്തിനെത്തിയ 110 പേർക്ക് കോവിഡ്

ബെംഗളൂരു: സ്പീക്കറുടെ നിർദേശമനുസരിച്ചാണ് നിയമസഭാസമ്മേളനത്തിന് മുന്നോടിയായി ജനപ്രതിനിധികളെയും ജീവനക്കാരെയും മാധ്യമപ്രവർത്തകരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. വിധാൻ സൗധയിൽ നടന്ന കോവിഡ് പരിശോധനയിൽ ഉപമുഖ്യമന്ത്രി ഗോവിന്ദ് കർജോൾ അടക്കം 110 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ജനപ്രതിനിധികളും ഉദ്യേഗസ്ഥരും ഉൾപ്പെടും. ഉപമുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹംതന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. കാര്യമായ ലക്ഷണങ്ങളില്ലെങ്കിലും ഡോക്ടർമാരുടെ നിർദേശത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. താനുമായി സമ്പർക്കത്തിൽ വന്നവർ കോവിഡ് പരിശോധന നടത്തണമെന്നും ഉപമുഖ്യമന്ത്രി നിർദേശിച്ചു. നിയമസഭാ സമ്മേളനത്തിൽ രണ്ടുദിവസവും അദ്ദേഹം പങ്കെടുത്തിരുന്നു. 2145 പേരെ പരിശോധച്ചതിതിൽ 5.2…

Read More

അറസ്റ്റിലായ സുഡാൻ പൗരനെ ചോദ്യം ചെയ്തതോടെ സ്ഥിരം മയക്കുമരുന്ന് വാങ്ങുന്ന വിദ്യാർഥികളേയും പിടികൂടി

ബെംഗളൂരു: കല്യാൺനഗർ ചെല്ലിക്കരെയിൽ താമസിക്കുന്ന അഹ്മദ് ഒമർ സയീദ് (27) എന്ന സുഡാൻ പൗരനെ ലഹരിമരുന്ന്‌ വിൽപ്പന നടത്തിയ കേസിൽ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെ സ്ഥിരം മയക്കുമരുന്ന് വാങ്ങുന്ന വിദ്യാർഥികളേയും പോലീസ് പിടികൂടി. കൊത്തന്നൂർ സ്വദേശി കെ. തബ്ഷീർ (24), കെ.ജെ. ഹള്ളി സ്വദേശി ലാസിം നസിർ (23), ആർ.ടി. നഗർ സ്വദേശികളായ സയ്ദ് ഷാക്കിർ (24), മൊഹമ്മദ് സയീം (28) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. വ്യത്യസ്ത കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾ സയീദിൽനിന്ന് സ്ഥിരം മയക്കുമരുന്ന് വാങ്ങുന്നവരായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സയീദിനെ ചോദ്യം ചെയ്തപ്പോഴാണ് വിദ്യാർഥികളെക്കുറിച്ച് വിവരം ലഭിച്ചത്. രഹസ്യവിവരത്തെത്തുടർന്ന്…

Read More
Click Here to Follow Us