മയക്കുമരുന്ന് കേസന്വേഷണത്തിനിടെ കൈക്കൂലി വാങ്ങി വിവരം ചോർത്തിയതിന് സിസിബി അസിസ്റ്റന്റ് കമ്മിഷണർ ഉൾപ്പെടെ രണ്ട് പോലീസുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

ബെംഗളൂരു: മയക്കുമരുന്ന് കേസന്വേഷണത്തിനിടെ കൈക്കൂലി വാങ്ങി വിവരം ചോർത്തിയതിന് സിസിബി അസിസ്റ്റന്റ് കമ്മിഷണർ ഉൾപ്പെടെ രണ്ട് പോലീസുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ അംഗങ്ങളല്ലാത്ത ഉദ്യോഗസ്ഥർ കേസിലെ പ്രതികൾക്ക് സുപ്രധാന വിവരങ്ങൾ ചോർത്തി നൽകിയതായി സൂചന ലഭിച്ചതിനെ തുടർന്നാണ് ആഭ്യന്തര അന്വേഷണം നടത്തിയത്.

ഇതേതുടർന്ന് കേസിലെ പ്രതികൾക്ക് അന്വേഷണവിവരങ്ങൾ ചോർത്തി നൽകിയതായി കണ്ടെത്തി. പ്രതികളുമായി അടുപ്പമുള്ളവർക്ക് വിവരം ചോർത്തി നൽകുന്നതിനായി ഇവർ പണം കൈപറ്റിയതായും കണ്ടെത്തിയതായി ജോയിന്റ് കമ്മിഷണർ വ്യക്തമാക്കി. എസിപി എംആർ മുദാവി, ഹെഡ് കോൺസ്റ്റബിൾ മല്ലികാർജുൻ എന്നിവർക്കെതിരെയാണ് ശിക്ഷാനടപടി.

  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി

വിശ്വാസവഞ്ചന മാത്രമല്ല എസിപിയുടെ ഭാഗത്ത് നിന്ന് അധികാരദുർവിനിയോഗവും നടന്നിട്ടുള്ളതായി സിസിബി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ജോയിന്റ് കമ്മിഷണർ സന്ദീപ് പട്ടീലിന്റെ നിർദേശമനുസരിച്ച് ബെംഗളൂരു പോലീസ് കമ്മിഷണർ കമൽ പന്തിന്റേതാണ് നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
[masterslider id="10"]

Related posts