മലയാളി വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിതരണം നടത്തുന്ന മലയാളികളായ രണ്ട് ബിരുദധാരികൾ അറസ്റ്റിൽ

ബെംഗളൂരു: മലയാളി വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിതരണം നടത്തുന്ന മലയാളികളായ രണ്ട് ബിരുദധാരികൾ അറസ്റ്റിൽ.

ഒന്നരലിറ്റർ ഹാഷിഷ് ഓയിലുമായി ലുബിൻ അമൽനാഥ്(25) ടി.വി. വിവേക്(22) എന്നിവരാണ് അറസ്റ്റിലായത്. മലയാളികളായ വിദ്യാർഥികൾക്കാണ് ഇവർ മയക്കുമരുന്ന് നൽകിയിരുന്നത്.

സാമൂഹികമാധ്യമങ്ങൾ വഴിയാണ് ആവശ്യക്കാരെ കണ്ടെത്തിയിരുന്നതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ഇവരിൽനിന്ന് മൊബൈൽ ഫോണും 3000 രൂപയും പിടിച്ചെടുത്തു.

  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ

മൂന്നുവർഷമായി ബെംഗളൂരുവിൽ താമസിച്ച് ഇവർ ലഹരിമരുന്ന് വിൽക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അമൽനാഥും വിവേകും കേരളത്തിൽനിന്നാണ് ഹാഷിഷ് ഓയിൽ എത്തിച്ചിരുന്നത്. കഴിഞ്ഞ രണ്ടുവർഷമായി അമൽനാഥ് നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ ജോലിചെയ്യുകയാണ്.

വിവേകിന് ഇൻഷുറൻസ് കമ്പനിയിലും ജോലിയുണ്ടായിരുന്നു. ലോക് ഡൗണിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ടതോടെ ലഹരിമരുന്ന് വിതരണത്തിൽ സജീവമാകുകയായിരുന്നു എന്നാണ് ഇവർ വെളിപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts